|
|
|
|
|
| ലണ്ടനില്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മലയാളി സ്ഥാനാര്‍ത്ഥി |
ലണ്ടന്‍ ന്മ ഹാമേഴ്‌സ്മിത്ത് ആന്‍ഡ് ഫുള്‍ഹാം ബറോയില്‍ മേയ് 7, 2026-ന് നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ പാര്‍സണ്‍സ് ഗ്രീന്‍ & സാന്‍ഡ്‌ഫോര്‍ഡ് വാര്‍ഡില്‍ റിഫോം യു.കെ. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം സ്വദേശിയായ രാജീവ് രാജശേഖരന്‍ നായര്‍ മത്സരരംഗത്തിറങ്ങി. ഉയര്‍ന്ന ജീവിത നിലവാരത്തിനും ശക്തമായ പ്രാദേശിക സമൂഹത്തിനും പേരുകേട്ട പ്രദേശമായതിനാല്‍ തെരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമാണ്. 2009-ല്‍ വിദ്യാര്‍ത്ഥിയായി ബ്രിട്ടനിലെത്തിയ രാജീവ് പിന്നീട് ഇവിടെ തന്നെ ജീവിതം സ്ഥാപിക്കുകയും രാജ്യസേവനത്തെ ലക്ഷ്യമാക്കുകയും ചെയ്തു. 2021-ല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം, കഴിവും കഠിനാധ്വാനവും കൊണ്ട് വേഗത്തില്‍ മുന്നേറി. പ്രത്യേക യൂണിറ്റിലേക്ക് |
|
Full Story
|
|
|
|
|
|
|
| വിഡിയോ കോള്‍ വഴി പെണ്‍സുഹൃത്തിനെ രക്ഷപ്പെടുത്തി: ബാരണ്‍ ട്രംപിനെ യുകെ കോടതി പ്രശംസിച്ചു |
ലണ്ടന്‍: പെണ്‍സുഹൃത്തിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വിഡിയോ കോള്‍ വഴി കണ്ടതോടെ ഇംഗ്ലണ്ടിലെ എമര്‍ജന്‍സി സര്‍വീസില്‍ വിവരം അറിയിച്ച അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ബാരണ്‍ ട്രംപിന് അഭിനന്ദന പ്രവാഹം. കഴിഞ്ഞ വര്‍ഷം നടന്ന സംഭവവുമായി ബന്ധപ്പെട്ട വിചാരണാ വേളയില്‍ 20കാരനായ ബാരണ്‍ ട്രംപിന്റെ സമയോചിതമായ നടപടിയെ യുകെ കോടതി ജഡ്ജി പ്രശംസിച്ചു. സംഭവത്തില്‍ 22കാരനായ റഷ്യന്‍ പൗരന്‍ മത്വേ റുമിയാന്‍സേവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാരണ്‍ ട്രംപുമായുള്ള സൗഹൃദത്തില്‍ അസൂയയാണ് യുവതിയെ ആക്രമിക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവതി എമര്‍ജന്‍സി നമ്പറില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നപ്പോള്‍ |
|
Full Story
|
|
|
|
|
|
|
| ഗോവയില്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് അനുഭവം വൈറലായി |
ലണ്ടന്‍: ഇന്ത്യയിലെ ക്വിക്ക് കൊമേഴ്സ് സേവനങ്ങളുടെ വേഗതയും കുറഞ്ഞ നിരക്കും വിദേശികളെ പലപ്പോഴും അമ്പരപ്പിക്കുന്നുണ്ട്. ഗോവയില്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വഴി ഗ്രോസറി ഓര്‍ഡര്‍ ചെയ്ത അനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബ്രിട്ടീഷ് യുവതി ക്ലോയും അതുപോലെ അമ്പരന്നിരിക്കുകയാണ്.
ക്ലോ പോസ്റ്റ് ചെയ്ത 'അണ്‍ബോക്‌സിംഗ്' വീഡിയോയില്‍ മല്ലിയില, വെളുത്തുള്ളി, കുക്കുംബര്‍, തക്കാളി എന്നിവയ്‌ക്കൊപ്പം മൂന്ന് പാക്കറ്റ് ഡോഗ് ഫുഡും ഉള്‍പ്പെട്ടിരുന്നു. 29 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിയതായി അവള്‍ പറയുന്നു. യുകെയിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ വില തന്നെ ഞെട്ടിച്ചതായാണ് ക്ലോ |
|
Full Story
|
|
|
|
|
|
|
| ഡെര്‍ബിയില്‍ വാഹനാപകടം: മലയാളി അറസ്റ്റില്‍ |
ലണ്ടന്‍/ഡെര്‍ബി: യുകെയിലെ ഡെര്‍ബി നഗരത്തില്‍ ശനിയാഴ്ച രാത്രി നടന്ന വാഹനാപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരന്‍ മലയാളിയാണെന്ന അനൗദ്യോഗിക സ്ഥിരീകരണം ലഭിച്ചു. 36 വയസ്സുകാരനായ പ്രതി ആശ്രിത വീസയില്‍ യുകെയില്‍ എത്തിയതും, ഇപ്പോള്‍ പങ്കാളിയുമായി വേര്‍പിരിഞ്ഞ് ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നതുമാണ് വിവരം. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന പ്രതി ഇടയ്ക്കിടെ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നുവെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ പ്രദേശവാസികളില്‍ ചിലര്‍ നല്‍കിയ വിവരങ്ങള്‍ സൂചനകള്‍ക്ക് സ്ഥിരീകരണമായി. എന്നാല്‍ പ്രതി ഇന്ത്യക്കാരനാണെന്നതിന് അപ്പുറം പൊലീസ് ഔദ്യോഗികമായി മറ്റൊന്നും |
|
Full Story
|
|
|
|
|
|
|
| കുട്ടികളുടെ സ്‌ക്രീന്‍ സമയം നിയന്ത്രിക്കാന്‍ ബ്രിട്ടന്‍ സര്‍ക്കാര്‍ പുതിയ ഗൈഡന്‍സ് |
ലണ്ടന്‍: അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ദിവസേന പരമാവധി ഒരു മണിക്കൂറായി സ്‌ക്രീന്‍ സമയം നിജപ്പെടുത്തണമെന്ന് ബ്രിട്ടന്‍ സര്‍ക്കാര്‍ മാതാപിതാക്കള്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് ഈ നിര്‍ദേശം.
വിദ്യാഭ്യാസ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്‌സണ്‍ വ്യക്തമാക്കിയതുപോലെ, ഭാവിയിലേക്കുള്ള മുന്‍കരുതലായാണ് ഗൈഡന്‍സ് തയ്യാറാക്കിയിരിക്കുന്നത്. കുട്ടികള്‍ സ്‌ക്രീനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് അവരുടെ ഉറക്കത്തെയും ദൈനംദിന പ്രവര്‍ത്തികളെയും പ്രതികൂലമായി ബാധിക്കുമെന്ന പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. |
|
Full Story
|
|
|
|
|
|
|
| എന്‍.എച്ച്.എസ്. പ്രകടന ലക്ഷ്യങ്ങളില്‍ വന്‍ വീഴ്ച |
ലണ്ടന്‍: ബ്രിട്ടനിലെ എന്‍.എച്ച്.എസ്. ആരോഗ്യ സേവനങ്ങള്‍ പ്രധാന പ്രകടന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പരാജയപ്പെടുന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. എ.എന്‍ഡ്.ഇ, കാന്‍സര്‍ ചികിത്സ, മറ്റ് ആശുപത്രി സേവനങ്ങള്‍ എന്നിവയില്‍ നീണ്ട കാത്തിരിപ്പ് തുടരുന്നതോടെ രോഗികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരികയാണ്. രോഗികള്‍ക്ക് 18 ആഴ്ചയ്ക്കുള്ളില്‍ ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തില്‍ വലിയ വീഴ്ച തുടരുകയാണ്. 2026 ജനുവരിയില്‍ 61.5% പേര്‍ക്ക് മാത്രമാണ് സമയത്ത് ചികിത്സ ലഭിച്ചത്. 2029 ഓടെ 92% ലക്ഷ്യത്തിലേക്കെത്തുക വലിയ വെല്ലുവിളിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിങ് നല്‍കിയ വാഗ്ദാനങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് പൊലീസിന് കവര്‍ച്ചാ കേസുകളില്‍ വന്‍ പരാജയം |
ലണ്ടന്‍: ബ്രിട്ടനിലെ കവര്‍ച്ചാ കേസുകള്‍ അന്വേഷിച്ച് പ്രതികളെ പിടികൂടി ശിക്ഷിക്കാനാകുന്നതില്‍ പൊലീസ് വന്‍ പരാജയമാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് നടക്കുന്ന കവര്‍ച്ചാ കേസുകളില്‍ 92 ശതമാനവും പരിഹരിക്കുന്നതില്‍ പൊലീസ് പരാജയപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടും വെയില്‍സും ചേര്‍ന്ന് അന്വേഷിച്ച 200,000 കേസുകളില്‍ 143,000 കേസുകളിലും പ്രതിയെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല. ദിവസേന ശരാശരി 393 കേസുകള്‍ തെളിവില്ലാതെ അവസാനിപ്പിക്കപ്പെടുന്നു. പ്രതികളെ തിരിച്ചറിഞ്ഞ 27,500 കേസുകളില്‍ പോലും പ്രോസിക്യൂഷനിലേക്ക് നയിക്കാന്‍ പൊലീസിന് സാധിച്ചില്ല.
ലണ്ടനിലെ കോളിന്‍ഡേല്‍, ടോറ്റെറിഡ്ജ് & വുഡ്സൈഡ്, ആബെ റോഡ്, |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് മരുമകനും ഇന്ത്യന്‍ മുതുമുത്തശ്ശിയും: ഹൃദയം കവരുന്ന വീഡിയോ |
ലണ്ടന്‍: ഇന്ത്യക്കാരിയായ ഭാര്യയുടെ 89 വയസ്സുള്ള മുതുമുത്തശ്ശിയില്‍ നിന്ന് അനുഗ്രഹം തേടുന്ന ബ്രിട്ടീഷ് യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ദി ബ്രിറ്റ് ബോങ് ഡയറി എന്ന പേരില്‍ കോണറും മൃതികയും സംയുക്തമായി നടത്തുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചത്.
മൃതികയുടെ മുതുമുത്തശ്ശിയെ ആദ്യമായി കണ്ടുമുട്ടുന്ന കോണര്‍, പൊതുവായ ഭാഷയില്ലെങ്കിലും ഇന്ത്യന്‍ പരമ്പരാഗത രീതിയില്‍ കാലില്‍ തൊട്ട് വന്ദിച്ചു. മറുപടിയായി മുതുമുത്തശ്ശി അനുഗ്രഹം നല്‍കി. ഭാഷാപരവും സാംസ്‌കാരികവുമായ അതിര്‍ത്തികള്‍ക്കപ്പുറം ബഹുമാനവും സ്‌നേഹവും മാത്രമാണ് ബന്ധം സൃഷ്ടിക്കുന്നതെന്ന് വീഡിയോ തെളിയിച്ചു.
Full Story
|
|
|
|
| |