|
|
|
|
|
| വിജയ്-തൃഷ കൂട്ടായ്മ; സനം ഷെട്ടിയുടെ വിമര്‍ശനം വിവാദത്തില്‍ |
ചെന്നൈ: നടന്‍ വിജയ് സുഹൃത്തിന്റെ വിവാഹത്തില്‍ നടി തൃഷയ്ക്കൊപ്പം എത്തിയ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മാച്ചിങ് വസ്ത്രങ്ങള്‍ അണിഞ്ഞ് ഒരേ വാഹനത്തില്‍ എത്തിയ ഇരുവരുടെയും ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
വിവാഹമോചന വിവാദങ്ങള്‍ക്കിടെ പൊതുവേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിനെതിരെ നടി സനം ഷെട്ടി പ്രതികരിച്ചു. 'ഭാര്യയുടെ വേദനയെ അവഗണിക്കാനാകില്ല. ദീര്‍ഘകാല ആരാധികയായ നിലയില്‍ ഇങ്ങനെ കാണേണ്ടി വരുന്നത് നിരാശാജനകമാണ്,' എന്നാണ് എക്സില്‍ പങ്കുവച്ച വീഡിയോയോടൊപ്പം സനം ഷെട്ടി കുറിച്ചത്.
സനം ഷെട്ടിയുടെ പ്രതികരണത്തിന് അനുകൂലവും എതിരുമായ നിരവധി |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയ്ക്ക് ഇന്ധന സഹായവുമായി റഷ്യ; 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം |
മോസ്‌കോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം ഇന്ത്യ നേരിടുന്ന ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യ മുന്നോട്ട് വന്നു. ഇന്ത്യയിലേക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി തടസപ്പെട്ടതോടെ ആവശ്യത്തിന് എണ്ണശേഖരം ഇല്ലാത്ത ഇന്ത്യയ്ക്ക് വലിയ ആശ്വാസമായാണ് ഈ നീക്കം കാണപ്പെടുന്നത്.
അമേരിക്കയുടെ സമ്മര്‍ദ്ദം ഉണ്ടായിട്ടും, സ്വന്തം ഊര്‍ജ്ജസുരക്ഷ മുന്‍നിര്‍ത്തി റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. റഷ്യയുടെ സഹായം ആഭ്യന്തര വിപണിയിലെ ഇന്ധന ലഭ്യതക്കുറവ് പരിഹരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഖത്തറില്‍ നിന്നുള്ള ദ്രാവക |
|
Full Story
|
|
|
|
|
|
|
| ഒറ്റപ്പാലത്ത് യുഡിഎഫിനായി കളത്തിലിറങ്ങാന്‍ പി കെ ശശി; കോണ്‍ഗ്രസില്‍ ഭിന്നത |
പാലക്കാട്: സിപിഎം വിട്ട് ഒറ്റപ്പാലത്ത് യുഡിഎഫിന്റെ പിന്തുണയോടെ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് മുന്‍ സിപിഎം നേതാവ് പി കെ ശശി. സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ശശിയുടെ തീരുമാനം. ഇതിനായി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
ശശി സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും, കോണ്‍ഗ്രസിലെ ഒരു വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. ലൈംഗികാതിക്രമ ആരോപണത്തില്‍ നേരത്തെ ശശിക്കെതിരെ പ്രതിഷേധം നടന്നതിനാല്‍ വോട്ട് ചോദിക്കുന്നതില്‍ പ്രതിസന്ധിയുണ്ടാകുമെന്നാണ് അവരുടെ വാദം. 2021-ല്‍ സിപിഎം തന്നെ |
|
Full Story
|
|
|
|
|
|
|
| ഇറാനില്‍ യു.എസ്-ഇസ്രയേല്‍ ആക്രമണം; സംഘര്‍ഷം അതിരൂക്ഷമാകുന്നു |
ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലുള്‍പ്പെടെ തന്ത്രപ്രധാന മേഖലകളില്‍ അമേരിക്കയും ഇസ്രയേലും കഴിഞ്ഞ രാത്രി ശക്തമായ ആക്രമണം നടത്തി. ആയുധ ശേഖരണ കേന്ദ്രങ്ങള്‍, മിസൈല്‍ ലോഞ്ചിങ് പാഡുകള്‍, മിസൈല്‍ ശേഖരണ കേന്ദ്രങ്ങള്‍ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ഇറാന്റെ മിസൈല്‍ ശേഷി തകര്‍ന്നുവെന്ന് യു.എസ് അവകാശപ്പെട്ടു.
ഗള്‍ഫ് മേഖലയിലേക്ക് ഇറാന്‍ നടത്തുന്ന മിസൈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനാണ് യു.എസ് നീക്കം. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇറാന്റെ ആക്രമണം കുറഞ്ഞുവെന്ന് അമേരിക്കയും ഇസ്രയേലും അവകാശപ്പെട്ടെങ്കിലും, സൗദിയിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. |
|
Full Story
|
|
|
|
|
|
|
| ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി |
ടെഹ്റാന്‍: ആയത്തുല്ല അലി ഖമേനിയുടെ വധത്തെത്തുടര്‍ന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവായി 56 കാരനായ മുജ്തബ ഹുസൈനി ഖമേനിയെയാണ് തെരഞ്ഞെടുത്തത്. അന്തരിച്ച ഖമേനിയുടെ രണ്ടാമത്തെ മകനായ മുജ്തബയെ 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പെര്‍ട്സ് ആണ് തെരഞ്ഞെടുത്തത്.
ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) സമ്മര്‍ദ്ദമാണ് മുജ്തബയെ തെരഞ്ഞെടുക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദീര്‍ഘകാലമായി ഇറാന്റെ രാഷ്ട്രീയ-സൈനിക തലങ്ങളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന അദ്ദേഹം പിതാവിന്റെ ഓഫീസിന്റെ ഭരണം നിയന്ത്രിച്ചിരുന്നതുമാണ്.
1969 സെപ്റ്റംബര്‍ 8ന് മഷാദില്‍ ജനിച്ച മുജ്തബ, |
|
Full Story
|
|
|
|
|
|
|
| യുഎഇയില്‍ ഇറാനിയന്‍ ആക്രമണശ്രമങ്ങള്‍: ആയിരത്തോളം വ്യോമാക്രമണങ്ങള്‍ പ്രതിരോധിച്ചു |
ദുബൈ: ഇസ്രയേലും യുഎസും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ ആസ്തികള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണശ്രമങ്ങള്‍ യുഎഇയില്‍ രൂക്ഷമായി അനുഭവപ്പെട്ടു. ശനിയാഴ്ച മുതല്‍ ഇതുവരെ യുഎഇ ലക്ഷ്യമാക്കിയെത്തിയത് 194 മിസൈലുകളും 812 ഡ്രോണുകളുമാണെന്ന് യുഎഇ വ്യോമ പ്രതിരോധ വിഭാഗം അറിയിച്ചു.
186 ബാലിസ്റ്റിക് മിസൈലുകളില്‍ 172 എണ്ണം പ്രതിരോധിക്കപ്പെടുകയും, 13 എണ്ണം സമുദ്രത്തില്‍ പതിക്കുകയും, ഒന്ന് യുഎഇയുടെ മണ്ണില്‍ ആഘാതം ഉണ്ടാക്കുകയും ചെയ്തു. എട്ട് ക്രൂസ് മിസൈലുകള്‍ മുഴുവനും പ്രതിരോധിക്കപ്പെട്ടു. 812 ഡ്രോണുകളില്‍ 755 എണ്ണം പ്രതിരോധിച്ചെങ്കിലും 57 എണ്ണം രാജ്യത്തിനകത്ത് നാശനഷ്ടങ്ങള്‍ വരുത്തി. |
|
Full Story
|
|
|
|
|
|
|
| ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ആഗോള ചരക്ക് ഗതാഗതം പ്രതിസന്ധിയില്‍ |
ന്യൂയോര്‍ക്ക്: ഇറാനെതിരെ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം നടത്തിയതിന് പിന്നാലെ പശ്ചിമേഷ്യയിലെ സംഘര്‍ഷഭരിതമായ സാഹചര്യം ആഗോള ചരക്ക് വിതരണ ശൃംഖലകളെ പ്രതികൂലമായി ബാധിക്കുന്നു. എണ്ണവില കുത്തനെ ഉയര്‍ന്നതോടെ കപ്പല്‍ ഗതാഗതവും വ്യോമ ചരക്ക് ഗതാഗതവും തടസ്സപ്പെടുകയാണ്.
ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ നീക്കം ഇറാന്‍ തടഞ്ഞതോടെ ചരക്ക് കപ്പലുകള്‍ ഗള്‍ഫ് തീരത്ത് കുടുങ്ങുകയോ ആഫ്രിക്കയുടെ തെക്കന്‍ മുനമ്പ് വഴിയുള്ള ദീര്‍ഘപാത സ്വീകരിക്കുകയോ ചെയ്യേണ്ടിവരുന്നു. മിഡില്‍ ഈസ്റ്റുമായി ബന്ധപ്പെട്ട വ്യോമ ചരക്ക് ഗതാഗതവും സ്തംഭനാവസ്ഥയിലാണ്. ഇന്ത്യയില്‍ നിന്നുള്ള മരുന്നുകള്‍, ഏഷ്യയില്‍ നിന്നുള്ള സെമികണ്ടക്ടറുകള്‍, മിഡില്‍ |
|
Full Story
|
|
|
|
|
|
|
| വയനാട് ദുരന്താശ്വാസ നിധിയിലേക്ക് സംഭാവന: 10 എംപിമാര്‍ മാത്രം |
തിരുവനന്തപുരം: വയനാട് ദുരന്താശ്വാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സംഭാവന നല്‍കിയ എംപിമാരുടെ എണ്ണം വെറും 10 മാത്രമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എംഎല്‍എമാരും എംപിമാരും നല്‍കിയ ധനസഹായത്തിന്റെ കണക്കുകള്‍ വിവരാവകാശ അപേക്ഷ പ്രകാരം പുറത്തുവന്നിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ജനപ്രതിനിധി കെ.ടി. ജലീലാണ് - മൂന്ന് ലക്ഷം രൂപ. മന്ത്രി ആര്‍. ബിന്ദു രണ്ട് ലക്ഷം രൂപയും, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ ഓരോ ലക്ഷം രൂപ വീതവും നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ 50,000 രൂപ സംഭാവന നല്‍കി.
മന്ത്രിമാരായ പി. |
|
Full Story
|
|
|
|
| |