Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
ഫീച്ചര്‍ സ്‌പെഷ്യല്‍
  18-02-2026
ആക്ഷന്‍ ഹീറോയില്‍ അഭിനയിച്ച ഷഫീക്ക് 52 ലിറ്റര്‍ മദ്യവുമായി എക്‌സൈസിന്റെ പിടിയില്‍
'ആക്ഷന്‍ ഹീറോ ബിജു' സിനിമയിലൂടെ ശ്രദ്ധേയനായ 'അല്‍കു' എന്ന ഷഫീഖ് 52 ലീറ്റര്‍ മദ്യവുമായി എക്‌സൈസിന്റെ പിടിയില്‍. 15 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 58 ബോട്ടില്‍ (37.7 ലീറ്റര്‍) ബിയറുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. രാത്രി 12 മണിക്കു ശേഷം ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചു നല്‍കിയിരുന്ന ഇയാളെ എറണാകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
തിരൂരങ്ങാടി സ്വദേശിയായ ഷെഫീഖ് നിരവധി സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. മദ്യവില്‍പനയിലൂടെ ലഭിച്ച പേരായിരുന്നു 'അല്‍കു'. എറണാകുളം ടൗണില്‍ രാത്രി മദ്യം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് സ്വന്തം വാഹനത്തില്‍ മദ്യം എത്തിച്ചു നല്‍കുകയായിരുന്നു അല്‍കു ചെയ്തിരുന്നത്. ഇതിനുപയോഗിച്ച കാറും
Full Story
  17-02-2026
കേരളത്തില്‍ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച: ഫെബ്രുവരി 19 മുതല്‍ വിശ്വാസ ലോകത്തിനു നോമ്പുകാലം
കേരളത്തില്‍ റമദാന്‍ വ്രതാരംഭം മറ്റന്നാള്‍. വിവിധ ഖാസിമാര്‍ സ്ഥിരീകരിച്ചു. ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് ഫെബ്രുവരി 19 വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. സംസ്ഥാനത്ത് വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാളയം പള്ളി ചീഫ് ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദിയായ ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി എന്നിവരും അറിയിച്ചു.
Full Story
  16-02-2026
ബസ്സിനുള്ളില്‍ സ്ത്രീക്കു നേരേ ലൈംഗിക അതിക്രമം: ആലപ്പുഴ സ്വദേശി അറസ്റ്റില്‍
എറണാകുളം ഇടപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ആലപ്പുഴ മാന്നാനം സ്വദേശി സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രമം നേരിട്ട യുവതി കണ്ടക്ടറെ വിവരമറിയിക്കുകയും ബസ്സ് സ്റ്റേഷനില്‍ എത്തിക്കുകയും ആയിരുന്നു.

സാബുവിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. പെരുമ്പാവൂരില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന KSRTC ബസില്‍ ആയിരുന്നു അതിക്രമം നടന്നത്. സാബു കൈകൊണ്ട് തട്ടുകയും മറ്റ് ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞത്. ആദ്യം പ്രതികരിച്ചു, പിന്നീട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ടും പ്രതി ഇത് തുടരുകയായിരുന്നു. തുടര്‍ന്ന് യുവതി കണ്ടക്ടറെ വിവരം അറിയിക്കുകയായിരുന്നു. KSRTC ജീവനക്കാര്‍ പ്രതിയെ
Full Story
  13-02-2026
ഫൂട്പാത്തില്‍ കയറ്റിയ ബൈക്ക് തടഞ്ഞ് പ്രഭാവതി അമ്മ: വീഡിയോ വൈറല്‍
കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫുട്പാത്തില്‍ വീണ്ടും വാഹനം തടഞ്ഞ് പ്രഭാവതി അമ്മ. ഫുഡ്പാത്തിലൂടെ പോകാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ അമ്മ തടയുന്ന ദൃശ്യങ്ങള്‍ 24ന് ലഭിച്ചു. മുമ്പ് സമാനമായ രീതിയില്‍ പ്രഭാവതിയമ്മ വാഹനം തടയുന്ന ദൃശ്യങ്ങള്‍ ഒരു വ്ലോഗര്‍ പകര്‍ത്തുകയും ദൃശ്യങ്ങള്‍ ഏറെ വൈറലാകുകയും ചെയ്തിരുന്നു. അതേസമയം ആദ്യ വീഡിയോ പകര്‍ത്തിയ വ്ലോഗര്‍ അഫ്ലൂ വീട്ടിലെത്തി പ്രഭാവതി അമ്മയെ കണ്ടു.

വൈറല്‍ താരത്തെ കാണാന്‍ അതിരാവിലെ മുതല്‍ പ്രഭാവതി അമ്മയുടെ വീട്ടിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. ഫോണ്‍ കോളിലാണ് അഭിനന്ദനങള്‍ ഏറെയും. എന്നാല്‍ പ്രഭാവതി അമ്മയെ അറിയുന്നവര്‍ക്ക് പക്ഷെ ഇത് പുത്തരിയല്ല. പല കുറി ഇതുപോലെ പല വിഷയങ്ങളിലും നേരിട്ട് പ്രതികരിച്ചയാളാണ് എരഞ്ഞിപ്പാലം സ്വദേശി പ്രഭാവതി. ഇന്ന് രാവിലെയും
Full Story
  13-02-2026
ഇന്ത്യക്കാര്‍ പ്രണയവും ലൈംഗിക സംതൃപ്തിയും ഉള്ളവര്‍: പ്രണയ ദിനത്തില്‍ സര്‍വേ റിപ്പോര്‍ട്ട്

വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് ഒരു സര്‍വേ നടത്തി. പ്രണയവും ദാമ്പത്യവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന കാര്യങ്ങളാണ് പരിശോധിച്ചത്. സ്വന്തം ജീവിതത്തിലെ പ്രണയത്തിലുള്ള സംതൃപ്തി, ലൈംഗിക ജീവിതം, പങ്കാളിയുമായുള്ള ബന്ധം എന്നിവയാണവ. ഇതു പ്രകാരം ഇന്ത്യയിലുള്ളവര്‍ പ്രണയം, ലൈംഗിക ജീവിതം എന്നീ കാര്യങ്ങളില്‍ ഇന്ത്യ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നുണ്ട്. അതേസമയം, ദാമ്പത്യ/പങ്കാളി സംതൃപ്തിയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍. 29 രാജ്യങ്ങളില്‍ ഇപ്സോസ് ഗ്ലോബലാണ് സര്‍വേ നടത്തിയത്. പങ്കാളി സംതൃപ്തി വിഭാഗത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 29 രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ റാങ്കാണ് ഇന്ത്യയ്ക്ക്. പങ്കാളിയുമായി സ്‌നേഹപൂര്‍ണമായ ബന്ധമാണുള്ളതെന്ന് 67 ശതമാനം ഇന്ത്യക്കാര്‍ പറയുമ്പോഴും ആഗോള ശരാശരിയുമായി

Full Story
  09-02-2026
കാസര്‍കോട് സ്ലാങ്ങില്‍ ഇന്‍സ്റ്റയില്‍ എത്താറുള്ള ചിന്നു പാപ്പു മരിച്ച നിലയില്‍: രണ്ടു ലക്ഷം ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ളുവന്‍സറാണു ചിന്നു
തനത് കാസര്‍കോട് ഭാഷയില്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാസര്‍കോട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വാടക മുറിയില്‍ ആണ് ആദൂര്‍ സ്വദേശിയായ ചിന്നു പാപ്പുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് വിദ്യാനഗര്‍ പോലീസിന് വിവരം ലഭിച്ചത്.
24 വയസ്സായിരുന്നു. വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗംഗാധരന്‍- ശൈലജ ദമ്പതികളുടെ മകളാണ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏറെ
Full Story
  09-02-2026
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല: സുപ്രീംകോടതി
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ലെന്ന് സുപ്രികോടതി ഉത്തരവ്. യഥാര്‍ഥ ബലാത്സംഗക്കേസുകള്‍ വിചാരണക്കോടതികള്‍ തിരിച്ചറിയുക തന്നെ വേണം. ബലാത്സംഗം തടയാനുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും സുപ്രിംകോടതി പറഞ്ഞു.
ഛത്തീസ്ഗഡിലെ ഒരു അഭിഭാഷകനെതിരെ ഒരു വനിതാ അഭിഭാഷക നല്‍കിയ ബലാത്സംഗ പരാതിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്. വിവാഹിതയായ സ്ത്രീ തന്നെ ഒരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ടാലും കേസ് നിലനില്‍ക്കില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണങ്ങള്‍.
Full Story
  04-02-2026
വഴിയില്‍ നിന്ന് 45 പവന്‍ കിട്ടി; അത് ഉടമയ്ക്ക് നല്‍കി ശുചീകരണ തൊഴിലാളി: സ്വര്‍ണമാല സമ്മാനിച്ച് രജനികാന്ത്
പത്മയ്ക്ക് ഒരു സ്വര്‍ണ്ണ മാല രജനീകാന്ത് നല്‍കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ചെന്നൈയിലെ തന്റെ വസതിയിലേക്ക് വിളിച്ച് വരുത്തിയാണ് പത്മയെ താരം അഭിനന്ദിച്ചത്. രണ്ട് പവന്‍ സ്വര്‍ണമാലയും താരം സമ്മാനമായി നല്‍കി. പത്മയുടെ ജീവിതം സമൂഹത്തിന് ഒരു വലിയ പാഠമാണെന്നും ഇന്നത്തെ തിരക്കുപിടിച്ച ലോകത്തും മനുഷ്യത്വം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണിതെന്നും നടന്‍ രജനികാന്ത് പറഞ്ഞു. അദ്ദേഹം പത്മയെ ആദരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലാണ്.

കഴിഞ്ഞ ജനുവരി 11-ന് ആയിരുന്നു ചെന്നൈയിലെ ടി. നഗര്‍ പ്രദേശത്ത് റോഡ് വൃത്തിയാക്കുന്നതിനിടെയാണ് പത്മക്ക് ബാഗ് ലഭിച്ചത്. പരിശോധിച്ചപ്പോള്‍ 45 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ലഭിച്ചു. ഒട്ടും വൈകാതെ തന്നെ പത്മ പൊലീസിനെ വിവരമറിയിക്കുകയും
Full Story
[1][2][3][4][5]
 
-->




 
Close Window