Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
Teens Corner
  Add your Comment comment
എറണാകുളത്തു വീടിനുള്ളില്‍ ഒരു കുടുംബത്തിലെ 5 പേരുടെ മൃതദേഹം: മരിച്ചത് രണ്ട് സ്ത്രീകളും 3 കുട്ടികളും
Text By: UK Malayalam Pathram
എറണാകുളം വടുതലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലൂര്‍ദ് ആശുപത്രിക്ക് സമീപം ഗ്രീന്‍ ഗാര്‍ഡനിലാണ് സംഭവം രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്.
മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കുട്ടികളില്‍ ഒരാളുടെ കാന്‍സര്‍ രോ?ഗത്തിന്റെ ചികിത്സയ്ക്കായാണ് ഇവര്‍ കൊച്ചിയിലെത്തിയത്. രണ്ട് മാസം മുമ്പാണ് ഇവര്‍ എറണാകുളത്ത് എത്തിയതെന്നാണ് വിവരം.
എറണാകുളത്തെ ലൂര്‍ദ്, ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രികള്‍ക്ക് സമീപത്താണ് താമസിച്ചിരുന്നത്. രണ്ട് ദിവസമായി ആരെയും പുറത്തുകാണാത്തതോടെ വീട്ടുടമയുടെ ബന്ധു എത്തി നടത്തിയ പരിശോധനയിലാണ് അഞ്ച് പേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
 
Other News in this category

 
 




 
Close Window