Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Nov 2026
ഹോട്ടലില്‍ മൂട്ടയുണ്ടോ? വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ചൈനയില്‍ ആപ്പ്; തെറ്റായ പരാതികളെന്ന് ഉടമകള്‍

ബെയ്ജിങ്: ഹോട്ടലുകളില്‍ മൂട്ടകളെ കണ്ടെത്തിയാല്‍ യാത്രക്കാര്‍ക്ക് വിവരം പങ്കുവയ്ക്കാന്‍ സഹായിക്കുന്ന 'ബെഡ്ബഗ് മാപ്പ്' ചൈനയില്‍ ശ്രദ്ധ നേടുന്നു. ഉപയോക്താക്കള്‍ രേഖപ്പെടുത്തുന്ന പരാതികള്‍ ഡിജിറ്റല്‍ മാപ്പില്‍ മറ്റുള്ളവര്‍ക്കും കാണാനാകും. എന്നാല്‍ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ സ്ഥാപനങ്ങളുടെ പേരിന് കളങ്കമുണ്ടാക്കുന്നതായി ചില ഹോട്ടലുകള്‍ പരാതിപ്പെട്ടു.

നിര്‍മാണമേഖലയിലെ എന്‍ജിനീയറായ വാങ് ആണ് നിര്‍മിതബുദ്ധിയുടെ സഹായത്തോടെ ആപ്പ് വികസിപ്പിച്ചത്. താമസം മാറുന്നതിനിടെ പ്രാണികളുടെ കടിയേറ്റതിനെത്തുടര്‍ന്ന് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ആശയം ലഭിച്ചത്. ഹോട്ടലുകളിലെ മൂട്ടശല്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വിവിധ ഇടങ്ങളിലായി ചിതറിക്കിടക്കുന്നതിനാല്‍ അവ ഒരിടത്ത് ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം.

രണ്ടുലക്ഷത്തോളം ഉപയോക്താക്കളെ ആകര്‍ഷിച്ച സംവിധാനത്തില്‍ അറുനൂറിലധികം ഹോട്ടലുകള്‍ക്കെതിരെ പരാതികള്‍ രേഖപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ തെളിവുകള്‍ സമര്‍പ്പിക്കാതെതന്നെ ഹോട്ടലുകളെ അടയാളപ്പെടുത്താമായിരുന്നു. വിമര്‍ശനം ഉയര്‍ന്നതോടെ ചിത്രങ്ങള്‍ നിര്‍ബന്ധമാക്കുകയും അവ പരിശോധിച്ചശേഷം മാത്രം വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന രീതി കൊണ്ടുവരികയും ചെയ്തു.

ഹോട്ടലുകള്‍ക്കും പരാതികളെ ചോദ്യം ചെയ്യാന്‍ അവസരമുണ്ട്. ശുചീകരണ രേഖകളും സ്വതന്ത്ര പരിശോധനാ റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ച് തെറ്റായ അടയാളപ്പെടുത്തലുകള്‍ നീക്കാന്‍ അപേക്ഷിക്കാം. ഒരു ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ മൂട്ടകളെ കണ്ടെത്താനാകാത്തതിനെത്തുടര്‍ന്ന് അതിനെതിരായ അടയാളം നീക്കിയതായും റിപ്പോര്‍ട്ടുണ്ട്. യാത്രക്കാര്‍ക്ക് സഹായകരമായ സംവിധാനം വിശ്വാസയോഗ്യമാക്കാന്‍ പ്രാണികളെ തിരിച്ചറിയുന്ന വിദഗ്ധരുടെ സേവനവും കൂടുതല്‍ കര്‍ശനമായ പരിശോധനയും വേണമെന്നാണ് നിയമവിദഗ്ധരുടെ നിര്‍ദേശം.


 
Other News in this category

  • 148 ഡോളറിന്റെ സമ്മാനപ്പെട്ടിയില്‍ ചെറിയ ആക്‌സസറികള്‍ മാത്രം; വിമര്‍ശനത്തിന് പിന്നാലെ റീഫണ്ടുമായി സ്‌കിംസ്
  • മകളെ നഷ്ടപ്പെട്ട വേദനയില്‍നിന്ന് റോഡ് സുരക്ഷയ്ക്കായുള്ള പോരാട്ടത്തിലേക്ക്; നിയമലംഘനങ്ങള്‍ പകര്‍ത്തി പിതാവ്
  • കൊലപാതകപദ്ധതിക്ക് ചാറ്റ്ജിപിടി ഭാര്യയെ സഹായിച്ചെന്ന് ആരോപണം; ഓപ്പണ്‍എഐക്കെതിരെ അമേരിക്കന്‍ പൗരന്‍ കോടതിയില്‍
  • ഹോട്ടലുകളിലെ മൂട്ടകളെക്കുറിച്ച് അറിയിക്കാന്‍ ആപ്പ്; ചൈനയില്‍ ജനപ്രീതിക്കൊപ്പം പരാതികളും
  • ഹോട്ടലില്‍ മൂട്ടയുണ്ടോ? വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ചൈനയില്‍ ആപ്പ്; തെറ്റായ പരാതികളെന്ന് ഉടമകള്‍




  •  
    Close Window