Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
സിനിമ
  06-05-2024
'മാരിവില്ലിന്‍ ഗോപുരങ്ങള്‍' ട്രെയ്ലര്‍ റിലീസായി: നായകന്‍ ഇന്ദ്രജിത്ത്
ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' ട്രെയ്ലര്‍ റിലീസായി. മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ ചേര്‍ന്നാണ് ട്രെയ്ലര്‍ റിലീസ് ചെയ്തിരിക്കുന്നത്.

Watch Trailer: -



തീര്‍ത്തുമൊരു ഫാമിലി എന്റെര്‍റ്റൈനെര്‍ തന്നെയായിരിക്കുമെന്ന് ട്രെയ്ലറില്‍ നിന്നും വ്യക്തമാണ്. മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച വിദ്യാസഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മെയ് 10ന് റിലീസിനെത്തുന്ന
Full Story
  06-05-2024
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു. വിട പറഞ്ഞത് സുകൃതം, ഉദ്യാനപാലകന്‍, സ്വയംവര പന്തല്‍ തുടങ്ങി നിരവധി ഹിറ്റുകള്‍ നല്‍കിയ സംവിധായകന്‍
പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സുകൃതം, ഉദ്യാനപാലകന്‍, സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത് ഉള്‍പ്പെടെ 18 സിനിമകള്‍ സംവിധാനം ചെയ്തു.
2005 ലും 2008 ലും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയില്‍ അദ്ദേഹം അംഗമായിരുന്നു. 1981ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവായിരുന്നു ആദ്യ സിനിമ. പിന്നീട് സ്‌നേഹപൂര്‍വം മീര, ഒരു സ്വകാര്യം, പുലി വരുന്നേ പുലി, അയനം, ജാലകം, ഊഴം, എഴുന്നള്ളത്ത്, സുകൃതം, ഉദ്യാനപാലകന്‍, സ്വയംവര പന്തല്‍, പുലര്‍വെട്ടം, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍, സദ്ഗമയ, ക്ലിന്റ് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. 2022ല്‍ പുറത്തിറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന
Full Story
  03-05-2024
ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു പോകുന്ന യുവതി; പ്രവാസിയുടെ കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും
പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന 'കുടുംബസ്ത്രീയും കുഞ്ഞാടും' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ധ്യാന്‍ ശ്രീനിവാസന്‍, അന്നാ രേഷ്മ രാജന്‍, കലാഭവന്‍ ഷാജോണ്‍, ബെന്നി പീറ്റേഴ്‌സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷ് പി ശ്രീനിവാസന്‍ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.
Watch Trailer: -


ഇന്‍ഡി ഫിലിംസിന്റെ ബാ നറില്‍ ബെന്നി പീറ്റേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ, സംഭാഷണം ശ്രീകുമാര്‍ അറക്കല്‍.ഡി ഒ പി ലോവല്‍ എസ്. എഡിറ്റര്‍ രാജാ മുഹമ്മദ്. സിജില്‍ കൊടുങ്ങല്ലൂര്‍, മണികണ്ഠന്‍ പെരുമ്പടപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം
Full Story
  03-05-2024
ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക വിവാഹിതയായി: വരന്‍ നവനീത് ഗണേഷ്
താരദമ്പതികളായ ജയറാമിന്റെ പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. നവനീത് ഗിരീഷാണ് വരന്‍. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

തമിഴ് സ്‌റ്റൈലില്‍ ചുവന്ന പട്ടുസാരിയായിരുന്നു മാളവികയുടെ വേഷമെങ്കില്‍ കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീത് ചടങ്ങില്‍ ധരിച്ചത്. പാലക്കാട് സ്വദേശിയാണ് നവനീത് ഗിരീഷ് യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണ്.
Full Story
  02-05-2024
യുവാക്കളില്‍ ആവേശത്തിന്റെ തിരയിളക്കി പ്രദര്‍ശനം തുടരുകയാണ് ഫഹദിന്റെ ആവേശം
ഫഹദ് ഫാസില്‍ നായകനായ, ജിത്തു മാധവന്റെ 'ആവേശം' (Aavesham) 25 ദിനങ്ങള്‍ പിന്നിടുന്നു. ഈ സീസണിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ഫഹദ് അവതരിപ്പിച്ച രംഗണ്ണനെ തീയറ്ററുകളില്‍ മാത്രമല്ല, റീലുകളിലും പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഗ്ലോബല്‍ ചാര്‍ട്ടുകളില്‍പ്പോലും ആവേശത്തിലെ ഗാനങ്ങള്‍ ട്രെന്‍ഡിംഗാണ്. ഈദ്- വിഷു റിലീസായി തീയറ്ററുകളിലെത്തിയ ആവേശത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരേപോലെ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പരസ്യം ചെയ്യല്‍

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം
Full Story
  02-05-2024
ഭാവതീവ്രതയില്‍ സുരേഷ് ഗോപിയുടെ വരാഹം: ഓണ്‍ലൈനില്‍ ഹിറ്റായി മോഷന്‍ ടൈറ്റില്‍ പോസ്റ്റര്‍
സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം വരാഹത്തിന്റെ മോഷന്‍ ടൈറ്റില്‍ പോസ്റ്റര്‍ ലോക തൊഴിലാളി ദിനത്തില്‍ പുറത്തിറങ്ങി. FEFKA പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്റെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വച്ചാണ് ടൈറ്റില്‍ പ്രകാശനം ചെയ്തത്. സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് ??മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂര്‍ എന്റര്‍ടൈന്‍മെന്റ്സുമായി സഹകരിച്ച് വിനീത് ജെയിന്‍, സഞ്ജയ് പടിയൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.

സുരേഷ് ഗോപിയുടെ 257-ാമത് ചിത്രമാണിത്. മലയാള ചലച്ചിത്ര രംഗത്ത് മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്‌മാണ്ഡ
Full Story
  21-04-2024
വീണ്ടും മേഹന്‍ലാലിനു നായികയായി ശോഭന: ചിത്രം ഒരുങ്ങുന്നത് 90 കോടി ചെലവില്‍; ഇതു മോഹന്‍ലാലിന്റെ 360-ാം സിനിമ
മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്ന മോഹന്‍ലാല്‍ - ശോഭന ജോഡികള്‍ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മടങ്ങിവരുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ശോഭന പുറത്തുവിട്ടിരുന്നു. നീണ്ട ഇടവേളക്കുശേഷം വീണ്ടും ഈ കൂട്ടുകെട്ട് കടന്നു വരുമ്പോള്‍, മോഹന്‍ലാലിനെ നായകനാക്കി രജപുത്ര വിഷ്യല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയില്‍ ശോഭനയെ നായികയായി കാണാം.

മോഹന്‍ലാലിന്റെ 360-ാം ചിത്രവും മോഹന്‍ലാല്‍, ശോഭന കോംബോയുടെ 56-ാമത് ചിത്രവും എന്നാണ് പ്രഖ്യാപന വേളയില്‍ ശോഭന നല്‍കിയ വിവരം. എന്നാലിത് 26-ാം ചിത്രമായിരിക്കും.

വസന്ത സേന, അനുബന്ധം, രംഗം, ടി.പി. ബാലഗോപാലന്‍ എം.എ., കുഞ്ഞാറ്റകിളികള്‍, ഇനിയും കുരുക്ഷേത്രം, എന്റെ എന്റേത് മാത്രം, അഭയം തേടി, അവിടുത്തെപ്പോലെ
Full Story
  18-04-2024
നിരവധി തിരക്കഥകള്‍ എഴുതിയ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. കര്‍മ്മയോ?ഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും, അക്വേറിയം തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ ചിത്രങ്ങള്‍. 1997 ല്‍ പ്രദര്‍ശനത്തിനെത്തിയ കളിയാട്ടമാണ് ഏറ്റവും ശ്രദ്ധ നേടിയ ചിത്രം.

മുയല്‍ ഗ്രാമം, രവി ഭഗവാന്‍, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികള്‍), ബലന്‍ (സ്മരണകള്‍), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), , കാശി (നോവല്‍) തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. 1983ല്‍ മുയല്‍ഗ്രാമം ബാലസാഹിത്യത്തിനുള്ള യുവസാഹിതി അവാര്‍ഡും ദര്‍ശനം അവാര്‍ഡും നേടി. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രത്തിലൂടെയാണ് ബല്‍റാം സിനിമയില്‍ എത്തുന്നത്.

1962 ല്‍ കണ്ണൂര്‍ ജില്ലയിലെ
Full Story
[1][2][3][4][5]
 
-->




 
Close Window