Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Nov 2026
ഹോട്ടലുകളിലെ മൂട്ടകളെക്കുറിച്ച് അറിയിക്കാന്‍ ആപ്പ്; ചൈനയില്‍ ജനപ്രീതിക്കൊപ്പം പരാതികളും

ബെയ്ജിങ്: ഹോട്ടലുകളില്‍ മൂട്ടകളെ കണ്ടാല്‍ വിവരം രേഖപ്പെടുത്താനും മറ്റ് യാത്രക്കാരെ അറിയിക്കാനും സഹായിക്കുന്ന ഡിജിറ്റല്‍ മാപ്പ് ചൈനയില്‍ ശ്രദ്ധ നേടുന്നു. 'ബെഡ്ബഗ് മാപ്പ്' എന്ന സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് ബന്ധപ്പെട്ട ഹോട്ടല്‍ അടയാളപ്പെടുത്താം. എന്നാല്‍ തെളിവില്ലാത്ത പരാതികള്‍ സ്ഥാപനങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന ആരോപണവുമായി ഹോട്ടല്‍ ഉടമകളും രംഗത്തെത്തി. നിര്‍മാണമേഖലയിലെ എന്‍ജിനീയറായ വാങ് ആണ് ആപ്പ് വികസിപ്പിച്ചത്. പ്രോഗ്രാമിങ്ങില്‍ മുന്‍പരിചയമില്ലാതിരുന്ന അദ്ദേഹം നിര്‍മിതബുദ്ധിയുടെ സഹായത്തോടെയാണ് കോഡ് തയ്യാറാക്കിയത്. താമസം മാറുന്നതിനിടെ പ്രാണികളുടെ കടിയേറ്റതിനെത്തുടര്‍ന്ന് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഇത്തരമൊരു സംവിധാനത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടതെന്ന് വാങ് പറയുന്നു. രണ്ടുലക്ഷത്തോളം ഉപയോക്താക്കള്‍ എത്തിയ പ്ലാറ്റ്ഫോമില്‍ അറുനൂറിലധികം ഹോട്ടലുകള്‍ക്കെതിരെ റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ ചിത്രങ്ങളോ മറ്റ് തെളിവുകളോ നിര്‍ബന്ധമായിരുന്നില്ല. പരാതികള്‍ ഉയര്‍ന്നതോടെ ചിത്രങ്ങള്‍ സമര്‍പ്പിക്കണമെന്ന നിബന്ധന കൊണ്ടുവന്നു. വിവരങ്ങള്‍ പരിശോധിച്ചശേഷമാണ് ഇപ്പോള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുന്നത്.

തെറ്റായി അടയാളപ്പെടുത്തിയെന്ന് കരുതുന്ന ഹോട്ടലുകള്‍ക്ക് അപ്പീല്‍ നല്‍കാനും സൗകര്യമുണ്ട്. ഒരു ഹോട്ടല്‍ സ്വതന്ത്ര ഏജന്‍സിയുടെ പരിശോധനയില്‍ മൂട്ടകളോ മുട്ടകളോ കണ്ടെത്തിയില്ലെന്ന രേഖകള്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് അതിനെതിരായ അടയാളം നീക്കി. വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ വിദഗ്ധരുടെ സഹായത്തോടെ പരിശോധന ശക്തമാക്കണമെന്നും ഉപയോക്താക്കളില്‍നിന്ന് സത്യസന്ധമായ റിപ്പോര്‍ട്ടുകള്‍ ഉറപ്പാക്കുന്ന സമ്മതപത്രം സ്വീകരിക്കണമെന്നും നിയമവിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്

 
Other News in this category

  • 148 ഡോളറിന്റെ സമ്മാനപ്പെട്ടിയില്‍ ചെറിയ ആക്‌സസറികള്‍ മാത്രം; വിമര്‍ശനത്തിന് പിന്നാലെ റീഫണ്ടുമായി സ്‌കിംസ്
  • മകളെ നഷ്ടപ്പെട്ട വേദനയില്‍നിന്ന് റോഡ് സുരക്ഷയ്ക്കായുള്ള പോരാട്ടത്തിലേക്ക്; നിയമലംഘനങ്ങള്‍ പകര്‍ത്തി പിതാവ്
  • കൊലപാതകപദ്ധതിക്ക് ചാറ്റ്ജിപിടി ഭാര്യയെ സഹായിച്ചെന്ന് ആരോപണം; ഓപ്പണ്‍എഐക്കെതിരെ അമേരിക്കന്‍ പൗരന്‍ കോടതിയില്‍
  • ഹോട്ടലുകളിലെ മൂട്ടകളെക്കുറിച്ച് അറിയിക്കാന്‍ ആപ്പ്; ചൈനയില്‍ ജനപ്രീതിക്കൊപ്പം പരാതികളും
  • ഹോട്ടലില്‍ മൂട്ടയുണ്ടോ? വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ചൈനയില്‍ ആപ്പ്; തെറ്റായ പരാതികളെന്ന് ഉടമകള്‍




  •  
    Close Window