Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
വാര്‍ത്തകള്‍
  03-01-2025
പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. ഇവര്‍ക്ക് രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാലു പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചു. ഇവര്‍ക്ക് പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എന്‍ ശേഷാദ്രിനാഥന്‍ ആണ് വിധി പ്രസ്താവിച്ചത്. ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ പീതാംബരന്‍, സജി സി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്‍ ശ്രീരാഗ് (കുട്ടു), എ അശ്വിന്‍ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി

Full Story
  03-01-2025
41 ദിവസത്തിനുള്ളില്‍ ശബരിമലയില്‍ 297 കോടി വരുമാനം

ശബരിമല: മണ്ഡലകാലത്ത് ശബരിമലയില്‍ വരുമാനത്തിലും ഭക്തരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. 41 ദിവസം കൊണ്ട് 297 കോടിയലധികം രൂപയുടെ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 214 കോടിയലധികം രൂപയായിരുന്നു. ഇത്തവണ 82 കോടിയലധികം രൂപ അധിവരുമാനം ഉണ്ടായെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അരവണ ഇനത്തില്‍ വരുമാനം കഴിഞ്ഞ തവണ 101 കോടിയലധികമായിരുന്നെങ്കില്‍ ഇത്തവണ അത് 124 കോടിയലധികമായി ഉയര്‍ന്നു. കാണിക്ക ഇനത്തില്‍ 66 കോടിയലിധകമായിരുന്നു കഴിഞ്ഞ തവണ ലഭിച്ചത്. ഈ വര്‍ഷം അത് 80 കോടിയലധികമാണ്. കാണിക്ക ഇനത്തില്‍ 13 കോടിയലധികമാണ് വര്‍ധനയെന്നും പിഎസ് പ്രശാന്ത്

Full Story
  02-01-2025
നിമിഷ പ്രിയയുടെ വധശിക്ഷയില്‍ ഇടപെടാമെന്ന് ഇറാന്‍

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസില്‍ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്‍. മാനുഷിക പരിഗണന വെച്ച് കേസില്‍ ഇടപെടാന്‍ തയ്യാറാണ്. വിഷയത്തില്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്നും ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ യെമന്‍ തലസ്ഥാനമായ സനയിലെ സെന്‍ട്രല്‍ പ്രിസണില്‍ തടവിലാണ്. നിമിഷ പ്രിയയുടെ വധശിക്ഷ കഴിഞ്ഞദിവസം യെമന്‍ പ്രസിഡന്റും ശരിവെച്ചിരുന്നു. ഒരു മാസത്തിനകം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിമിഷ പ്രിയയുടെ

Full Story
  02-01-2025
ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു, രണ്ടു മലയാളി സ്ത്രീകള്‍ മരിച്ചു

ചെന്നൈ: തമിഴ്നാട് ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ ശോഭന (51), ശുഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. അപകടസമയത്ത് പന്ത്രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

മധുര മീനാക്ഷി ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനിടൈ പുതുപ്പട്ടി ഫ്ലൈ ഓവറില്‍ വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തിരുച്ചിറപ്പള്ളിയില്‍

Full Story
  02-01-2025
അമ്മയ്ക്കായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി, വേദന മാറി

കൊച്ചി: പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെന്ന് മെഡിക്കല്‍ സംഘം. രണ്ടുദിവസത്തിനകം വെന്റിലേറ്ററില്‍ നിന്ന് മാറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച് കൃത്യമായ ഒരു ഡേറ്റ് പറയാന്‍ കഴിയില്ല.

എന്നിരുന്നാലും ആരോഗ്യനിലയിലെ പുരോഗതി കണക്കിലെടുത്ത് രണ്ട് ദിവസത്തിനുള്ളില്‍ മാറ്റാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. ശ്വാസകോശത്തിനടിയിലായി ഒരു നീര്‍ക്കെട്ട് ഉണ്ട്. അത് കുറയാനായി ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്നുണ്ട് ലിവര്‍ ഫംങ്ഷനിലോ, കിഡ്നി ഫങ്ഷ്നിലോ വലിയ വ്യതിയാങ്ങള്‍

Full Story
  01-01-2025
തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ വേദിയില്‍ നിന്ന് വീണു പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ഉമ തോമസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ആരോഗ്യ നിലയില്‍ പുരോഗതിയുള്ള കാര്യം അറിയിച്ചിരിക്കുന്നത്. ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ഉമ തോമസ് ഇന്ന് ശരീരം മുഴുവന്‍ ചലിപ്പിച്ചതായും എല്ലാവര്‍ക്കും ന്യൂ ഇയര്‍ ആശംകള്‍ നേര്‍ന്നതായും പേജില്‍ പറയുന്നു. എല്ലാവരും പ്രാര്‍ഥനകള്‍ തുടരണമെന്നും പോസ്റ്റില്‍ പറയുന്നു. വെന്റിലേറ്റര്‍ സപ്പോര്‍ട്ടും സെഡേഷനും കുറച്ചു വരുന്നു. മെഡിക്കല്‍ ബുള്ളറ്റിന്‍ വരുമെന്നും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

പോസ്റ്റിന് താഴെ എംഎല്‍എ വേഗത്തില്‍

Full Story
  01-01-2025
വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി മന്ത്രിസഭാ യോഗം അംഗീകരിച്ചു. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും. പുനരധിവാസ പദ്ധതിയില്‍ സഹായം വാഗ്ദാനം ചെയ്ത് നിരവധി സ്പോണ്‍സര്‍മാര്‍ രംഗത്തുവന്നിരുന്നു. ഇവരുമായി ഉടന്‍ തന്നെ ചര്‍ച്ച നടത്താന്‍ മന്ത്രിസഭായോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.

കഴിഞ്ഞ ദിവസം മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ അതിതീവ്രദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രത്യേക ധനസഹായം ഒന്നും ഇതുവരെ കേന്ദ്ര പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചതോടെ ദേശീയദുരന്തനിവാരണ നിധിയില്‍ നിന്ന് ഫണ്ട്

Full Story
  01-01-2025
തൃശൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്. കൊല്ലപ്പെട്ട ലിവിനെ പിടിയിലായ 14 കാരനാണ് കുത്തിയത്. ഒറ്റക്കുത്തിലാണ് യുവാവിനെ കൊന്നത്. കത്തി പൊലീസ് കണ്ടെടുത്തു. തര്‍ക്കത്തിനിടെ 14 കാരന്‍ ലിവിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവത്തില്‍ പതിനാലും പതിനാറും വയസ്സുള്ള രണ്ടുപേരാണ് പിടിയിലായത്. പ്രതികള്‍ ലഹരിക്ക് അടിമകളാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതികള്‍ കഞ്ചാവ് വലിക്കുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി പിടിയിലായ 14 കാരന്റേത് തന്നെയാണെന്ന് പൊലീസ് കണ്ടെത്തി.

പ്രതികള്‍ക്ക് മുമ്പും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. മോഷണക്കേസില്‍

Full Story
[164][165][166][167][168]
 
-->




 
Close Window