Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Nov 2026
മതം
  04-11-2026
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ദീപാവലി ആഘോഷം ഭക്തിനിര്‍ഭരമായി

ലണ്ടന്‍: ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം സംഘടിപ്പിച്ച ദീപാവലി ആഘോഷം ഭക്തിനിര്‍ഭരമായി നടന്നു. മോഹന്‍ജി ഫൗണ്ടേഷന്‍ യുകെയുടെ സഹകരണത്തോടെ ഒക്ടോബര്‍ 31 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ വെസ്റ്റ് തോര്‍ന്റണ്‍ കമ്മ്യൂണിറ്റി സെന്റര്‍, തോര്‍ന്റണ്‍ ഹീത്തില്‍ ആണ് ആഘോഷം നടന്നത്. മിത്രസേവയുടെ നേതൃത്വത്തില്‍ നാമസങ്കീര്‍ത്തന ഭജന്‍സ്, ദീപക്കാഴ്ച, ദീപാരാധന, അന്നദാനം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. ഗുരുവായൂരപ്പന്റെയും ലക്ഷ്മി ദേവിയുടെയും സാന്നിധ്യത്തില്‍ ദീപപ്രഭയില്‍ തിളങ്ങിയ വേദി നിരവധി ഭക്തര്‍ക്ക് ദീപാവലിയുടെ ഐശ്വര്യവും ആത്മീയ അനുഭൂതിയും പകര്‍ന്നു. ലണ്ടനിലെ മലയാളി സമൂഹം ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തര്‍ പരിപാടിയില്‍ പങ്കെടുത്തു

Full Story
  15-10-2026
സൗത്താംപ്ടണ്‍ ഹിന്ദു സമാജം നവരാത്രി ആഘോഷിക്കുന്നു: വിദ്യാരംഭം, ബൊമ്മകൊലു, ലക്ഷ്മി പൂജ എന്നിങ്ങനെ വിവിധ പരിപാടികള്‍
സൗത്താംപ്ടണ്‍: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഭക്തിനിര്‍ഭരമായ ചടങ്ങുകളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കാന്‍ ഒരുങ്ങി സൗത്താംപ്ടണ്‍ ഹിന്ദു സമാജം. ഈമാസം 17ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ റോംസിയിലെ ആംപ്ഫീല്‍ഡ് വില്ലേജ് ഹാള്‍ കേന്ദ്രീകരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാരംഭം, ബൊമ്മകൊലു, ലക്ഷ്മി പൂജ, ഭജന, വിളക്കുപൂജ തുടങ്ങിയ വിശേഷാല്‍ ചടങ്ങുകളും ഭക്തജനങ്ങള്‍ക്കായി അന്നദാനവും ഒരുക്കിയിട്ടുണ്ട്. പ്രാര്‍ത്ഥനാപൂര്‍വ്വമായ അന്തരീക്ഷത്തില്‍ നടക്കുന്ന ഈ ചടങ്ങുകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബന്ധപ്പെടുക

07838705061, 07533959193

സ്ഥലത്തിന്റെ വിലാസം

Ampfield Village Hall, Romsey SO51
Full Story
  14-10-2026
ഷാലോം ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ സംഗീതോത്സവവും ആത്മീയ ഉണര്‍വ് യോഗവും
നോര്‍ത്താംപ്ടണ്‍: ഷാലോം ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഈമാസം 31, നവംബര്‍ ഒന്ന് തീയതികളില്‍ നോര്‍ത്താംപ്ടണ്‍ ആബി സെന്ററില്‍ സുവിശേഷ സംഗീതോത്സവവും ആത്മീയ ഉണര്‍വ് യോഗവും നടക്കും.

വൈകുന്നേരം 5.30 മുതല്‍ രാത്രി ഒന്‍പതു വരെയാണ് പരിപാടി. പ്രമുഖ ക്രിസ്തീയ സംഗീത ശുശ്രൂഷകനും പവര്‍വിഷന്‍ ടിവിയിലൂടെ സുപരിചിതനുമായ ബ്രദര്‍ ഷാരുന്‍ വര്‍ഗീസ് സംഗീതാരാധനയ്ക്ക് നേതൃത്വം നല്‍കും.

ഗ്ലാസ്‌ഗോ കോര്‍ണര്‍സ്റ്റോണ്‍ ചര്‍ച്ച് പാസ്റ്റര്‍ ഹാരിസണ്‍ മോസസ്, ഐ.സി.പി.എഫ് പ്രസിഡന്റും ട്രൈബല്‍ മിഷന്‍ സ്ഥാപകനുമായ ഡോ. കെ. മുരളീധര്‍ എന്നിവര്‍ ദൈവവചന സന്ദേശങ്ങള്‍ നല്‍കും.

സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ ജെന്‍സന്‍ ചെറിയാന്റെ നേതൃത്വത്തിലാണ് യോഗത്തിന്റെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.

ആത്മീയ ഉണര്‍വിനും
Full Story
  14-10-2026
വാറ്റ്‌ഫോര്‍ഡിലെ ഏക ഹിന്ദു ആരാധനാലയമായ വേല്‍മുരുകന്‍ ക്ഷേത്രം: പദയാത്ര നടത്തുന്നു

വാറ്റ്‌ഫോര്‍ഡിലെ ഏക ഹിന്ദു ആരാധനാലയമായ വേല്‍മുരുകന്‍ ക്ഷേത്രം വില്‍ക്കാന്‍ ഹെര്‍ട്ട് ഫോര്‍ഡ്‌ഷെയര്‍ കൗണ്ടി കൗണ്‍സില്‍ തീരുമാനിച്ചിരിക്കെ അതു വാങ്ങാനുള്ള ഫണ്ട് സമാഹാരണത്തിനായി 5K കമ്മ്യൂണിറ്റി ഫണ്ട്‌റെയ്സിംഗ് വാക്ക് സംഘടിപ്പിക്കുന്നു. ഈമാസം 18ന് ഞായറാഴ്ച കാസിയോബറി പാര്‍ക്കില്‍ വെച്ചാണ് ഈ ചാരിറ്റി വാക്ക് നടക്കുന്നത്. രാവിലെ 10:30ന് രജിസ്ട്രേഷനും തുടര്‍ന്ന് 10:45ന് വിവരവിശദീകരണവും നടക്കും. കൃത്യം 11 മണിക്ക് ആരംഭിക്കുന്ന പദയാത്ര 5.08 കിലോമീറ്റര്‍ ദൂരം പിന്നിട്ട് ഉച്ചയ്ക്ക് 1:00 മണിയോടെ ആരംഭിച്ച സ്ഥലത്ത് തന്നെ സമാപിക്കും. ക്ഷേത്രത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഉദ്ദേശിച്ചുള്ള ഈ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ എല്ലാ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി

Full Story
  12-10-2026
ജപമാല മണികളില്‍ കൈവിരല്‍ അമരുമ്പോള്‍' ഭക്തിസാന്ദ്രമായ മാതാവിന്റെ ഗാനം ചെസ്റ്റര്‍ഫീല്‍ഡില്‍ റിലീസ് ചെയ്തു

ചെസ്റ്റര്‍ഫീല്‍ഡ് :ക്രീയേറ്റീവ് മലയാളം യുകെയുടെ ബാനറില്‍ ഈ കൊന്ത മാസത്തില്‍ മാതാവിന്റെ നാമം വിളിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍, ജപമാല ചൊല്ലി തീരും മുബേ ഉള്ളില്‍ അനുഗ്രഹം നിറയുവാന്‍ എന്നും മാതാവ് അരികിലുണ്ടാകും. ഷിജോ സെബാസ്റ്റ്യന്‍ എഴുതിയ വരികകള്‍ക്ക് ഈണം നല്‍കി പാടിയത് ഷൈന്‍ വെങ്കിടങ് ആണ്. ജെജെ സ്‌പൈസസ് സ്പോണ്‍സര്‍ ചെയ്ത ഈ ഗാനത്തില്‍ പ്രാത്ഥനയോടെ ഇതില്‍ പങ്കുചേര്‍ന്നത് ഫാ. ജോ മാത്യു, സ്റ്റാന്‍ലി ജോസഫ്, അന്ന ജോസഫ്, ആന്‍ മരിയ ജോസഫ്, സെലിസ്റ്റിന്‍ ജോസഫ്, ജയരാജ് രാജന്‍ എന്നിവരാണ്. നിങ്ങള്‍ ഓരോരുത്തരും നല്‍കുന്ന വിലയേറിയ പിന്തുണക്ക് നന്ദി അറിയിക്കുന്നു. മാതാവിന്റെ അനുഗ്രഹം എന്നും നമ്മില്‍ ഉണ്ടാകട്ടെ, പ്രാര്‍ത്ഥനയോടെ ക്രീയേറ്റീവ് മലയാളം à´

Full Story
  12-10-2026
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ നവരാത്രി - ആഘോഷം 18 മുതല്‍ 21 വരെ
യുകെയിലെ മലയാളി സമൂഹത്തിന്റെ പ്രധാന ആരാധനാലയമായ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ (1 Northgate, Rochester, ME1 1LS) ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ നടക്കും.

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 18, ഞായറാഴ്ച വൈകീട്ട് 6 മണി മുതല്‍ 8.30 വരെ ക്ഷേത്രാങ്കണത്തില്‍ കലാസന്ധ്യ അരങ്ങേറും. പ്രശസ്ത നര്‍ത്തകര്‍ അണിനിരക്കുന്ന നൃത്ത പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

പങ്കെടുക്കുന്ന നര്‍ത്തകര്‍ :

സുചിത്ര കൊച്ചുവീട്ടില്‍ - BFA Bharatanatyam, RLV കുമാരിയുടെയും ഡോ. പത്മിനി കൃഷ്ണന്റെയും ശിഷ്യ.

അരുണിമ ജയന്‍ - സുന്ദരേശന്‍ മാസ്റ്ററുടെ (സുന്ധരോധയ കലാക്ഷേത്രം) ശിഷ്യ.

വിനീത് വിജയകുമാര്‍ പിള്ള - കഥകളി, കലാമണ്ഡലം വിജയകൃഷ്ണന്‍ ഉണ്ണിത്താന്റെ ശിഷ്യന്‍

രമ്യ അരുണ്‍കൃഷ്ണന്‍ (ദൂരദര്‍ശന്‍ ഗ്രേഡഡ് ആര്‍ട്ടിസ്റ്റ്) - 'ഹര സ്പേസ് ഫോര്‍
Full Story
  03-10-2026
യാക്കോഭായ സഭ യുകെ ഭദ്രാസനത്തിന് ആസ്ഥാനമന്ദിരം: ചാപ്പല്‍, ഓഡിറ്റോറിയം, ബിഷപ്‌സ് ഹൗസ്, ഓഫീസ് മുറികള്‍, ഹാളുകള്‍ എന്നിവ ഉള്‍പ്പെടുന്ന ആസ്ഥാനമന്ദിരം
യുകെയിലെ 52 പള്ളികള്‍ ഉള്‍പ്പെടുന്ന യാക്കോബായ സുറിയാനി സഭാ ഭദ്രാസനത്തിന് സ്വന്തമായി പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങി. ഭദ്രാസനാധിപനും യു.കെ. പാത്രിയര്‍ക്കല്‍ വികാരിയുമായ ഡോ. ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ഭദ്രാസനത്തിലെ ഇടവകകള്‍ ചേര്‍ന്നാണ് യു.കെയിലെ സഭാമന്ദിരം സാക്ഷാത്കരിച്ചത്.
ലണ്ടനിലെ ലെസ്റ്ററിന് സമീപം എര്‍ള്‍ ഷില്‍ട്ടണില്‍ ചാപ്പല്‍, ഓഡിറ്റോറിയം, ബിഷപ്‌സ് ഹൗസ്, ഓഫീസ് മുറികള്‍, ഹാളുകള്‍ എന്നിവ ഉള്‍പ്പെടുന്ന, മന്ദിരമാണ് ഭദ്രാസന ആസ്ഥാനമായി വാങ്ങിയിരിക്കുന്നത്. (ലെസ്റ്ററിന് സമീപം Earl Shilton Independent Chapel, High Street, Earl Shilton LE9 7LR) .
ഭദ്രാസന ജനറല്‍ ബോഡി അധികാരപ്പെടുത്തിയ പ്രകാരം ഭദ്രാസന സെക്രട്ടറി ഫാ. എബിന്‍ മാര്‍ക്കോസ് ഊന്നുകല്ലിങ്കല്‍, ട്രഷറര്‍ ഷിബി ചേപ്പനത്ത്, കൗണ്‍സില്‍ അംഗങ്ങളായ വിജി.
Full Story
  28-09-2026
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം വന്‍ ജനപങ്കാളിത്തത്തോടെ സമാപിച്ചു.

ഇന്നലെ ശനിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് തോണ്ടന്‍ ഹീത്തിലെ വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടന്ന ആഘോഷം മാവേലി എഴുന്നള്ളത്തോടെയാണ് ആരംഭിച്ചത്. ഭദ്രദീപം, ജിഎസ്എസ് അവതരിപ്പിച്ച ഓണ വിളംബരം, ഭക്തിഗാനസുധ ലൈവ് ഓര്‍ക്കസ്ട്ര, സംഗീത വിശ്വന്‍ അവതരിപ്പിച്ച ഭരതനാട്യം, ജിഎസ്എസ് വനിതാവേദിയുടെ തിരുവാതിര, ശ്രുതി വിജയന്റെ മോഹിനിയാട്ടം, ദീപാരാധന എന്നിവ അരങ്ങേറി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ (പ്രസാദ ഊട്ട്) നടന്നു. മോഹന്‍ജി ഫൗണ്ടേഷന്‍ യുകെയുടെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ നൂറുകണക്കിന് മലയാളികള്‍ കുടുംബസമേതം പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികളായ സുരേഷ് ബാബു, അനൂപ് ശശി, രമ രാജന്‍, ശാലിനി രവി എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടി വിജയകരമാക്കിയ എല്ലാ കലാകാരന്മാര്‍ക്കും സന്നദ്ധ

Full Story
[1][2][3][4][5]
 
-->




 
Close Window