Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ചലച്ചിത്രതാരം സുധീര്‍ കരമന ഇടതുപക്ഷ സ്വതന്ത്രനായി തിരുവനന്തപുരത്ത് മത്സരിക്കുന്നു
Text By: UK Malayalam Pathram
തിരുവനന്തപുരം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ ചലച്ചിത്രതാരവും സ്‌കൂള്‍ പ്രിന്‍സിപ്പലുമായ സുധീര്‍ കരമനയെ ഇടതുമുന്നണി. ഇതു സംബന്ധിച്ച് സിപിഎമ്മും ജനാധിപത്യ കോണ്‍ഗ്രസും ധാരണയിലെത്തി. സിഎംപി നേതാവ് സി പി ജോണ്‍ ആണ് ഇവിടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കരമന ജയനാണ് ബിജെപിക്കായി മത്സരരംഗത്തുള്ളത്.
വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ സുധീര്‍ കരമന ഇടതുപക്ഷ പ്രവര്‍ത്തകന്‍ കൂടിയാണ്. 1993ലാണ് സുധീര്‍ കരമന അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലായിരുന്നു നിയമനം. പിന്നീട് ഖത്തര്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. 23 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സുധീര്‍ നാട്ടിലെത്തുന്നത്. 1998ല്‍ വെങ്ങാനൂര്‍ സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. പിന്നീട് 2003ലാണ് പ്രിന്‍സിപ്പലായി ചുമതല ഏറ്റെടുക്കുന്നത്.
 
Other News in this category

 
 




 
Close Window