Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയിലേക്ക് എപ്പോള്‍ വരാന്‍ പറ്റുമെന്ന് പറയാനാകില്ലെന്ന് വിജയ് മല്യ: പാസ്‌പോര്‍ട്ട് കയ്യില്‍ ഇല്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു
Text By: UK Malayalam Pathram
ഇന്ത്യയിലേക്ക് എപ്പോള്‍ വരാനാകുമെന്ന് പറയാന്‍ കഴിയില്ലെന്ന് വിജയ് മല്യ ബോംബെ ഹൈക്കോടതിയെ അഭിഭാഷകന്‍ മുഖേന അറിയിച്ചു. പാസ്‌പോര്‍ട്ട് അടക്കം യാത്രയ്ക്കാവശ്യമായ രേഖകള്‍ കൈയ്യില്‍ ഇല്ലെന്നും അഭിഭാഷകന്‍ മുഖേന അറിയിച്ചു. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖര്‍, ജസ്റ്റിസ് ഗൗതം അന്‍ഖാദ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് മല്യ ഈ വിവരം ബോധിപ്പിച്ചത്. എപ്പോള്‍ വരുമെന്ന ചോദ്യത്തിനായിരുന്നു മറുപടി. മല്യ നേരിട്ട് ഹാജരാകാതെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതിന് എതിരായ ഹര്‍ജി പരിഗണിക്കില്ലെന്ന് കോടതി നേരത്തെ നിലപാടെടുത്തിരുന്നു. രാജ്യം വിട്ട് 2016 മുതല്‍ വിജയ് മല്യ യു.കെയിലാണ് കഴിയുന്നത്. മല്യയെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി (FEO) പ്രഖ്യാപിച്ച ഉത്തരവിനെയും സാമ്പത്തിക കുറ്റവാളി നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെയും ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം നേരത്തെ ഹര്‍ജി നല്‍കിയിരുന്നു.
 
Other News in this category

 
 




 
Close Window