Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കലൂരില്‍ നടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍
reporter

കൊച്ചി: കലൂരില്‍ നടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്ത യുവാവ് പൊലീസ് പിടിയിലായി. കതൃക്കടവ് ആനിപ്പറമ്പില്‍ സ്വദേശിയായ വിപിന്‍ റോയ് (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് കലൂര്‍ സ്റ്റേഡിയത്തിനു സമീപം നടി നടക്കാനെത്തിയപ്പോഴാണ് സംഭവം. സ്റ്റേഡിയം ലിങ്ക് റോഡിലെ ടാറ്റു സ്റ്റുഡിയോയ്ക്ക് സമീപത്തുവച്ചാണ് പ്രതി നടിയെ തടഞ്ഞു നിര്‍ത്തി കടന്നുപിടിച്ചത്. സ്ത്രീയോട് അതിക്രമം നടത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതിയെ വീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എംബിഎ ബിരുദധാരിയായ വിപിന്‍ കാക്കനാട്ടെ ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

 
Other News in this category

 
 




 
Close Window