Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
Teens Corner
  Add your Comment comment
യുഡിഎഫ് യൂറോപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ആവേശകരമായി
Text By: UK Malayalam Pathram
നിര്‍ണ്ണായകമായ കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ആവേശകരമായി. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 10 മണിക്ക് ആരംഭിച്ച പരിപാടിയില്‍ യൂറോപ്പ്, മറ്റു വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി യു ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും ആവേശത്തോടെ പങ്കെടുത്തു.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എം എല്‍ എ നിര്‍വഹിച്ചു. കേരളത്തില്‍ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഭരണ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. പ്രവാസികളുടെ പിന്തുണ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ജനവിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കാന്‍ 140 മണ്ഡലങ്ങളിലെയും യു ഡി എഫ് സ്ഥാനര്‍ഥികള്‍ക്കായി പ്രവാസികള്‍ ഒത്തൊരുമിക്കണമെന്നും സാധിക്കുന്ന എല്ലാവരും നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യു ഡി എഫ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നൂറു സീറ്റുമായി അധികാരത്തിലേറും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഫ് യൂറോപ്പ് ചെയര്‍മാന്‍ സിറോഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് യൂറോപ്പ് കണ്‍വീനര്‍ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് അലി കൂനാരി, ജോയിന്റ് കണ്‍വീനര്‍ ടോമി തൊണ്ടംകുഴി, ബോബിന്‍ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവര്‍ ഏകോപനമൊരുക്കി.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വര്‍ അലി ഷിഹാബ് തങ്ങള്‍, കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണി എം പി, ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ എക്സ് എം എല്‍ എ, റോജി ജോണ്‍ എം എല്‍ എ, ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങി കേരളത്തിലെ പ്രമുഖ യു ഡി എഫ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു. നിലവിലെ ഭരണത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയും യു ഡി എഫ് മുന്നോട്ട് വയ്ക്കുന്ന ജനകീയ പദ്ധതികളും വികസന കാഴ്ചപ്പാടുകളും ആശയങ്ങളും നേതാക്കള്‍ അവരുടെ പ്രസംഗങ്ങളിന്‍ അവതരിപ്പിച്ചു.


ഐ ഓ സി ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ അനുരാ മത്തായി, ഐ ഓ സി യൂറോപ്പ് വൈസ് ചെയര്‍മാന്‍ സിറോഷ് ജോര്‍ജ്, വേള്‍ഡ് കെഎംസിസി നേതാവ് യു എ നസീര്‍, ഐ ഓ സി സ്വിറ്റ്സര്‍ലന്‍ഡ് നാഷണല്‍ പ്രസിഡന്റ് ജോയ് കൊച്ചാട്ട്, കെ എം സി സി യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്മാരായ ഡോ. മുഹമ്മദ് അലി കൂനാരി, അസീസ്, എം എ ജവാദ് , മുഹമ്മദ് കോട്ടക്കല്‍, ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ്റുമാരായ ഷൈനു ക്ലെയര്‍ മാത്യൂസ്, സുജു കെ ഡാനിയേല്‍, ഐ ഓ സി (അയര്‍ലണ്ട്) കേരള ചാപ്റ്റര്‍ പ്രസിഡന്റ് സാഞ്ചോ മുളവരിക്കല്‍, കെഎംസിസി അയര്‍ലണ്ട് നേതാക്കന്മാരായ

ഫവാസ്, ഷഫീഖ്, പ്രവാസി കേരള കോണ്‍ഗ്രസ് (ജോസഫ്) പ്രതിനിധി ബോസ്സ്, മാധ്യമപ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലില്‍, യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി യു ഡി എഫ് പ്രവര്‍ത്തകരായ നിതിന്‍, മുജീബ്, ബേബി ലുക്കോസ്, അശ്വതി നായര്‍, ഇന്‍സണ്‍ ജോസ്, ഷെഫീഖ്, സാഞ്ചോ ലൂസി, നവീന്‍, ആദര്‍ശ്, നൗഫല്‍, സെയ്ഫ്, ബിന്‍സ് വില്‍സണ്‍, ജോര്‍ജ് ജോസഫ്, ഷോബിന്‍ സാം തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചത് പരിപാടിക്ക് കൂടുതല്‍ ഊര്‍ജവും വ്യാപ്തിയും നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും, ഓരോ നിയോജക മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഏകോപിത പ്രവര്‍ത്തനം ഉറപ്പാക്കുകയും ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

ക്യാമ്പയിന്റെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ സംയുക്ത പരിപാടികള്‍, വോട്ടര്‍മാരെ ലക്ഷ്യമാക്കി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ഡിജിറ്റല്‍ പ്രചാരണങ്ങള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് യുഡിഫ് യൂറോപ്പ് കണ്‍വീനര്‍ സണ്ണി ജോസഫ് അറിയിച്ചു. യൂറോപ്പിലെ യു ഡി എഫ് പ്രവര്‍ത്തകരുടെ ഏകോപനവും പ്രവര്‍ത്തന ശേഷിയും ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് നേതാക്കള്‍ വിലയിരുത്തി.
 
Other News in this category

 
 




 
Close Window