|
|
|
|
|
| മാട്രിമോണി സൈറ്റില്‍ കയറിയ ഡോക്ടര്‍ക്കു പണം നഷ്ടപ്പെട്ടു; കംബോഡിയ കേന്ദ്രീകരിച്ച റാക്കറ്റ് പിടിയില്‍ |
കമ്പോഡിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സൈബര്‍ ക്രൈം റാക്കറ്റിലെ കണ്ണികളെ പിടികൂടി കൊച്ചി സിറ്റി സൈബര്‍ പൊലീസ്. ആലപ്പുഴ സ്വ?ദേശി സൂരജ് കൃഷ്ണ (22), മലപ്പുറം സ്വദേശികളായ ആദില്‍ കെ.പി (22), മുഹമ്മദ് ഫൈസല്‍ (25) എന്നിവരാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസിന്റെ പിടിയിലായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറില്‍ നിന്നാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. എന്‍ആര്‍ഐ യുവതിയെന്ന് വ്യാജേനയാണ് പ്രതികള്‍ ഡോക്ടറുമായി സൗഹൃദത്തിലായത്. മാട്രിമോണി സൈറ്റിലൂടെയാണ് ഇവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നത്. വ്യാജ ട്രേഡിംഗ് പ്ലാറ്റ്ഫോമുകള്‍ വഴി വലിയ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു. ഡോക്ടറെ വിശ്വസിപ്പിക്കുന്നതിനായി വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകളും സ്‌ക്രീന്‍ഷോട്ടുകളും |
|
Full Story
|
|
|
|
|
|
|
| ചായ നല്‍കാത്തതിന് മരുമകളെ അമ്മായി അമ്മ വെട്ടിക്കൊന്നു: കൊല്ലപ്പെട്ടത് മലപ്പുറം സ്വദേശിനി രജില |
|
മലപ്പുറത്ത് അമ്മായിഅമ്മ മരുമകളെ വെട്ടിക്കൊന്നു. മലപ്പുറം നിലമ്പൂര്‍ കൂറ്റമ്പാറയിലാണ് കൊലപാതകം. കൂറ്റമ്പാറ സ്വദേശി സുനില്‍ ബാബുവിന്റെ ഭാര്യ രജില (30)യാണ് കൊല്ലപ്പെട്ടത്. ഭര്‍തൃ മാതാവ് ശാന്ത (72)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ചായ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മക്കളുടെ മുന്നില്‍വെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് രജിലയെ ശാന്ത വെട്ടിയത്. വീട്ടില്‍ മുമ്പും കുടുംബപ്രശ്‌നം ഉണ്ടായിരുന്നതായാണ് വിവരം.
പലവട്ടം ചായ ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്ന് ശാന്ത പോലീസിനോട് പറഞ്ഞതായാണ് വിവരം. രജിലയുടെ ശരീരത്തില്‍ പല തവണ വെട്ടേറ്റു. കഴുത്തിനേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. |
|
Full Story
|
|
|
|
|
|
|
| നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ് |
|
എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നാല് കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്താനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നവീന്‍ ബാബുവിന്റെ ഭാര്യയുടെ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്. പലതവണ കോടതിയുടെ ഇടപെടലുകള്‍ ആവശ്യപ്പെട്ടിട്ടും പോലീസിന് അനുകൂലമായ ഉത്തരവുകളാണ് ഇതുവരെ നവീന്‍ ബാബുവിന്റെ കേസില്‍ ഉണ്ടായത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നിരന്തര പ്രയത്‌നങ്ങള്‍ക്ക് പിന്നാലെയാണ് തുടരന്വേഷണത്തിനുള്ള ഉത്തരവ് വരുന്നത്.
അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. കുറ്റപത്രത്തില്‍ 13 വീഴ്ചകളുണ്ട്. കുറ്റാരോപിതരുടെ രാഷ്ട്രീയ ബന്ധം ഉള്‍പ്പെടെ ആരോപണ വിഷയമാണ്. നാല് കാര്യങ്ങളില്‍ ഭാഗികമായാണ് കോടതി തുടരന്വേഷണം |
|
Full Story
|
|
|
|
|
|
|
| ഈ പ്രശ്‌നം ഞാന്‍ നോക്കിക്കോളാം: നിങ്ങള്‍ വിഷമിക്കണ്ട: വിവാഹമോചന കേസില്‍ മറുപടിയുമായി വിജയ് |
|
`ഇപ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നിട്ടുണ്ടല്ലോ? അത് ഞാന്‍ നോക്കിക്കോളാം. നിങ്ങള്‍ അതോര്‍ത്ത് വിഷമിക്കരുത്. നിങ്ങള്‍ വിഷമിച്ചാല്‍ എനിക്ക് മുറിവേല്‍ക്കും. ഞാനും നിങ്ങളും ചേര്‍ന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കും. നിങ്ങളുടെ ഹൃദയം വേദനിക്കാന്‍ വേണ്ടി മാത്രം ഇക്കാര്യത്തിന് പ്രാധാന്യമില്ല' - ടിവികെ നേതാവ് വിജയ് ആരാധകരോടു പറഞ്ഞു.
ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രശ്‌നങ്ങള്‍ താന്‍ നോക്കിക്കോളാമെന്നും ജനങ്ങള്‍ അതോര്‍ത്ത് വിഷമിക്കരുതെന്നും വിജയ് പറഞ്ഞു. ടിവികെയുടെ വനിതാ ദിനാഘോഷത്തിലായിരുന്നു വിജയ്യുടെ പ്രതികരണം. വിജയ്യുടെ വാക്കുകള്‍ കേട്ടതോടെ സ്ത്രീകള്‍ വലിയ കൈയടിയാണ് നല്‍കിയത്.
വിജയ്- സം?ഗീത വിവാഹ മോചന വാര്‍ത്തകള്‍ തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വാര്‍ത്തകള്‍ |
|
Full Story
|
|
|
|
|
|
|
| ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യും: ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ |
|
ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍. ഇറാനെ അടിച്ചമര്‍ത്താനുള്ള ലോക രാജ്യങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉടന്‍ ആരംഭിക്കുമെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഈ കൊടും കുറ്റകൃത്യത്തിന് പകരം ചോദിക്കാതെ പോകില്ലെന്നും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി അമേരിക്കയ്ക്ക് നല്‍കുമെന്നും ഇറാനിയന്‍ ഭരണകൂടം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഈ ആക്രമണത്തിനുള്ള തിരിച്ചടി ഏത് നിമിഷവും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡുകളുടെ മുന്നറിയിപ്പ്. അമേരിക്കയേയും ഇസ്രയേലിനേയും ലക്ഷ്യംവച്ചാണ് ഭീഷണി. |
|
Full Story
|
|
|
|
|
|
|
| അമേരിക്കയെ നിരന്തരം വിമര്‍ശിച്ച നേതാവായിരുന്നു ഖമനേയി: 30 വര്‍ഷത്തിലേറെയായി ഇറാന്റെ പരമോന്നത നേതാവ് |
|
അമേരിക്കയുടെ കടന്നുകയറ്റത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്താനും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാനും ഖമനയി മടി കാണിക്കാറില്ല. ഇറാനെ ആക്രമിച്ചാല്‍ മേഖലയാകെ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് വിളിച്ചുപറഞ്ഞ ഖമനയിയെ അമേരിക്കക്ക് വന്‍ തലവേദനയുണ്ടാക്കിയിരുന്നു.
1979-ലെ ഇസ്ലാമിക് വിപ്ലവത്തിലൂടെ ഷാ ഭരണകൂടത്തെ പുറത്താക്കിയ കാലത്താണ് ഖമനയി രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 1989-ല്‍ റൂഹുള്ള ഖൊമേനിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹം ഇറാന്റെ രണ്ടാമത്തെ പരമോന്നത നേതാവായി നിയമിതനായി. തുടക്കത്തില്‍ ഭരണരംഗത്ത് അത്ര ശക്തനല്ലെന്ന് കരുതപ്പെട്ടിരുന്ന ഖമനയി, പിന്നീട് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി (IRGC) അടുത്ത ബന്ധം സ്ഥാപിച്ച് ഇറാന്റെ അനിഷേധ്യ നേതാവായി മാറുകയായിരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും |
|
Full Story
|
|
|
|
|
|
|
| പൊലീസുകാരനെ ഇടിച്ചു വീഴ്ത്തി കാറുമായി പാഞ്ഞു: വാഹന പരിശോധനയ്ക്കിടെ ആക്രമണം |
|
വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ എഎസ്‌ഐ പി എന്‍ സന്തോഷിനാണ് പരിക്കേറ്റത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാര്‍ 20 മീറ്റര്‍ മുന്നോട്ടു പാഞ്ഞു. ഇതിനുപിന്നാലെ സഡന്‍ ബ്രേക്കിട്ടതോടെ എഎസ്‌ഐ തെറിച്ചുവീഴുകയായിരുന്നു.
എസിഎം സ്‌കൂളിനു സമീപം ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥര്‍ കൈ കാണിച്ചതിനെ തുടര്‍ന്നു നിര്‍ത്തിയ ശേഷം അമിതവേഗതയില്‍ കാര്‍ ചീറിപായുകയായിരുന്നു. കാര്‍ കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
കാറില്‍ ഏതെങ്കിലും ലഹരി വസ്തുക്കളുണ്ടായിരുന്നോ എന്നാണ് പോലീസിന്റെ സംശയം. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിയിരിക്കുന്നത്. സന്തോഷിന്റെ തുടകള്‍ക്ക് ക്ഷതം |
|
Full Story
|
|
|
|
|
|
|
| കര്‍ഷകനെ കല്യാണം കഴിക്കുന്ന യുവതികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക എംഎല്‍എ |
|
കര്‍ഷകരെ വിവാഹം കഴിക്കാന്‍ തയാറാകുന്ന സ്ത്രീകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക എംഎല്‍എ ഡോ. രംഗനാഥ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. തുമകുരു ജില്ലയിലെ കുനിഗല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രംഗനാഥ്, വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതിനായി പ്രത്യേക പ്രഖ്യാപനം നടത്തണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
ഗ്രാമങ്ങളില്‍ താമസിച്ച് കൃഷിയെ ആശ്രയിച്ച് കഴിയുന്ന പുരുഷന്മാരെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക അലവന്‍സും പ്രത്യേക പദവിയും നല്‍കണമെന്നാണ് കത്തിലെ ആവശ്യം. തന്റെ മണ്ഡലമായ കുനിഗല്‍ പ്രധാനമായും ഗ്രാമീണ മേഖലയാണെന്നും കൃഷിയാണ് അവിടുത്തെ പ്രധാന തൊഴിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖലയിലെ ഒട്ടുമിക്ക യുവാക്കളും |
|
Full Story
|
|
|
|
| |