Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്
Text By: UK Malayalam Pathram
എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നാല് കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്താനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നവീന്‍ ബാബുവിന്റെ ഭാര്യയുടെ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്. പലതവണ കോടതിയുടെ ഇടപെടലുകള്‍ ആവശ്യപ്പെട്ടിട്ടും പോലീസിന് അനുകൂലമായ ഉത്തരവുകളാണ് ഇതുവരെ നവീന്‍ ബാബുവിന്റെ കേസില്‍ ഉണ്ടായത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നിരന്തര പ്രയത്‌നങ്ങള്‍ക്ക് പിന്നാലെയാണ് തുടരന്വേഷണത്തിനുള്ള ഉത്തരവ് വരുന്നത്.
അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. കുറ്റപത്രത്തില്‍ 13 വീഴ്ചകളുണ്ട്. കുറ്റാരോപിതരുടെ രാഷ്ട്രീയ ബന്ധം ഉള്‍പ്പെടെ ആരോപണ വിഷയമാണ്. നാല് കാര്യങ്ങളില്‍ ഭാഗികമായാണ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചത്.
 
Other News in this category

 
 




 
Close Window