Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
സിനിമ
  Add your Comment comment
ആട് മൂന്നാം ഭാഗം ഇതുവരെ കളക്ഷന്‍ 100 കോടി: ജയസൂര്യയുടെ കരിയറിലെ വലിയ കളക്ഷന്‍ ചിത്രം
Text By: UK Malayalam Pathram
'ആട് 3 പാര്‍ട്ട് 1: വണ്‍ ലാസ്റ്റ് റൈഡ്' മലയാള സിനിമയില്‍ ചരിത്ര നേട്ടം കുറിച്ചു. ഇതുവരെ 100 കോടി നേടി 100 ക്ലബില്‍ ഇടം പിടിച്ചു. ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 101 കോടി പിന്നിട്ട് ചിത്രം മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ആയി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് വെറും 7 ദിവസത്തിനുള്ളില്‍ 100 കോടി നേട്ടം സ്വന്തമാക്കിയതും ശ്രദ്ധേയമാണ്. ഈ 100 കോടി ക്ലബ് നേട്ടത്തോടെ, ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം എന്ന റെക്കോര്‍ഡും 'ആട് 3' സ്വന്തമാക്കി. ഇതോടെ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടോവിനോ തോമസ്, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടത്തിലെത്തുന്ന നായകനായി ജയസൂര്യ മാറി.
 
Other News in this category

 
 




 
Close Window