Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
ടോര്‍ക്വേ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍മീഡിയറ്റ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്
Text By: UK Malayalam Pathram

ടോര്‍ക്വേ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍മീഡിയറ്റ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 15ന് രാവിലെ ഒന്‍പതു മണി മുതല്‍ ടോര്‍ക്വേയിലെ അക്രോണ്‍ സ്പോര്‍ട്സ് സെന്ററിലാണ് മത്സരം നടക്കുന്നത്. പ്ലാസ്റ്റിക് ഷട്ടില്‍ കോക്ക് ഉപയോഗിച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം 500 പൗണ്ടും രണ്ടാം സമ്മാനം 300 പൗണ്ടുമാണ്. മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 200 പൗണ്ടും ലഭിക്കും. കൂടാതെ ടൂര്‍ണമെന്റിലെ മികച്ച താരത്തിന് 150 പൗണ്ട് 'മാന്‍ ഓഫ് ദി സീരീസ്' പുരസ്‌കാരമായി നല്‍കും. ഒരു ടീമിന് 45 പൗണ്ടാണ് രജിസ്ട്രേഷന്‍ ഫീസ്. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക ബിനോയ് (+44 7721 700141), രഞ്ജിത്ത് (+44 7466 125689) സ്ഥലത്തിന്റെ വിലാസം Acron Sports Centre, Torquay, TQ2 8ET

 
Other News in this category

 
 




 
Close Window