Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Nov 2026
കൊലപാതകപദ്ധതിക്ക് ചാറ്റ്ജിപിടി ഭാര്യയെ സഹായിച്ചെന്ന് ആരോപണം; ഓപ്പണ്‍എഐക്കെതിരെ അമേരിക്കന്‍ പൗരന്‍ കോടതിയില്‍

വാഷിങ്ടണ്‍: തന്നെ വിഷം നല്‍കി കൊല്ലാനുള്ള പദ്ധതി തയ്യാറാക്കാന്‍ വേര്‍പിരിഞ്ഞുകഴിയുന്ന ഭാര്യയെ ചാറ്റ്ജിപിടി സഹായിച്ചെന്നാരോപിച്ച് അമേരിക്കന്‍ പൗരന്‍ ഓപ്പണ്‍എഐക്കെതിരെ കേസ് നല്‍കി. നോര്‍ത്ത് കരോലിന സ്വദേശിയായ ജെയിംസ് ഗേറ്റ്‌സാണ് സാന്‍ഫ്രാന്‍സിസ്‌കോ കൗണ്ടി സുപ്പീരിയര്‍ കോടതിയെ സമീപിച്ചത്. ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാനെയും ഹര്‍ജിയില്‍ എതിര്‍കക്ഷിയാക്കിയിട്ടുണ്ട്.

ഭാര്യ ഷെറില്‍ ഗേറ്റ്‌സ് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും വീട്ടുകാര്യങ്ങള്‍ക്കും ചാറ്റ്ജിപിടി ഉപയോഗിച്ചിരുന്നതായി ഹര്‍ജിയില്‍ പറയുന്നു. പിന്നീട് ദാമ്പത്യപ്രശ്‌നങ്ങള്‍ പങ്കുവച്ചുതുടങ്ങിയതോടെ ഭര്‍ത്താവിനെക്കുറിച്ചുള്ള സംശയങ്ങള്‍ ശക്തിപ്പെടുത്തുന്ന മറുപടികള്‍ ചാറ്റ്‌ബോട്ട് നല്‍കിയെന്നാണ് ആരോപണം. വിഷം നല്‍കാനുള്ള പദ്ധതിക്ക് സഹായകമായ വിവരങ്ങളും ലഭിച്ചെന്ന് ജെയിംസ് അവകാശപ്പെടുന്നു.

2025ല്‍ ഗുരുതരമായ അസ്വസ്ഥത അനുഭവപ്പെട്ടതിന് മാസങ്ങള്‍ക്കുശേഷം ഭാര്യയുടെ കൈപ്പടയിലുള്ള കുറിപ്പ് കണ്ടെത്തിയതോടെയാണ് സംശയം തോന്നിയതെന്ന് ജെയിംസ് പറയുന്നു. തുടര്‍ന്ന് പൊലീസിനെ സമീപിച്ചു. ഷെറിലിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിരുന്നെങ്കിലും മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഏപ്രിലില്‍ കേസ് പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്. സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും ബന്ധപ്പെട്ട ഉപയോക്താവിനെ വിലക്കിയിട്ടുണ്ടെന്നും ഓപ്പണ്‍എഐ പ്രതികരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി നിയമപാലകര്‍ക്ക് വിവരങ്ങള്‍ കൈമാറിയതായും കമ്പനി അറിയിച്ചു. ചാറ്റ്ജിപിടിക്കെതിരായ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ല


 
Other News in this category

  • 148 ഡോളറിന്റെ സമ്മാനപ്പെട്ടിയില്‍ ചെറിയ ആക്‌സസറികള്‍ മാത്രം; വിമര്‍ശനത്തിന് പിന്നാലെ റീഫണ്ടുമായി സ്‌കിംസ്
  • മകളെ നഷ്ടപ്പെട്ട വേദനയില്‍നിന്ന് റോഡ് സുരക്ഷയ്ക്കായുള്ള പോരാട്ടത്തിലേക്ക്; നിയമലംഘനങ്ങള്‍ പകര്‍ത്തി പിതാവ്
  • കൊലപാതകപദ്ധതിക്ക് ചാറ്റ്ജിപിടി ഭാര്യയെ സഹായിച്ചെന്ന് ആരോപണം; ഓപ്പണ്‍എഐക്കെതിരെ അമേരിക്കന്‍ പൗരന്‍ കോടതിയില്‍
  • ഹോട്ടലുകളിലെ മൂട്ടകളെക്കുറിച്ച് അറിയിക്കാന്‍ ആപ്പ്; ചൈനയില്‍ ജനപ്രീതിക്കൊപ്പം പരാതികളും
  • ഹോട്ടലില്‍ മൂട്ടയുണ്ടോ? വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ചൈനയില്‍ ആപ്പ്; തെറ്റായ പരാതികളെന്ന് ഉടമകള്‍




  •  
    Close Window