Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
ആരോഗ്യം
  02-05-2024
കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്‌സീന്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്‌സീനാണ് കോവാക്‌സീന്‍. ബ്രിട്ടിഷ് ഫാര്‍മ ഭീമന്മാരായ അസ്ട്രാസെനക്ക നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സീന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് ഉല്‍പ്പാദക്കമ്പനി യുകെ ഹൈക്കോടതിയില്‍ സമ്മതിച്ചതിനു പിന്നാലെയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്റെ പ്രതികരണം.

''സുരക്ഷയ്ക്കു പ്രഥമ പരിഗണന നല്‍കിയാണ് കോവാക്‌സീന്‍ നിര്‍മിച്ചത്. കോവിഡ് പ്രതിരോധ കുത്തിവയ്പ്പില്‍ ഇന്ത്യയില്‍ ട്രയല്‍ നടത്തിയ ഏക വാക്‌സീന്‍ കോവാക്‌സിന്‍ ആണ്. ലൈസന്‍സ് പ്രക്രിയയുടെ ഭാഗമായി 27,000ലധികം വിഷയങ്ങളില്‍ കോവാക്‌സീന്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ക്ലിനിക്കല്‍ ട്രയല്‍ മോഡില്‍ നിയന്ത്രിത ഉപയോഗത്തിന് കീഴിലാണ് ഇതിന് ലൈസന്‍സ് ലഭിച്ചത്. വാക്‌സീന്റെ സുരക്ഷ കേന്ദ്ര ആഭ്യന്തര
Full Story
  17-04-2024
ശ്രദ്ധിക്കുക; ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു: ഇതു മനുഷ്യരിലേക്കു പടരാവുന്ന രോഗം
ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടില്‍ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായി. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കും.

മുന്‍പും ആലപ്പുഴ ജില്ലയിലെ താറാവുകളില്‍ പക്ഷിപ്പനി അഥവാ H5N1 സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് H5N1. എന്നാല്‍ ഇത് മനുഷ്യരിലും ബാധിക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ് വൈറസ് പടരുന്നത്.
Full Story
  11-04-2024
യുകെയില്‍ 1,70,000 പേര്‍ മൈഗ്രെയിന്‍ രോഗം അനുഭവിക്കുന്നു: മരുന്നു കണ്ടെത്തിയെന്ന് വിദഗ്ധര്‍; മരുന്നിന്റെ പേര് അടോജിപന്‍ഡ്
മറ്റ് മരുന്നുകളോട് നന്നായി പ്രതികരിക്കാത്തവര്‍ക്കും കുത്തിവയ്പ്പുകള്‍ നടത്താന്‍ കഴിയാത്തവര്‍ക്കും ഇത് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു മൈഗ്രെയ്ന്‍ ചാരിറ്റി ഇതിനെ ഒരു നല്ല നടപടിയായി വിശേഷിപ്പിക്കുകയും മരുന്നിലേക്കുള്ള പ്രവേശനം വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സ് (NICE) ടാബ്ലെറ്റ് രൂപത്തില്‍ വരുന്ന മരുന്ന്, ചില മുതിര്‍ന്നവരില്‍ ഫലപ്രദമാണെന്ന് ക്ലിനിക്കല്‍ ട്രയലുകള്‍ നിര്‍ദ്ദേശിച്ചതിന് ശേഷം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

NICE അതിന്റെ അവസാന ഡ്രാഫ്റ്റ് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, കുത്തിവയ്പ്പിലൂടെയോ ഇന്‍ഫ്യൂഷനിലൂടെയോ കഴിക്കുന്ന മറ്റ് മൂന്ന് മരുന്നുകള്‍ പരീക്ഷിച്ച് പരാജയപ്പെട്ട ആളുകള്‍ക്ക് അറ്റോജിപന്റ്
Full Story
  10-04-2024
പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു: അനസ്‌തേഷ്യയില്‍ സംഭവിച്ച അപാകതയെന്ന് ബന്ധുക്കള്‍
മാള ചക്കിങ്ങല്‍ വീട്ടില്‍ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ചയാണ് നീതുവിനെ പോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് പിന്നാലെ നീതുവിന് അപസ്മാരം ഉണ്ടാവുകയും സ്ഥിതി വഷളായതോടെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെവച്ച് ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

പോട്ടയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് മുന്‍പ് നല്‍കിയ അനസ്‌തേഷ്യയിലെ അപാകതയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ബന്ധുക്കള്‍ ചാലക്കുടി പൊലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചികിത്സാപ്പിഴവ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
ചികിത്സാ രേഖകള്‍ പൊലീസ്
Full Story
  03-04-2024
സ്ഥിര മദ്യപാനം നിമിത്തം ടൈപ്പ് 2 പ്രമേഹവും ഡിമെന്‍ഷ്യയും സംഭവിക്കാം: പഠന റിപ്പോര്‍ട്ട്
മദ്യം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെയും ഡിമെന്‍ഷ്യയുടെയും സാധ്യത കൂട്ടുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നു. ഡിമെന്‍ഷ്യ വരാന്‍ കാരണമായ 161 ഘടകങ്ങള്‍ പരിശോധിക്കുകയും മസ്തിഷ്‌കത്തില്‍ അവയുടെ സ്വാധീനവും വിലയിരുത്തിയുമാണ് പഠനം നടത്തിയത്. കൗമാരത്തിന്റെ അവസാനത്തില്‍ ആരംഭിക്കുകയും വാര്‍ദ്ധക്യത്തിന്റെ ആദ്യകാലത്ത് ബലഹീനമാവുകയും ചെയ്യുന്ന തലച്ചോറിലെ ചില കോശങ്ങള്‍ തിരിച്ചറിഞ്ഞതാണ് ശാസ്ത്രജ്ഞരെ പുതിയ കണ്ടെത്തലിന് സഹായിച്ചത്.

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നിര്‍ണ്ണായകമായ പുതിയ പഠനം നടത്തിയത്. മദ്യത്തിന്റെ അളവ് കൂടുതലാകുന്നതാണ് രോഗികള്‍ക്ക് ഏറ്റവും പ്രശനം സൃഷ്ടിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത് . അപകടസാധ്യത കൂടുതലായ ശീതളപാനീയങ്ങളും പഞ്ചസാരയും കുറയ്ക്കുന്നത്
Full Story
  01-04-2024
കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യത്തെ രാജ്യം ജര്‍മനി
കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ജര്‍മനി. ആരോഗ്യ സംഘടനകളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധങ്ങള്‍ മറികടന്നാണ്ജര്‍മനി തീരുമാനമെടുത്തിരിക്കുന്നത്. നിയമം നടപ്പാക്കിയതിലൂടെ കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യ രാജ്യമായി മാറുകയാണ് ജര്‍മനി.
നവംബറില്‍ ജര്‍മന്‍ മന്ത്രിസഭ പുതിയ കഞ്ചാവ് നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു. ആരോഗ്യ സംഘടനകളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധങ്ങള്‍ മറികടന്നാണ് ജര്‍മനി തീരുമാനമെടുത്തിരിക്കുന്നത്. ജര്‍മനിയുടെ ഭരണസഖ്യം മുന്നോട്ടുവച്ച പുതിയ നിയമപ്രകാരം പരിമിതമായ അളവില്‍ കഞ്ചാവ് കൈവശം വയ്ക്കാനും കൃഷി ചെയ്യാനും അനുവദിക്കും.


18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും 25 ഗ്രാം ഉണക്ക കഞ്ചാവ് കൈയില്‍ സൂക്ഷിക്കാനും മൂന്നുവരെ കഞ്ചാവ്
Full Story
  16-03-2024
നടി താരാ കല്യാണിന്റെ ശബ്ദം നഷ്ടപ്പെട്ടു; കാരണം, സ്പാസ് മോഡിക് ഡിസ്‌ഫോണിയ; വിവരം പങ്കുവച്ചത് മകള്‍
നടിയും നര്‍ത്തകിയുമായ താരാ കല്യാണിന്റെ ശബ്ദം പൂര്‍ണമായും നഷ്ടപ്പെട്ട വിവരം മകള്‍ സൗഭാഗ്യ വെങ്കിടേഷ് ആരാധകരുമായി പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ താരകല്യാണിന്റെ ശബ്ദം പൂര്‍ണമായും നഷ്ടപ്പെടാന്‍ കാരണം എന്താണ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സ്പാസ് മോഡിക് ഡിസ്‌ഫോണിയ എന്ന രോഗമാണ് താരത്തിനു ബാധിച്ചത് എന്നാണ് മകള്‍ സൗഭാഗ്യ പറഞ്ഞത്. എന്താണ് സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥ?

തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അപ്നോര്‍മല്‍ ആയതിനാല്‍ സംഭവിക്കുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. അതില്‍ അഡക്ടര്‍ എന്ന സ്റ്റേജാണ് താര കല്യാണിനെ ബാധിച്ചത്. തൊണ്ടയില്‍ ആരോ മുറുക്കെ പിടിച്ചിരിക്കുന്നത് പോലെയുള്ള അവസ്ഥയാണ്. സ്ട്രെയിന്‍ ചെയ്യുന്തോറും അത് കൂടി വരും.
Full Story
  15-03-2024
ഷവര്‍മ വില്‍ക്കുന്ന 502 കടകളില്‍ പരിശോധന: 150 കടകള്‍ക്ക് നോട്ടീസ് അയച്ചു
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷവര്‍മ വ്യാപാര സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലായിരുന്നു പരിശോധന. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവര്‍മ നിര്‍മാണവും വില്‍പനയും തടഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

88 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടിസും 61 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടിസും നല്‍കി. ഇതുകൂടാതെ വേനല്‍ക്കാലം മുന്‍നിര്‍ത്തി പ്രത്യേക പരിശോധനകളും നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഷവര്‍മ നിര്‍മാണ നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ഷവര്‍മ നിര്‍മാണവും വില്‍പനയും നടത്തുന്ന സ്ഥാപനങ്ങള്‍
Full Story
[1][2][3][4][5]
 
-->




 
Close Window