Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
UK Special
  02-01-2025
ശക്തമായ കാറ്റിലും മഴയിലും ബ്രിട്ടനില്‍ വെള്ളപ്പൊക്കം

ലണ്ടന്‍: ബ്രിട്ടനില്‍ പുതുവത്സരാഘോഷത്തിന് തടസമായി ശക്തമായ കാറ്റും മഴയും. രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് മാഞ്ചസ്റ്ററിലെ വിവിധ പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. ഇതേ തുടര്‍ന്ന് വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പാര്‍ക്കിങ് ഏരിയയിലും വഴിവക്കിലും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും വെളളത്തിനടിയിലായി. മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഇനിയും ഉയരാനിടയുണ്ടെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പ് നല്‍കി.

പ്രദേശത്തെ നദികള്‍ മിക്കതും നിറഞ്ഞുകവിഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് എഡിന്‍ബറോയില്‍ ഉള്‍പ്പെടെ പലയിടത്തും പുതുവത്സരാഘോഷ പരിപാടികള്‍ റദ്ദാക്കി. ട്രാക്കുകള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് നിരവധി

Full Story
  01-01-2025
യുകെയിലെ വെംബ്ലിയില്‍ താമസിക്കുന്ന മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു: 27ാം വയസ്സില്‍ വിട പറഞ്ഞത് സ്റ്റെനി എലിസബത്ത് ഷാജി
ലണ്ടനിലെ വെംബ്‌ളിയില്‍ താമസിക്കുന്ന മലയാളി യുവതി അന്തരിച്ചു. 27 വയസ്സുകാരി സ്റ്റെനി എലിസബത്ത് ഷാജിയാണു മരിച്ചത്. പത്തനംതിട്ട സ്വദേശിയായ ഷാജി വര്‍ഗീസിന്റെ മകളാണ് സ്റ്റെനി. അമ്മ - കുഞ്ഞുമോള്‍, സഹോദരന്‍ ആല്‍ബി. എംഎസ് സി സൈക്കോളജി വിദ്യാര്‍ഥിനിയായി സ്‌റ്റെനി യുകെയില്‍ എത്തിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. കുഴഞ്ഞു വീണതിനെ തുടര്‍ന്നാണു മരണമെന്നാണു റിപ്പോര്‍ട്ട്. ബാര്‍നെറ്റ് റോയല്‍ ഫ്രീ ലണ്ടന്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ വച്ചാണു മരണം സംഭവിച്ചത്. പത്തനംതിട്ട സ്വദേശിയായ ഷാജി വര്‍ഗീസും കുടുംബവും ഗുജറാത്തിലാണു താമസിക്കുന്നത്.
Full Story
  01-01-2025
മാതാപിതാക്കള്‍ക്ക് അമിതഭാരമായി സ്വകാര്യ സ്‌കൂള്‍ ഫീസ് വര്‍ധന

ലണ്ടന്‍: ജീവിത ചെലവ് കൂടുന്നതിനിടെ മാതാപിതാക്കള്‍ക്ക് ഇടിത്തീയായി സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഉയരും. ജീവിതത്തിലെ മറ്റു ചെലവുകള്‍ക്കൊപ്പം വലിയൊരു തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും കണ്ടെത്തേണ്ട അവസ്ഥയിലാണ് പലരും. സര്‍ക്കാരിന്റെ പുതിയ ടാക്സ് കൂടി വന്നതോടെയാണ് മാറ്റം. ഇന്നു മുതല്‍ സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള വാറ്റ് ഇളവുകളും മറ്റ് ബിസിനസ് നിരക്കുകളും ഒഴിവാക്കി. തുടര്‍ന്ന് സ്‌കൂളുകള്‍ തങ്ങള്‍ക്കുണ്ടായ അമിത ഭാരം കുട്ടികളുടെ ഫീസ് കൂട്ടി മാതാപിതാക്കളുടെ തലയിലാക്കിയിരിക്കുകയാണ്.

സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നവരുടെ മാതാപിതാക്കള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. ഫീസ് ഉയരുന്നതോടെ മറ്റ് സ്‌കൂളിലേക്ക്

Full Story
  01-01-2025
ഒരു മില്യണ്‍ ആളുകള്‍ക്ക് കഴിഞ്ഞ മാസം ജിപിമാരെ കാണാന്‍ സാധിച്ചില്ല

ലണ്ടന്‍: കഴിഞ്ഞ മാസം ജിപിമാരെ കാണാന്‍ കഴിയാതെ പോയത് ഒരു മില്യണിലേറെ പേര്‍ക്ക് ആണ്. ഇതോടെ പലരും രോഗവുമായി പൊരുത്തപ്പെട്ട് സ്വയം ചികിത്സിച്ച് മുന്നോട്ട് പോകുന്ന സ്ഥിതിയാണ്. സ്ഥിതി വളരെ മോശമെന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് കണക്കു പുറത്തുവിട്ടത്. കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം 4.8 മില്യണ്‍ ജനങ്ങളാണ് തീരുമാനിച്ച ദിവസം ജിപിയെ കാണാന്‍ കഴിയാതെ പോയത്. ഇതില്‍ 2.2 മില്യണ്‍ രോഗികള്‍ പല ദിവസങ്ങള്‍ക്ക് ശേഷമാണ് ജിപിയെ കണ്ടത്. 1.1 മില്യണ്‍ പേര്‍ക്ക് ജിപിയെ കാണാനും കഴിഞ്ഞില്ല.

നിരവധി രോഗികളോട് സ്വയം കൈകാര്യം ചെയ്യാനാണ് നിര്‍ദ്ദേശം ലഭിക്കുന്നത്. ജിപിമാരെ കാണാന്‍ കഴിയാതെ പോകുന്നത് പലപ്പോഴും രോഗ

Full Story
  01-01-2025
നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കും വീണ്ടും ശമ്പള വര്‍ധന, ആയിരത്തിലധികം പൗണ്ട് കൂടുതല്‍ ലഭിക്കും

ലണ്ടന്‍: അധ്യാപകര്‍, നഴ്‌സുമാര്‍, സിവില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ആയിരക്കണക്കിന് പൗണ്ട് ശമ്പളവര്‍ധന പ്രതീക്ഷിക്കുന്നു. എന്നാല്‍, അതിനു പകരമായി പെന്‍ഷന്‍ തുക കുറയ്ക്കാന്‍ സമ്മതിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനക്കാരുടെ ആവശ്യങ്ങള്‍ അനുവദിച്ച് സമരമൊഴിവാക്കുകയും അതേസമയം, പൊതുഖജനാവിന് മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്നതിന് ഉതകുന്ന ഒരു മാതൃകയെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സ്‌കൂളുകളും എന്‍എച്ച്എസും ജീവനക്കാരുടെ സമരം മൂലം ഏറെ ക്ലേശങ്ങള്‍ അനുഭവിച്ചിരുന്നു. അത് ഒഴിവാക്കാനായിരുന്നു ലേബര്‍ കൂടുതല്‍ ശമ്പള വര്‍ധനവ്

Full Story
  01-01-2025
113 കോടിയുടെ ആഭരണങ്ങളും ബാഗുകളും മോഷ്ടിച്ച് മുങ്ങി

ലണ്ടന്‍: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറുടെ വീട്ടില്‍ നിന്ന് 113 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഹാന്‍ഡ് ബാഗുകളും പണവും കവര്‍ന്ന കേസില്‍ കള്ളനെത്തേടി നെട്ടോട്ടമോടി പൊലീസ്. കഴിഞ്ഞമാസം ഏഴിനാണ് ലണ്ടനിലെ വീട്ടില്‍ മോഷണം നടന്നത്. വീട്ടുജോലിക്കാരും ഹൗസ് കീപ്പറും ഉള്ള സമയത്തായിരുന്നു മോഷണം. ആയുധധാരിയായ കള്ളന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞെങ്കിലും കക്ഷിയെക്കുറിച്ച് ഒരു തുമ്പുമില്ല. ഇതോടെയാണ് ഇന്‍ഫ്‌ലുവന്‍സറായ യുവതിയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഭര്‍ത്താവും കള്ളനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വന്‍തുക പാരിതോഷികം പ്രഖ്യാപിച്ചത്. 6,28,000 അമേരിക്കന്‍ ഡോളറാണ് (5,38,74,141 രൂപ) ഇനാം. 10.73 കാരറ്റ് ഡയമണ്ട് മോതിരം, ഡയമണ്ട് കമ്മലുകള്‍, സ്വര്‍ണവും ഡയമണ്ടും

Full Story
  01-01-2025
പഠനത്തിനായി യുകെ തെരഞ്ഞെടുക്കാതെ വിദ്യാര്‍ഥികള്‍

ലണ്ടന്‍: വിദേശ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുകെ ഒഴിവാക്കുന്നു. പഠനത്തിനായാലും ജോലിക്കായാലും വലിയ തുക ചെലവാകുന്നുവെന്നാണ് യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ വെല്ലുവിളിയായി നില്‍ക്കുന്നത്. ഏറ്റവും അവസാനമായി പുറത്തുവന്ന യുകെ ഹോം ഓഫീസ് ഡാറ്റ അനുസരിച്ച്, കര്‍ശനമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കാരണം ബ്രിട്ടീഷ് സര്‍വ്വകലാശാലകളില്‍ അപേക്ഷിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താത്പര്യക്കുറവുണ്ടെന്ന് വ്യക്തമാക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലേക്കുള്ള സ്പോണ്‍സര്‍ ചെയ്ത പഠന വിസകളില്‍ 23% കുറവുണ്ടായതയാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. 2024 ജൂണില്‍ 1,10,006 വിസകള്‍ അനുവദിച്ചിരുന്നു. മുന്‍

Full Story
  31-12-2024
യുകെയില്‍ ന്യൂ ഇയര്‍ രാത്രി മഴയില്‍ മുങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം: കാറ്റു വീശും, കനത്ത മഞ്ഞുവീഴ്ചയും - ജാഗ്രത
യുകെയിലെ ആഘോഷങ്ങള്‍ക്ക് തിരിച്ചടിയായി മഴയും, മഞ്ഞും. 75 മൈല്‍ വേഗത്തില്‍ കാറ്റും, ശക്തമായ മഴയും, മഞ്ഞും തേടിയെത്തിയതോടെ, പ്രശസ്തമായ എഡിന്‍ബറോ സ്ട്രീറ്റ് പാര്‍ട്ടിയും വെടിക്കെട്ടും ഇക്കുറി ഉണ്ടാകില്ലെന്ന് സംഘാടകര്‍ അറിയിച്ചു.

യുകെയിലെ ഭൂരിഭാഗം പ്രദേശങ്ങളും വ്യാഴാഴ്ച വരെ നീളുന്ന കാലാവസ്ഥ മുന്നറിയിപ്പ് നേരിടുന്നുണ്ട്. സ്‌കോട്ട്ലണ്ടിലാണ് തുടര്‍ച്ചയായ മഴയും, മഞ്ഞും അനുഭവപ്പെടുന്നത്. ചില മേഖലകളില്‍ 70 എംഎം വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 20 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

സ്‌കോട്ട്‌ലന്‍ഡില്‍ അടുത്ത മൂന്നു ദിവസം വളരെ മോശം കാലാവസ്ഥ ആയിരിക്കുമെന്നാണ് മെറ്റ് ഓഫിസിന്റെ മുന്നറിയിപ്പ്. സെന്റ് ഗില്‍സ് കത്തീഡ്രലിലെ കാന്‍ഡില്‍ലിറ്റ് കണ്‍സേര്‍ട്ട് മാത്രമായി എഡിന്‍ബറോയിലെ
Full Story
[322][323][324][325][326]
 
-->




 
Close Window