Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
ഇന്ത്യ/ കേരളം
  29-03-2026
എന്‍ഡിഎ-ബിജെപി സര്‍ക്കാര്‍ വികസന കേരളം സൃഷ്ടിക്കും: ഇത് മോദി ഗ്യാരണ്ടി: പ്രധാനമന്ത്രി
കേരളത്തിന്റെ വിശ്വാസം ബിജെപിയോടും എന്‍ഡിഎയോടുമാണ്. കേരളത്തില്‍ എന്‍ഡിഎ-ബിജെപി സര്‍ക്കാര്‍ വികസന കേരളം സൃഷ്ടിക്കും. ഇത് മോദി ഗ്യാരണ്ടിയാണ്. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും മാറി മാറി ഭരിക്കുന്നു. ഒന്ന് അഴിമതിക്കാര്‍, മറ്റൊന്ന് വര്‍ഗീയവാദികളാണ് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വെറും 11 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രചാരണരംഗത്തെ ആവേശം ഉച്ചസ്ഥായിയിലെത്തിച്ച് പ്രധാനമന്ത്രി പാലക്കാടും തൃശൂരിലും എത്തുന്നുണ്ട്.
ഡീല്‍ ആരോപണം ഉള്‍പ്പടെ പരാമര്‍ശിച്ച് എല്‍ഡിഎഫിനെയും യുഡിഎഫിനെയും മോദി വിമര്‍ശിച്ചു. രണ്ടു സര്‍ക്കാരും ഉന്നം വയ്ക്കുന്നത് എന്‍ജിയെയാണ്.കോണ്‍ഗ്രസ് ആരോപിക്കുന്നു സിപിഐഎം ബിജെപിയുടെ ബി ടീം ആണെന്ന്. സിപിഐഎം ആരോപിക്കുന്നു കോണ്‍ഗ്രസിന്റെ ബി ടീം ആണ് ബിജെപി
Full Story
  29-03-2026
ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക; സൈന്യം ഇറങ്ങി: കപ്പലില്‍ വന്നിറങ്ങിയത് 3500 പട്ടാളക്കാര്‍; ഫൈറ്റര്‍ ജെറ്റുകള്‍, ആയുധങ്ങള്‍
പശ്ചിമേഷ്യയില്‍ വന്‍ സൈനിക സന്നാഹമൊരുക്കി അമേരിക്ക. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ (CENTCOM) റിപ്പോര്‍ട്ട് പ്രകാരം, മാര്‍ച്ച് 27-ന് 'യുഎസ്എസ് ട്രിപ്പോളി' (LHA 7) എന്ന അത്യാധുനിക കപ്പലിലാണ് സൈനികര്‍ മേഖലയിലെത്തിയത്. ഏകദേശം 3,500 നാവികരാണ് ഈ സംഘത്തിലുള്ളത്.
അമേരിക്ക-ക്ലാസ് ആംഫിബിയസ് ആക്രമണ കപ്പലായ ട്രിപ്പോളിയില്‍ കേവലം സൈനികര്‍ മാത്രമല്ല ഉള്ളത്. യുദ്ധവിമാനങ്ങള്‍, സ്‌ട്രൈക്ക് ഫൈറ്ററുകള്‍, ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍, കരയിലും കടലിലും ഒരുപോലെ ആക്രമണം നടത്താന്‍ ശേഷിയുള്ള ആധുനിക ആയുധങ്ങള്‍ എന്നിവയും ഈ സേനയുടെ ഭാഗമാണ്.
തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ സുരക്ഷിതമാക്കുക, ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുക, തീരദേശ ലക്ഷ്യങ്ങളില്‍ മിന്നല്‍ ആക്രമണം നടത്തുക എന്നിവയാണ് ഇത്തരം യൂണിറ്റുകളുടെ പ്രധാന ദൗത്യം.
Full Story
  26-03-2026
കേരളത്തില്‍ ആകെ 890 മത്സരാര്‍ഥികള്‍; 95 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു - തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്ക് പുറത്ത് വിട്ടു
നിയമസഭ മത്സര ചിത്രം തെളിഞ്ഞു. മത്സര രംഗത്തുഉള്ളത് 890 സ്ഥാനാര്‍ഥികള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്ക് പുറത്ത് വിട്ടു. 95 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് കൊടുവള്ളിയിലാണ്. 13 പേരാണ് കൊടുവള്ളിയില്‍ മത്സരരംഗത്തുള്ളത്. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 11 വീതം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണള്ളത്.

നേമം, ചങ്ങനാശേര, കളമശേരി, മണലൂര്‍, പേരാമ്പ്ര എന്നിവിടങ്ങളില്‍ പത്ത് വീതം പേരാണ് സ്ഥാനാര്‍ഥികളും മത്സരിക്കുന്നുണ്ട്. അതേസമയം പലര്‍ക്കും പ്രതീക്ഷിച്ച ചിഹ്ന ലഭിക്കാത്തത് തിരിച്ചടിയായി. അമ്പലപ്പുഴയില്‍ ജി സുധാകരന്റെ തിരഞ്ഞെടുപ്പ് ചിഹ്നം തെങ്ങുതോപ്പ്. ബേപ്പൂരില്‍ പിവി അന്‍വര്‍ ഗ്യാസ് സിലിണ്ടര്‍ അടയാളത്തില്‍ ജനവിധി തേടും. എലത്തൂരില്‍
Full Story
  26-03-2026
ഇന്ത്യയില്‍ എടിഎം നിയമങ്ങള്‍ മാറുന്നു; പിന്‍വലിക്കാവുന്ന തുക പരിധി കുറയാന്‍ സാധ്യത: ഫ്രീ വിഡ്രോവല്‍ കുറയുമെന്നും സൂചന
ഏപ്രില്‍ 1 മുതല്‍ പുതിയ എടിഎം നിയമങ്ങള്‍ നിലവില്‍ വരും.പ്രതിദിന പണം പിന്‍വലിക്കല്‍ പരിധിയില്‍ കുറവ് വരുത്താന്‍ സാധ്യത. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആകെ സൗജന്യ ഇടപാടുകളുടെ എണ്ണത്തില്‍ കുറവുണ്ടാകും.ഉപഭോക്താക്കളുടെ ദൈനംദിന ഉപയോഗത്തെ നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളാണ് പല പ്രമുഖ ബാങ്കുകളും പ്രഖ്യാപിച്ചിരിക്കുന്നത്. യുപിഐ (UPI) അധിഷ്ഠിത പണം പിന്‍വലിക്കലുകള്‍ ഇനി മുതല്‍ മാസത്തെ സൗജന്യ എടിഎം ഇടപാടുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തും. നിലവില്‍ എച്ച്ഡിഎഫ്സി ബാങ്ക് സേവിംഗ്‌സ്, സാലറി അക്കൗണ്ട് ഉടമകള്‍ക്ക് സ്വന്തം ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മാസം അഞ്ച് സൗജന്യ ഇടപാടുകള്‍ ലഭിക്കുന്നുണ്ട്. മറ്റ് ബാങ്ക് എടിഎമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്ന് തവണയും മറ്റ് സ്ഥലങ്ങളില്‍ അഞ്ച് തവണയുമാണ് സൗജന്യമായി
Full Story
  25-03-2026
യു.പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം: ഇര്‍ഷാദിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്പെന്‍ഡ് ചെയ്ത് മുസ്ലിം ലീഗ്
കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.പ്രതിഭക്കെതിരായ യുഡിഎഫ് നേതാവ് എ ഇര്‍ഷാദിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടപടി. ഇര്‍ഷാദിനെ യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി. ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അതേസമയം, സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പി കെ ശ്രീമതി പരാതി നല്‍കി.

ഇന്നലെ വൈകുന്നേരം കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആയിരുന്നു മുസ്ലിം ലീഗ് നേതാവും കായംകുളം യുഡിഎഫ് കണ്‍വീനറുമായ എ ഇര്‍ഷാദിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. സിറ്റിംഗ് എംഎല്‍എയായ പ്രതിഭയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതിനിടെയാണ് അധിക്ഷേപകരമായ പ്രസ്താവന. സംഭവം വിവാദമായതോടെ പ്രതിഷേധവുമായി എല്‍ഡിഎഫ്
Full Story
  25-03-2026
സോണിയ ഗാന്ധി ആശുപത്രിയില്‍: രാഹുല്‍ഗാന്ധി ഡല്‍ഹിയിലേക്കു തിരിച്ചു
സോണിയ ഗാന്ധിയെ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 79 വയസ്സുള്ള സോണിയയെ ചൊവ്വാഴ്ച വൈകുന്നേരം സ്ഥിരം മെഡിക്കല്‍ ചെക്കപ്പിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സോണിയ ഗാന്ധിയുടെ ആരോഗ്യ പ്രശ്‌നം മൂലം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി. സോണിയ ഗാന്ധിയുടെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
Full Story
  24-03-2026
രണ്ടു ഭാര്യമാരില്‍ 18 മക്കള്‍: മുന്നയ്ക്ക് ഒടുവില്‍ ദാരുണാന്ത്യം:മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴക്കരയില്‍: കൊലപ്പെടുത്തിയത് വേറൊരു യുവതി
മുന്‍ ഗ്രാമത്തലവനെ സുഹൃത്തായ യുവതിയും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. ചാക്കില്‍ കെട്ടിയ നിലയില്‍ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയേയും സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ സുമേര്‍പൂറിലെ 2 ഭാര്യമാരും 18 മക്കളുമുള്ള മുഷ്തക ഗുല്‍ഷന്‍ എന്ന മുന്നയാണ് കൊല്ലപ്പെട്ടത്. മുന്നയ്ക്ക് രണ്ടു ഭാര്യമാരിലുമായി 9 മക്കള്‍ വീതമുണ്ട്. എല്ലാവരും ഒരു വീട്ടിലാണ് താമസം. ഇയാളെ കാണാനില്ലെന്ന് മാര്‍ച്ച് 18നാണ് കുടുംബം പരാതി നല്‍കിയത് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കനാലില്‍ നിന്ന് മാര്‍ച്ച് 22 ന് മൃതദേഹം കണ്ടെത്തിയത്.
സുമന്‍ ദേവി എന്ന വിവാഹിതയായ സ്ത്രീയുമായി പ്രണയത്തിലായതാണ് സംഭവങ്ങളുടെ തുടക്കം. ഭര്‍ത്താവ് ജോലി ആവശ്യങ്ങള്‍ക്കായി ഗ്രാമം വിട്ട് പോയതിനാല്‍ സുമന്‍
Full Story
  24-03-2026
ഇന്ത്യയിലെ ആദ്യത്തെ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നല്‍കിയ ഹരീഷ് റാണ വിട വാങ്ങി
ഹരീഷ് റാണ അന്തരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 2013 മുതല്‍ കോമയിലായിരുന്നു ഹരീഷ് റാണ. അവസാന നിമിഷത്തില്‍ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാന്‍ അനുമതി ലഭിച്ചിരുന്നത്. ജീവന്‍ പിടിച്ചുനിര്‍ത്തിക്കൊണ്ടിരുന്ന മെഡിക്കല്‍ സംവിധാനങ്ങളെല്ലാം നീക്കിയിരുന്നു. ഡല്‍ഹി എയിംസിലേക്ക് മാറ്റിയ റാണയുടെ ഓക്‌സിജന്‍ പിന്തുണ പിന്‍വലിക്കുകയും പാലിയേറ്റീവ് കെയര്‍ വാര്‍ഡിലെ ജനറല്‍ ബെഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഭക്ഷണവും വെള്ളവും നല്‍കിക്കൊണ്ടിരുന്ന ട്യൂബും നീക്കിയിരുന്നു.
നിഷ്‌ക്രിയ ദയാമരണത്തിനായി എയിംസില്‍ അനസ്‌തേഷ്യ ആന്‍ഡ് പാലിയേറ്റീവ് മെഡിസിന്‍ വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. സീമ മിശ്രയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ന്യൂറോ സര്‍ജറി, ഓങ്കോ-
Full Story
[1][2][3][4][5]
 
-->




 
Close Window