|
|
|
|
|
| നല്ല ശമ്പളമുള്ള ജോലിക്കാര്‍ക്ക് മാത്രമേ ഇനി മുതല്‍ യുകെയില്‍ വിസ ലഭിക്കുക |
ലണ്ടന്‍: ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരും നല്ല ശമ്പളം ലഭിക്കുന്നവരുമായ തൊഴിലാളികളെ മാത്രം യുകെ തൊഴില്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുക എന്നതാണ് മാറ്റത്തിന്റെ ലക്ഷ്യം. പ്രധാനപ്പെട്ട വ്യവസായങ്ങളില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ ആകര്‍ഷിക്കുന്നതിലാണ് ഈ അപ്ഡേറ്റുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യുകെ സര്‍ക്കാര്‍ പറയുന്നു.ഈ പുതിയ നിയമങ്ങള്‍ സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളെ ബാധിക്കും, ഉയര്‍ന്ന ശമ്പളമുള്ള ജോലി ഓഫര്‍ ഇല്ലെങ്കില്‍ തൊഴിലാളികള്‍ക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കുന്നത് ബുദ്ധിമുട്ടാകും. അപേക്ഷകര്‍ക്ക് കുറഞ്ഞത് 38,700 പൗണ്ട് ശമ്പളം ഉണ്ടാകേണ്ടതുണ്ട്. ഇതുവരെ 26,200 പൗണ്ട് ആയിരുന്നു വേണ്ടിയിരുന്നത്. PhD |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ ബസ് ചാര്‍ജ് വര്‍ധിച്ചു, ഒറ്റയാത്രയ്ക്ക് മൂന്നു പൗണ്ട് |
ലണ്ടന്‍: ഇംഗ്ലണ്ടില്‍ ബസ് യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രൈസ് ക്യാപ് നീക്കി. ഇന്നു മുതല്‍ ബസ് യാത്രയ്ക്ക് മിനിമം ചാര്‍ജ് മൂന്നു പൗണ്ടായി ഉയരും. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ രണ്ടു പൗണ്ട് ചാര്‍ജ് ക്യാപ്പാണ് ഇന്നലെ അവസാനിച്ചത്. ലണ്ടന്‍ നഗരത്തില്‍ ഉള്‍പ്പെടെ ഇംഗ്ലണ്ടിലെ ദശലക്ഷക്കണക്കിന് ബസ് യാത്രക്കാരുടെ ജീവിതച്ചെലവ് പുതുവര്‍ഷത്തില്‍ ഉയര്‍ത്തുന്ന തീരുമാനമാകും ഇത്.
ചാര്‍ജ് വര്‍ധനയിലൂടെ ലഭിക്കുന്ന അധിക തുക യാത്രാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുമായി ഉപയോഗിക്കുമെന്നാണ് ഗതാഗത വകുപ്പ് ഉറപ്പു നല്‍കുന്നത്. ഓപ്പറേറ്റര്‍മാര്‍ക്ക് 150 മില്യന്‍ പൗണ്ട് സഹായം |
|
Full Story
|
|
|
|
|
|
|
| യാത്രക്കാര്‍ക്കു നേരേ പതിനാറുകാരിയുടെ പരാക്രമം, വിമാനം അടിയന്തരമായി നിലത്തിറക്കി |
ലണ്ടന്‍: സഹയാത്രക്കാര്‍ക്കും കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും നേരേ അധിക്ഷേപവാക്കുകള്‍ പറയുകയും ചെരിപ്പൂരി എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് ഈസിജെറ്റ് വിമാനത്തില്‍ യുവതിയുടെ പരാക്രമം. 27ന് രാത്രി തുര്‍ക്കിയിലെ അന്റാലിയയില്‍നിന്നും ലണ്ടന്‍ ഗാട്ട്വിക്കിലേക്ക് വരികയായിരുന്ന ഈസിജെറ്റ് വിമാനത്തിലവാണ് ( EZY8556) യുവതിയുടെ പരാക്രമം. ഇതെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറ്റലിയിലെ ബാരി വിമാനത്തിവളത്തില്‍ ഇറക്കി. നിരവധി പേരുടെ ക്രിസ്മസ് ന്യൂ-ഇയര്‍ അവധിയാത്ര അലങ്കോലപ്പെടത്തിയ യുവതിയെ പൊലീസിന് കൈമാറി വിമാനം യാത്ര തുടര്‍ന്നു. അടുത്തിരുന്ന പത്തുവയസ്സുള്ള കൊച്ചുകുട്ടി ഉച്ചത്തില്‍ ചുമച്ചതാണ് യുവതിയെ ചൊടിപ്പിച്ചത്. കേവലം 16 വയസ്സുമാത്രം പ്രായമുള്ള യുവതിയാണ് |
|
Full Story
|
|
|
|
|
|
|
| ശക്തമായ കാറ്റിലും മഴയിലും ബ്രിട്ടനില്‍ വെള്ളപ്പൊക്കം |
ലണ്ടന്‍: ബ്രിട്ടനില്‍ പുതുവത്സരാഘോഷത്തിന് തടസമായി ശക്തമായ കാറ്റും മഴയും. രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് മാഞ്ചസ്റ്ററിലെ വിവിധ പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. ഇതേ തുടര്‍ന്ന് വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പാര്‍ക്കിങ് ഏരിയയിലും വഴിവക്കിലും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും വെളളത്തിനടിയിലായി. മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഇനിയും ഉയരാനിടയുണ്ടെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പ് നല്‍കി.
പ്രദേശത്തെ നദികള്‍ മിക്കതും നിറഞ്ഞുകവിഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് എഡിന്‍ബറോയില്‍ ഉള്‍പ്പെടെ പലയിടത്തും പുതുവത്സരാഘോഷ പരിപാടികള്‍ റദ്ദാക്കി. ട്രാക്കുകള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് നിരവധി |
|
Full Story
|
|
|
|
|
|
|
| യുകെയിലെ വെംബ്ലിയില്‍ താമസിക്കുന്ന മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു: 27ാം വയസ്സില്‍ വിട പറഞ്ഞത് സ്റ്റെനി എലിസബത്ത് ഷാജി |
|
ലണ്ടനിലെ വെംബ്‌ളിയില്‍ താമസിക്കുന്ന മലയാളി യുവതി അന്തരിച്ചു. 27 വയസ്സുകാരി സ്റ്റെനി എലിസബത്ത് ഷാജിയാണു മരിച്ചത്. പത്തനംതിട്ട സ്വദേശിയായ ഷാജി വര്‍ഗീസിന്റെ മകളാണ് സ്റ്റെനി. അമ്മ - കുഞ്ഞുമോള്‍, സഹോദരന്‍ ആല്‍ബി. എംഎസ് സി സൈക്കോളജി വിദ്യാര്‍ഥിനിയായി സ്‌റ്റെനി യുകെയില്‍ എത്തിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. കുഴഞ്ഞു വീണതിനെ തുടര്‍ന്നാണു മരണമെന്നാണു റിപ്പോര്‍ട്ട്. ബാര്‍നെറ്റ് റോയല്‍ ഫ്രീ ലണ്ടന്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ വച്ചാണു മരണം സംഭവിച്ചത്. പത്തനംതിട്ട സ്വദേശിയായ ഷാജി വര്‍ഗീസും കുടുംബവും ഗുജറാത്തിലാണു താമസിക്കുന്നത്. |
|
Full Story
|
|
|
|
|
|
|
| മാതാപിതാക്കള്‍ക്ക് അമിതഭാരമായി സ്വകാര്യ സ്‌കൂള്‍ ഫീസ് വര്‍ധന |
ലണ്ടന്‍: ജീവിത ചെലവ് കൂടുന്നതിനിടെ മാതാപിതാക്കള്‍ക്ക് ഇടിത്തീയായി സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഉയരും. ജീവിതത്തിലെ മറ്റു ചെലവുകള്‍ക്കൊപ്പം വലിയൊരു തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും കണ്ടെത്തേണ്ട അവസ്ഥയിലാണ് പലരും. സര്‍ക്കാരിന്റെ പുതിയ ടാക്സ് കൂടി വന്നതോടെയാണ് മാറ്റം. ഇന്നു മുതല്‍ സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള വാറ്റ് ഇളവുകളും മറ്റ് ബിസിനസ് നിരക്കുകളും ഒഴിവാക്കി. തുടര്‍ന്ന് സ്‌കൂളുകള്‍ തങ്ങള്‍ക്കുണ്ടായ അമിത ഭാരം കുട്ടികളുടെ ഫീസ് കൂട്ടി മാതാപിതാക്കളുടെ തലയിലാക്കിയിരിക്കുകയാണ്.
സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നവരുടെ മാതാപിതാക്കള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. ഫീസ് ഉയരുന്നതോടെ മറ്റ് സ്‌കൂളിലേക്ക് |
|
Full Story
|
|
|
|
|
|
|
| ഒരു മില്യണ്‍ ആളുകള്‍ക്ക് കഴിഞ്ഞ മാസം ജിപിമാരെ കാണാന്‍ സാധിച്ചില്ല |
ലണ്ടന്‍: കഴിഞ്ഞ മാസം ജിപിമാരെ കാണാന്‍ കഴിയാതെ പോയത് ഒരു മില്യണിലേറെ പേര്‍ക്ക് ആണ്. ഇതോടെ പലരും രോഗവുമായി പൊരുത്തപ്പെട്ട് സ്വയം ചികിത്സിച്ച് മുന്നോട്ട് പോകുന്ന സ്ഥിതിയാണ്. സ്ഥിതി വളരെ മോശമെന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് കണക്കു പുറത്തുവിട്ടത്. കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം 4.8 മില്യണ്‍ ജനങ്ങളാണ് തീരുമാനിച്ച ദിവസം ജിപിയെ കാണാന്‍ കഴിയാതെ പോയത്. ഇതില്‍ 2.2 മില്യണ്‍ രോഗികള്‍ പല ദിവസങ്ങള്‍ക്ക് ശേഷമാണ് ജിപിയെ കണ്ടത്. 1.1 മില്യണ്‍ പേര്‍ക്ക് ജിപിയെ കാണാനും കഴിഞ്ഞില്ല.
നിരവധി രോഗികളോട് സ്വയം കൈകാര്യം ചെയ്യാനാണ് നിര്‍ദ്ദേശം ലഭിക്കുന്നത്. ജിപിമാരെ കാണാന്‍ കഴിയാതെ പോകുന്നത് പലപ്പോഴും രോഗ |
|
Full Story
|
|
|
|
|
|
|
| നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കും വീണ്ടും ശമ്പള വര്‍ധന, ആയിരത്തിലധികം പൗണ്ട് കൂടുതല്‍ ലഭിക്കും |
ലണ്ടന്‍: അധ്യാപകര്‍, നഴ്‌സുമാര്‍, സിവില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ആയിരക്കണക്കിന് പൗണ്ട് ശമ്പളവര്‍ധന പ്രതീക്ഷിക്കുന്നു. എന്നാല്‍, അതിനു പകരമായി പെന്‍ഷന്‍ തുക കുറയ്ക്കാന്‍ സമ്മതിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനക്കാരുടെ ആവശ്യങ്ങള്‍ അനുവദിച്ച് സമരമൊഴിവാക്കുകയും അതേസമയം, പൊതുഖജനാവിന് മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്നതിന് ഉതകുന്ന ഒരു മാതൃകയെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സ്‌കൂളുകളും എന്‍എച്ച്എസും ജീവനക്കാരുടെ സമരം മൂലം ഏറെ ക്ലേശങ്ങള്‍ അനുഭവിച്ചിരുന്നു. അത് ഒഴിവാക്കാനായിരുന്നു ലേബര്‍ കൂടുതല്‍ ശമ്പള വര്‍ധനവ് |
|
Full Story
|
|
|
|
| |