Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
രാഷ്ട്രീയ വിചാരം
  11-02-2025
നടന്‍ വിജയുടെ രാഷ്ട്രീയ പാര്‍ട്ടി ഹൈ പ്രൊഫൈല്‍ മേഖലയെ കേന്ദ്രീകരിച്ച്: ഡോക്ടര്‍മാര്‍, ഐടി വിദഗ്ധര്‍, അഭിഭാഷകര്‍
നടന്‍ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം നടത്തുന്നത് വമ്പന്‍ നീക്കം. യൂവജന, വിദ്യാര്‍ഥി, വനിത, ഭിന്നശേഷി, കേഡര്‍, വ്യാപാരികള്‍, മത്സ്യത്തൊഴിലാളികള്‍, നെയ്ത്തുകാര്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. തൊഴിലാളികള്‍, സംരംഭകര്‍, വീടില്ലാത്തവര്‍, ഡോക്ടര്‍മാര്‍. കര്‍ഷകര്‍, കലാ സാംസ്‌കാരികം, വളണ്ടിയര്‍മാര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, അഭിഭാഷകര്‍, മീഡിയ. ട്രാന്‍സ് ജന്‍ഡേഴ്സ്, കാലാവസ്ഥ പഠനം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് പ്രവര്‍ത്തനം നടത്തുക. പോഷക സംഘടനകളുടെ ഉത്തരവാദിത്തം നേതാക്കളായ അധവ് അര്‍ജുന, നിര്‍മല്‍ കുമാര്‍, ജഗദീഷ് രാജ്മോഹന്‍, ലയോണ മണി എന്നിവര്‍ക്കാണ്.

TVK യ്ക്ക് 28 പോഷക സംഘടനകള്‍.പാര്‍ട്ടി നേതൃത്വം തയാറാക്കിയ പട്ടികയില്‍ കുട്ടികളുടെ വിഭാഗവും. കാലാവസ്ഥ പഠനം,ഫാക്ട്‌ചെക്,
Full Story
  11-02-2025
പലസ്തീനിലെ ഗാസ അമേരിക്ക ഏറ്റെടുത്താല്‍ പലസ്തീന്‍ ജനതയ്ക്ക് അവിടേക്ക് മടങ്ങി വരാന്‍ അവകാശമുണ്ടാകില്ല: ഡൊണാള്‍ഡ് ട്രംപ്
ഗാസ അമേരിക്ക സ്വന്തമാക്കിയാല്‍ പലസ്തീന്‍ ജനതയ്ക്ക് അവിടേക്ക് മടങ്ങാന്‍ അവകാശം ഉണ്ടായിരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു അഭിമുഖത്തിനിടെയാണ് ട്രംപിന്റെ ഈ പരാമര്‍ശം. 'ഭാവിയിലേക്കുള്ള റിയല്‍ എസ്റ്റേറ്റ് വികസനം' എന്നാണ് ഈ പദ്ധതിയെ ട്രംപ് വിശേഷിപ്പിച്ചത്. ഫോക്സ് ന്യൂസ് ചാനലിലെ ബ്രെറ്റ് ബെയറുമായി നടത്തിയ അഭിമുഖത്തിനിടെയാണ് ട്രംപിന്റെ പ്രതികരണം.

ഗാസ താന്‍ സ്വന്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയ്ക്ക് പുറത്ത് ആറ് വ്യത്യസ്ത സ്ഥലങ്ങളില്‍ പലസ്തീന്‍ ജനതയ്ക്ക് താമസിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ പദ്ധതി അറബ് രാജ്യങ്ങള്‍ തള്ളിയിട്ടുണ്ട്.

ഗാസയിലെ ജനങ്ങള്‍ക്ക് മികച്ച പാര്‍പ്പിട സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലസ്തീന്‍ ജനതയ്ക്ക് ഗാസയിലേക്ക്
Full Story
  09-02-2025
മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് രാജിവെച്ചു; അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി
ഗവര്‍ണര്‍ക്ക് രാജി കത്ത് കൈമാറി. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒപ്പമാണ് ബിരേന്‍ സിംഗ് രാജ്ഭവനില്‍ എത്തിയത്. ബിരേന്‍ സിങിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി വച്ചത്.

മണിപ്പൂരിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായി കാണുന്നു എന്ന് ബിരേന്‍ സിങ്ങിന്റെ രാജി കത്തില്‍ പറയുന്നു. ഓരോ മണിപ്പൂരിയുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി സമയബന്ധിതമായ നടപടികള്‍, ഇടപെടലുകള്‍, വികസന പ്രവര്‍ത്തനങ്ങള്‍, നടത്തിയതില്‍ കേന്ദ്രസര്‍ക്കാരിനോട് കടപ്പാടുണ്ടെന്നും രാജികത്തില്‍ പറയുന്നു.
Full Story
  08-02-2025
ഡല്‍ഹിയില്‍ ബിജെപിയുടെ വിജയം: ഡല്‍ഹിയിലെ ജനങ്ങളോട് നന്ദി പറഞ്ഞ് നരേന്ദ്ര മോദി
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ ജനങ്ങളോട് നന്ദി പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് ഡല്‍ഹിയിലെ ബിജെപിയുടെ വിജയത്തോട് പ്രധാനമന്ത്രി പ്രതികരിച്ചത്. 27 വര്‍ല്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിജെപി ഡല്‍ഹിയില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത്.

'ജനശക്തി പരമപ്രധാനമാണ്! വികസനം വിജയിക്കുന്നു, സദ്ഭരണം വിജയിക്കുന്നു. ഈ മഹത്തായതും ചരിത്രപരവുമായ ജനവിധിക്ക് ഡല്‍ഹിയിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ ഞാന്‍ നമിക്കുന്നു. ഈ അനുഗ്രഹങ്ങള്‍ സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് എളിമയും ബഹുമാനവുമുണ്ട്. ഡല്‍ഹിയുടെ വികസനത്തിലും, ജനങ്ങളുടെ മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും, ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍
Full Story
  08-02-2025
അധികാരത്തിനു വേണ്ടിയല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയത്; ജനങ്ങളെ സേവിക്കാനാണ്; അതു തുടരും - അരവിന്ദ് കെജ്രിവാള്‍
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നതായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ കെജ്രിവാള്‍ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറയുകയും വിജയിച്ച ബിജെപിയെ അഭിനന്ദിക്കുകയും ചെയ്തു.

അധികാരത്തിനു വേണ്ടിയല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ജനങ്ങളെ സേവിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായാണ് രാഷ്ട്രീയത്തെ ഞങ്ങള്‍ കണ്ടിട്ടുള്ളത്. അത് തുടരുക തന്നെ ചെയ്യമെന്നും സുപ്രധാനമായ ഈ തിരഞ്ഞെടുപ്പില്‍ കഠിനമായി അധ്വാനിക്കുകയും പോരാടുകയും ചെയ്ത പ്രവര്‍ത്തര്‍ക്ക് നന്ദിയും അദ്ദേഹം പറഞ്ഞു.

''ജനങ്ങളുടെ വിധി വളരെ വിനയത്തോടെ ഞങ്ങള്‍ അംഗീകരിക്കുന്നു. ഈ വിജയത്തിന് ബിജെപിയെ
Full Story
  04-02-2025
ഇന്ത്യയിലെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി: ലോക്‌സഭയില്‍ മറുപടിയുമായി പ്രധാനമന്ത്രി
ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യം കണ്ടു. രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി - ലോക്‌സഭയില്‍ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും തെരഞ്ഞെടുത്ത് ഈ ദൗത്യം ഏല്‍പ്പിച്ചതിന് ജനത്തോട് നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യപത്രമാണ് രാഷ്ട്രപതി അവതരിപ്പിച്ചത്.

വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടില്ല. ചിലര്‍ കൊണ്ടുവന്ന ഗരീബി ഹഠാവോ മുദ്രാവാക്യം ഇന്ന് എവിടെയെന്നും മോദി ചോദിച്ചു. 10 വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ നാലു കോടി പാവങ്ങള്‍ക്കാണ് വീട് നല്‍കിയത്. 12 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. സര്‍ക്കാര്‍ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു. ചിലര്‍ അധികാരം കിട്ടിയപ്പോള്‍
Full Story
  01-02-2025
തമിഴ്നാട് എന്ന പേര് പോലും തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നില്ല; തമിഴ്നാടിനെ അവഗണിച്ചെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍
കേന്ദ്ര ബജറ്റ് തമിഴ്നാടിനെ അവഗണിച്ചെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ''തമിഴ്നാട് എന്ന പേര് പോലും തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നില്ല.'' ഹൈവേ, മെട്രോ റെയില്‍ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള തമിഴ്നാടിന്റെ പ്രധാന ആവശ്യങ്ങള്‍ എന്തുകൊണ്ടാണ് അവഗണിക്കപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു.

സാമ്പത്തിക സര്‍വേ, നീതി ആയോഗ് റാങ്കിംഗ് പോലുള്ള റിപ്പോര്‍ട്ടുകളില്‍ സംസ്ഥാനത്തിന്റെ പ്രാധാന്യം ഉണ്ടായിരുന്നിട്ടും, ''ഈ വര്‍ഷത്തെ ബജറ്റ് റിപ്പോര്‍ട്ടില്‍ തമിഴ്നാടിനെ പൂര്‍ണ്ണമായും അവഗണിക്കുന്നു'' എന്ന് സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലെ വിഹിതം കുറയ്ക്കുകയും സംസ്ഥാനത്തിന്മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിനാല്‍ തമിഴ്നാടിന് മേലുള്ള വര്‍ദ്ധിച്ചുവരുന്ന
Full Story
  30-01-2025
ബലാത്സംഗ കേസ്: കോണ്‍ഗ്രസ് എം പി രാകേഷ് റാത്തോറിനെ പത്രസമ്മേളനത്തിനിടെ പോലീസ് അറസ്റ്റ് ചെയ്തു
ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് എം പി രാകേഷ് റാത്തോര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷ് റാത്തോര്‍ നാടകീയമായി അറസ്റ്റിലായത്. 45കാരി നല്‍കിയ പരാതിയില്‍ രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കോണ്‍?ഗ്രസ് എംപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വിവാഹം കഴിക്കാമെന്നും രാഷ്ട്രീയത്തില്‍ പദവികള്‍ നല്‍കാമെന്നും വാഗ്ദാനം നല്‍കി ബലാത്സം?ഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ബലാത്സംഗം (64), ക്രിമിനല്‍ ഭീഷണി 351 (3), തോക്ക് ഉപയോഗിച്ചുള്ള ഭീഷണി (327) (2) എന്നീ വകുപ്പുകള്‍ പ്രകാരം സീതാപൂരിലെ സിറ്റി കോട്വാലി പൊലീസ് സ്റ്റേഷനില്‍ ജനുവരി 17ന് രാകേഷ് റാത്തോറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മുതല്‍ രാകേഷ് റാത്തോര്‍
Full Story
[10][11][12][13][14]
 
-->




 
Close Window