Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
UK Special
  09-02-2025
പുരുഷ പൊലീസുകാരന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു, പൊലീസ് ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടു

ലണ്ടന്‍: യുകെയില്‍ പുരുഷ പൊലീസുകാര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും, അശ്ലീല സന്ദേശം അയക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മദ്യലഹരിയില്‍ പബ്ബില്‍വച്ച് സഹപ്രവര്‍ത്തകരായ പൊലീസുകാര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ഹാംസ്പിയറിലെ പൊലീസ് കോണ്‍സ്റ്റബിള്‍ ടിയ ജോണ്‍സണ്‍ വാര്‍ണയ്‌ക്കെതിരെ കടുത്ത നടപടി കൈക്കൊണ്ടത്. ടിയ ജോണ്‍സണ്‍ വാര്‍ണയുടെ കാമുകനായ പൊലീസ് ഉദ്യോഗസ്ഥനും ആ പബ്ബിലുണ്ടായിരുന്നു. അപമര്യാദയാര്‍ന്ന പെരുമാറ്റത്തിന് ഇയാള്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. പിന്നീട് ഇയാളെ വെറുതേവിട്ടു.

ലൈംഗികാതിക്രമം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് ടിയ അശ്ലീല

Full Story
  08-02-2025
പോര്‍ട്സ്മൗത്ത് സര്‍വകലാശാലയുടെ അഞ്ചംഗ സ്‌ക്വാഷ് ടീമില്‍ ഇടംപിടിച്ച് തിരുവനന്തപുരം സ്വദേശി പ്രാണ്‍ പ്രവീണ്‍
യുകെയിലെ പോര്‍ട്‌സ്മൗത്ത് സര്‍വകലാശാലയുടെ അഞ്ചംഗ സ്‌ക്വാഷ് ടീമില്‍ ഇടം നേടിയ ഏക ഏഷ്യക്കാരനും ഇന്ത്യക്കാരനുമായി കേരളത്തിന്റ അഭിമാനതാരം. തിരുവനന്തപുരം വലിയവിള സ്വദേശിയായ പ്രാണ്‍ പ്രവീണ്‍ ആണ് പോര്‍ട്സ്മൗത്ത് സര്‍വകലാശാലയുടെ അഞ്ചംഗ സ്‌ക്വാഷ് ടീമില്‍ ഇടംപിടിച്ച് മലയാളി താരം. കേരളത്തിലെ കുട്ടികള്‍ക്കായി സ്വന്തമായി സ്‌ക്വാഷ് അക്കാദമി തുടങ്ങണമെന്ന ലക്ഷ്യത്തിലേയ്ക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി യുകെ പോര്‍ട്‌സ്മൗത്ത് സര്‍വകലാശാലയില്‍ എംഎസ്സി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പഠനത്തിലാണ് പ്രാണ്‍ ഇപ്പോള്‍. പ്രവേശനം ലഭിച്ചിട്ട് ഒരു മാസം പിന്നിടും മുന്‍പേ കളിയിലെ മികവ് യൂണിവേഴ്‌സിറ്റി ടീമിലേക്ക് പ്രാണ്‍ പ്രവീണിനെ എത്തിച്ചു. കളിയുടെ സാങ്കേതികത മാത്രമല്ല അക്കാദമി തുടങ്ങണമെങ്കില്‍
Full Story
  08-02-2025
യുകെയില്‍ ഭവനവില കുതിക്കുന്നു, താങ്ങാന്‍ കഴിയാതെ ജനങ്ങള്‍

ലണ്ടന്‍: യുകെയിലെ ഭവന വിലകള്‍ കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ ശരാശരി പ്രോപ്പര്‍ട്ടി വില 299,138 പൗണ്ട് ആയാണ് ഉയര്‍ന്നത് . ഇത് ഭവന വില നിലവാരത്തിലെ റെക്കോര്‍ഡ് ആണെന്ന് ഹാലി ഫാക്‌സ് പറഞ്ഞു. ഡിസംബറില്‍ ഭവന വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ബജറ്റിലെ നിര്‍ദ്ദേശം അനുസരിച്ച് ഏപ്രില്‍ മാസത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി കൂടും. ഇതിനെ മുന്നില്‍ കണ്ട് കൂടുതല്‍ ആളുകള്‍ ഭവന വിപണിയില്‍ പ്രവേശിച്ചതാണ് വില കുതിച്ചുയരുന്നതിന് കാരണമായതായി ചൂണ്ടികാണിക്കപ്പെടുന്നത്. ഇംഗ്ലണ്ടിലെയും വടക്കന്‍ അയര്‍ലന്‍ഡിലെയും കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ഈ വര്‍ഷം ഏപ്രിലില്‍ അവസാനിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ ബജറ്റില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്

Full Story
  08-02-2025
ഗാസ ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരേ യുകെ

ലണ്ടന്‍: ഗാസ മുനമ്പ് ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തെ എതിര്‍ത്ത് യുകെ. പലസ്തീനികളെ ഗാസയില്‍ നിന്നു കുടിയിറക്കാനുള്ള നീക്കങ്ങളെ എതിര്‍ക്കുമെന്ന് യു.കെ അന്താരാഷ്ട്ര വികസന സഹമന്ത്രി അനേലിസെ ഡോഡ്‌സ് വ്യക്തമാക്കി. പലസ്തീനികളെ ബലം പ്രയോഗിച്ച് ഗാസയില്‍ നിന്നും മാറ്റാനാവില്ല. ഈ രീതിയില്‍ ഗാസയുടെ അതിര്‍ത്തികള്‍ മാറ്റാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.

പലസ്തീനികളെ ഗാസയില്‍നിന്ന് ഈജിപ്റ്റിലേക്കും ജോര്‍ദാനിലേക്കും പോകണമെന്നും, ഇവിടം ഏറ്റെടുത്ത് യുഎസ് സുഖവാസ കേന്ദ്രം നിര്‍മിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വൈറ്റ്ഹൗസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍

Full Story
  08-02-2025
പൂന്തോട്ടത്തില്‍ ചിതാഭസ്മം വിതറി യുകെ സ്വദേശികള്‍

ലണ്ടന്‍: യുകെയിലെ ആളുകള്‍ കമ്മ്യൂണിറ്റി ഗാര്‍ഡനില്‍ ചിതാഭസ്മം വിതറുന്നത് പതിവാക്കുന്നു. കാരണം എന്തുതന്നെയായാലും ഈ രീതി അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് പൂന്തോട്ട പരിപാലകര്‍. ഇംഗ്ലണ്ടിലെ കോണ്‍വാളിലെ നദീതീരത്തുള്ള കമ്മ്യൂണിറ്റി ഗാര്‍ഡനില്‍ ഒരു ആചാരം പോലെ ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മം വിതറുന്നത് പതിവാക്കിയിരിക്കുന്നത്. ട്രൂറോ നദിക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ഒരു സ്ഥലത്തെ കാത്തു സംരക്ഷിക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിറ്റി ഗാര്‍ഡന്‍ എന്ന ആശയം നടപ്പിലാക്കിയത്. ഫ്രണ്ട്സ് ഓഫ് സണ്ണി കോര്‍ണര്‍ എന്ന ഗ്രൂപ്പാണ് ഈ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. 2016 മുതല്‍ പ്രദേശത്തെ സംരക്ഷിക്കുന്നതിനായുള്ള

Full Story
  08-02-2025
ലണ്ടനില്‍ അള്‍ട്രാ ലോ എമിഷന്‍ സോണ്‍: പിഴയായി ഈടാക്കിയത് 70 മില്യണ്‍ പൗണ്ട്

ലണ്ടന്‍: ലണ്ടന്‍ നഗരത്തെ അള്‍ട്രാ ലോ എമിഷന്‍ സോണായി (ULZ) പ്രഖ്യാപിച്ചശേഷം ഇതുവരെ ഡ്രൈവര്‍മാര്‍ പിഴയായി അടച്ചത് 70 മില്യന്‍ പൗണ്ട്. ഓരോ യാത്രയ്ക്കും ഫീസായി നല്‍കേണ്ട തുക സമയത്ത് അടയ്ക്കാത്തതിനാണ് ഇത്രയേറെ തുക ഡ്രൈവര്‍മാര്‍ പിഴയടച്ചത്. ആറു വര്‍ഷം മുമ്പാണ് ലണ്ടനില്‍ അള്‍ട്രാ ലോ എമിഷന്‍ സോണ്‍ ചാര്‍ജ് ഏര്‍പ്പെടുത്തിയത്. ക്രോയിഡണ്‍ ബറോയിലുള്ളവരാണ് പിഴയടച്ചവരില്‍ മുന്നില്‍ (നാല് മില്യന്‍). ഹില്ലിങ്ങ്ടന്‍- 3.8 മില്യന്‍, ഈലിങ്-3.7 മില്യന്‍, എന്‍ഫീല്‍ഡ്-3.5 മില്യന്‍ എന്നിവിടങ്ങളിലുള്ളവരാണ് ഈ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്.

തുടക്കത്തില്‍ സെന്‍ട്രല്‍ ലണ്ടനിലെ കണ്‍ജഷന്‍ ചാര്‍ജ് മേഖലയില്‍ മാത്രമായിരുന്നു അള്‍ട്രാ ലോ

Full Story
  08-02-2025
ബ്രിട്ടീഷ് ദമ്പതികളെ ഫ്രാന്‍സില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വില്‍ഫ്രാന്‍ഷെ-ഡി-റൂവര്‍ഗ്ന്മ ഫ്രാന്‍സില്‍ ഭര്‍ത്താവിനൊപ്പം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ബ്രിട്ടിഷ് വനിത മുന്‍ ഹോളിഓക്‌സ് താരം കല്ലം കെറിന്റെ അമ്മയാണെന്ന് ഡെയ്?ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഡേണ്‍ സീറില്‍ (56), ആന്‍ഡ്രൂ സീറില്‍ (62) ദമ്പതികളുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ലെസ് പെസ്‌ക്വിസില്‍ നായയുമായി നടക്കാന്‍ പോയ വ്യക്തിയാണ് കണ്ടെത്തിയത്. ബ്രിട്ടിഷ് ഗുണ്ടാസംഘം നടത്തിയ ആക്രമണത്തിന്റെ ഇരകളാണ് ദമ്പതികള്‍ എന്ന് അയല്‍വാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, പൊലീസ് ഇവരുടെ വ്യക്തിവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

2020നും 2021നും ഇടയില്‍ പിസി ജോര്‍ജ് കിസ് ആയി

Full Story
  07-02-2025
പലിശനിരക്കില്‍ ഇളവ്, മോര്‍ട്ട്‌ഗേജുകാര്‍ക്ക് ആശ്വാസം

ലണ്ടന്‍: മോര്‍ഗേജുള്ളവര്‍ക്കും വീടു വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആശ്വാസമായി പലിശനിരക്കില്‍ ഇളവ്. നിലവില്‍ 4.75 ശതമാനമായിരുന്ന പലിശനിരക്ക് 4.5 ശതമാനമായാണ് കുറച്ചത്. ആറു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തുന്നത്. ഇന്നലെ ചേര്‍ന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയാണ് പലിശനിരക്ക് കുറയ്ക്കാന്‍ തീരുമാനം എടുത്തത്. ഇതിനു മുന്‍പ് നടന്ന രണ്ടു യോഗങ്ങളില്‍ കമ്മിറ്റി പലിശ നിരക്ക് അതേപടി നിലനിര്‍ത്താനായിരുന്നു തീരുമാനിച്ചത്.

ഒട്ടേറെ സമ്മര്‍ദങ്ങളെ അതിജീവിച്ചാണ് ആശ്വാസകരമായ ഈ തീരുമാനം ഇക്കുറി ബാങ്ക് കൈക്കൊണ്ടത്. വരും മാസങ്ങളില്‍ ഇനിയും പലിശനിരക്ക്

Full Story
[296][297][298][299][300]
 
-->




 
Close Window