Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി
reporter

ടെഹ്റാന്‍: ആയത്തുല്ല അലി ഖമേനിയുടെ വധത്തെത്തുടര്‍ന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവായി 56 കാരനായ മുജ്തബ ഹുസൈനി ഖമേനിയെയാണ് തെരഞ്ഞെടുത്തത്. അന്തരിച്ച ഖമേനിയുടെ രണ്ടാമത്തെ മകനായ മുജ്തബയെ 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പെര്‍ട്സ് ആണ് തെരഞ്ഞെടുത്തത്.

ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) സമ്മര്‍ദ്ദമാണ് മുജ്തബയെ തെരഞ്ഞെടുക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദീര്‍ഘകാലമായി ഇറാന്റെ രാഷ്ട്രീയ-സൈനിക തലങ്ങളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന അദ്ദേഹം പിതാവിന്റെ ഓഫീസിന്റെ ഭരണം നിയന്ത്രിച്ചിരുന്നതുമാണ്.

1969 സെപ്റ്റംബര്‍ 8ന് മഷാദില്‍ ജനിച്ച മുജ്തബ, ടെഹ്റാനിലെ അലവി ഹൈസ്‌കൂളില്‍ പഠിച്ചതിന് ശേഷം ക്വോമില്‍ മതപഠനം തുടരുകയുണ്ടായി. ആയത്തുല്ല റാങ്ക് നേടിയിട്ടില്ലെങ്കിലും, ഐആര്‍ജിസിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ അദ്ദേഹം രാജ്യത്തെ സുരക്ഷാ-സൈനിക നീക്കങ്ങളില്‍ വലിയ സ്വാധീനം ചെലുത്തി. കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെയും വിദേശ ആസ്തികളുടെയും ഉടമസ്ഥനാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

1979ലെ ഇസ്ലാമിക വിപ്ലവം ഖമേനി കുടുംബത്തിന്റെ ഗതി മാറ്റിമറിക്കുകയും അധികാരത്തിന്റെ ഉന്നതസ്ഥാനത്ത് അവരെത്തിക്കുകയും ചെയ്തു. ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് മുജ്തബ സൈന്യത്തിലെ ഹബീബ് ബറ്റാലിയനില്‍ സേവനം അനുഷ്ഠിച്ചിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ കടുത്ത നിലപാടുകാരനായി മുജ്തബയെ വിലയിരുത്തപ്പെടുന്നു. 2019ല്‍ യുഎസ് ട്രഷറി വകുപ്പ് അദ്ദേഹത്തിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

മതരാഷ്ട്രമായ ഇറാനില്‍ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. ആഭ്യന്തര-വിദേശ നയങ്ങളില്‍ അന്തിമ വാക്കും, രഹസ്യാന്വേഷണ-സുരക്ഷാ സംവിധാനങ്ങളുടെയും സായുധ സേനയുടെയും നിയന്ത്രണവും പരമോന്നത നേതാവിനാണ്. 1979ലെ വിപ്ലവത്തിനു ശേഷം ആയത്തുല്ല റൂഹുള്ള ഖമേനി ആദ്യ പരമോന്നത നേതാവായപ്പോള്‍, രണ്ടാമത്തെയാളായി അധികാരമേറ്റെടുത്തത് അന്തരിച്ച ആയത്തുല്ല അലി ഖമേനിയായിരുന്നു. ഇപ്പോഴിതാ മൂന്നാമത്തെ പരമോന്നത നേതാവായി മുജ്തബ ഖമേനി അധികാരത്തിലെത്തിയിരിക്കുകയാണ്

 
Other News in this category

 
 




 
Close Window