Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
ബാസില്‍ഡണ്‍ മലയാളി നഴ്‌സസ് ഫോറം (BMNF) സംഘടിപ്പിച്ച 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്' പരിപാടി വന്‍വിജയം.
Text By: UK Malayalam Pathram

ജനുവരി 31ന് ബസില്‍ഡണ്‍ ഹോളി ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍, ബസില്‍ഡണിലും പരിസരപ്രദേശങ്ങളിലുമുള്ള എന്‍.എച്ച്.എസ്, സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിരവധി മലയാളി നഴ്സുമാര്‍ പങ്കെടുത്തു. അഡ്വാന്‍സ്ഡ് നഴ്സ് പ്രാക്ടീഷണറും സ്റ്റാഫ് ഗവര്‍ണറുമായ ഷൈനി ബേസിലിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ ബി.എം.എന്‍.എഫ്, നഴ്സുമാരുടെ പ്രൊഫഷണല്‍ ഉന്നമനവും ഐക്യവും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ വിദഗ്ധരായ നഴ്സുമാര്‍ നയിച്ച പഠന ക്ലാസുകള്‍ ശ്രദ്ധേയമായി. മിനിജ ജോസഫ് (പെരുമാറ്റ ചട്ടങ്ങളും നേതൃത്വപാടവവും), ബിജോയ് സെബാസ്റ്റ്യന്‍ (സ്പീക്കിംഗ് അപ്പ്), മിഥുന്‍ തമ്പി (കരിയര്‍ പ്രോഗ്രഷന്‍: ക്ലിനിക്കല്‍ മാനേജ്‌മെന്റ്), റോസ്‌മേരി മാത്യു (സാംസ്‌കാരികമായ ഒത്തുചേരല്‍), ചാള്‍സ് വര്‍ഗീസ് (രോഗി സുരക്ഷയും ഗുണനിലവാരവും), അജിമോള്‍ പ്രദീപ് (Nurse as a Change Agent) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. നഴ്സിംഗ് മേഖലയിലെ പുതിയ അറിവുകള്‍ പങ്കുവെക്കാനും ചര്‍ച്ച ചെയ്യാനും ഈ സെഷനുകള്‍ അവസരമൊരുക്കി. വിജ്ഞാനപ്രദമായ ക്ലാസുകള്‍ക്കൊപ്പം കലാപരിപാടികള്‍, ചായ സല്‍ക്കാരം, വിഭവസമൃദ്ധമായ കേരളീയ ഭക്ഷണം, ഡിജെ എന്നിവയും പരിപാടിയുടെ മാറ്റുകൂട്ടി. സീനിയര്‍-ജൂനിയര്‍ വേര്‍തിരിവുകളില്ലാതെ പരസ്പര ബഹുമാനത്തോടും സമത്വത്തോടും കൂടി നഴ്സുമാരെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.എം.എന്‍.എഫ് രൂപീകരിച്ചതെന്ന് സ്ഥാപകയായ ഷൈനി ബേസില്‍ പറഞ്ഞു. രാഷ്ട്രീയം, ഈഗോ, വ്യക്തി താത്പര്യങ്ങള്‍ എന്നിവയ്ക്ക് അതീതമായി നഴ്സുമാരുടെ ക്ഷേമത്തിനും തൊഴില്‍പരമായ ഉന്നമനത്തിനും മാത്രമായിരിക്കും സംഘടന മുന്‍ഗണന നല്‍കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പങ്കെടുത്തവരില്‍ നിന്നും മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചത്. വരുംകാലങ്ങളില്‍ കൂടുതല്‍ വിജ്ഞാനപ്രദമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window