Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കര്‍ഷകനെ കല്യാണം കഴിക്കുന്ന യുവതികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക എംഎല്‍എ
Text By: UK Malayalam Pathram
കര്‍ഷകരെ വിവാഹം കഴിക്കാന്‍ തയാറാകുന്ന സ്ത്രീകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക എംഎല്‍എ ഡോ. രംഗനാഥ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. തുമകുരു ജില്ലയിലെ കുനിഗല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രംഗനാഥ്, വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതിനായി പ്രത്യേക പ്രഖ്യാപനം നടത്തണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
ഗ്രാമങ്ങളില്‍ താമസിച്ച് കൃഷിയെ ആശ്രയിച്ച് കഴിയുന്ന പുരുഷന്മാരെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക അലവന്‍സും പ്രത്യേക പദവിയും നല്‍കണമെന്നാണ് കത്തിലെ ആവശ്യം. തന്റെ മണ്ഡലമായ കുനിഗല്‍ പ്രധാനമായും ഗ്രാമീണ മേഖലയാണെന്നും കൃഷിയാണ് അവിടുത്തെ പ്രധാന തൊഴിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖലയിലെ ഒട്ടുമിക്ക യുവാക്കളും ഉപജീവനത്തിനായി കൃഷിയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ കൃഷിപ്പണി ചെയ്യുന്ന പുരുഷന്മാരെ വിവാഹം കഴിക്കാന്‍ പല യുവതികളും തയാറാകുന്നില്ല. ഇതുമൂലം 30 വയസ് കഴിഞ്ഞിട്ടും മിക്ക കര്‍ഷകരും അവിവാഹിതരായി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ കര്‍ഷക സമൂഹങ്ങള്‍ക്കിടയില്‍ വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പിന്തുണയോടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
 
Other News in this category

 
 




 
Close Window