Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
രാഷ്ട്രീയ വിചാരം
  02-04-2025
സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ആരംഭിച്ചു
സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറില്‍ ഇന്ന് പതാക ഉയരും. വെണ്‍മണി രക്തസാക്ഷികളുടെ സ്മാരക കുടീരത്തില്‍നിന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം യു വാസുകിയുടെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന പതാക കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ എ കെ പത്മനാഭന്‍ ഏറ്റുവാങ്ങും.

രാവിലെ എട്ടിന് ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തും. രാവിലെ 10.30ന് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഹാളില്‍ പൊളിറ്റ്ബ്യൂറോ കോ-ഓഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 800ലധികം പ്രതിനിധികള്‍ ആണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മണിക് സര്‍ക്കാര്‍ അധ്യക്ഷനാകും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദിപാങ്കര്‍
Full Story
  01-04-2025
വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കാന്‍ ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം; പ്രകോപനം ഉണ്ടാക്കിയാലും സഭക്കുള്ളില്‍ തുടരും
പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. മോദി സര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധവും ഭിന്നിപ്പ് ഉണ്ടാക്കുന്നതുമായ അജണ്ടയെ പരാജയപ്പെടുത്തുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് അദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ബില്ലിലെ നിലപാട് കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷം നാളെ ലോക്‌സഭയിലും പിന്നീട് രാജ്യസഭയിലും ബില്ലിനെ എതിര്‍ക്കും. മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു. 36 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ ഖര്‍ഗെ വിളിച്ച പങ്കെടുത്തു. ഭരണപക്ഷം
Full Story
  19-03-2025
പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് കര്‍ണാടക നിയമസഭയില്‍ എംഎല്‍എ
ജെഡിഎസ് എംഎല്‍എ എം ടി കൃഷ്ണപ്പയാണ് വിചിത്ര ആവശ്യം ഉന്നയിച്ചത്. കര്‍ണാടക നിയമസഭയില്‍ എക്സൈസ് വരുമാനത്തെ കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കവെയായിരുന്നു ആവശ്യം ഉന്നയിച്ചത്.

നിങ്ങള്‍ ( സംസ്ഥാന സര്‍ക്കാര്‍ ) സ്ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുന്നു. സൗജന്യ വൈദ്യുതിയും സൗജന്യ ബസ് യാത്രയും നല്‍കുന്നു. എന്തായാലും അത് നമ്മുടെ പണമാണ്. അതുകൊണ്ട്, മദ്യപിക്കുന്നവര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണം. അവര്‍ കുടിക്കട്ടെ. അതിലെന്താണ് തെറ്റ് - എം ടി കൃഷ്ണപ്പ പറഞ്ഞു.
Full Story
  12-03-2025
കോണ്‍ഗ്രസിന്റെ വേദിയില്‍ സിപിഎം നേതാവ് ജി. സുധാകരനും, സിപിഐ നേതാവ് സി.ദിവാകരനും: കേരളത്തില്‍ വലിയ ചര്‍ച്ച

തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തില്‍ മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പം ജി സുധാകരനും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായ മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാര്‍ ഉത്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പൊതുമരാമത്ത് മന്ത്രിയായ ജി സുധാകരനെയും മുന്‍ ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരനെയും പുകഴ്ത്തിയാണ് സംസാരിച്ചത്.

Full Story
  09-03-2025
സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും എം.വി. ഗോവിന്ദന്‍: പ്രതിനിധി സമ്മേളനം സമാപിച്ചു
സിപിഎം കേരള സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കൊല്ലത്ത് സമാപിച്ചു. സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദനെ വീണ്ടും തെരഞ്ഞെടുത്തു. 89 അംഗ സിപിഎം സംസ്ഥാന സമിതിയില്‍ ആര്‍ ബിന്ദു ജോണ്‍ ബ്രിട്ടാസ്, ടി ആര്‍ രഘുനാഥ് അടക്കം 17 പുതുമുഖങ്ങളാണുള്ളത്.

ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം രാജഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ മാസ്റ്റര്‍, വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍കുമാര്‍, കെ പ്രസാദ്, ടി ആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡി കെ മുരളി എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലെ 17 പുതുമുഖങ്ങള്‍.
സെക്രട്ടേറിയറ്റ് അംഗങ്ങള്‍ - പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ
Full Story
  22-02-2025
തമിഴ് ഭാഷയ്ക്കു വേണ്ടി വേണ്ടി ജീവന്‍ വരെ നഷ്ടപ്പെടുത്തുന്നവരാണ് തമിഴര്‍; അവരോട് കളിക്കരുത് - പാര്‍ട്ടി വേദിയില്‍ കമല്‍ഹാസന്‍
ഭാഷയ്ക്ക് വേണ്ടി ജീവന്‍ വരെ നഷ്ടപ്പെടുത്തുന്നവരാണ് തമിഴര്‍. അവരോട് കളിക്കരുത്. ഒരു ഭാഷയ്ക്കുവേണ്ടി തമിഴര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അവരോട് കളിക്കരുത്. തമിഴര്‍ക്ക്, കുട്ടികള്‍ക്ക് പോലും, അവര്‍ക്ക് എന്ത് ഭാഷയാണ് വേണ്ടതെന്ന് അറിയാം. അവര്‍ക്ക് ഏത് ഭാഷയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അറിവ് അവര്‍ക്കുണ്ട്. - മക്കള്‍ നീതി മയ്യത്തിന്റെ എട്ടാം സ്ഥാപക ദിനത്തില്‍ അണികളോട് നടന്‍ കമല്‍ ഹാസന്‍ പറഞ്ഞു. ഒരു ഭാഷയും തമിഴര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും കമല്‍ പറഞ്ഞു.
ചെന്നൈയില്‍ വെള്ളിയാഴ്ച മക്കള്‍ നീതി മയ്യത്തിന്റെ എട്ടാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷം അണികളോട് സംസാരിക്കുകയായിരുന്നു
Full Story
  21-02-2025
'ഗെറ്റ് ഔട്ട് മോദി' പ്രചാരണം നടത്തുമെന്ന് ഉദയനിധി: എടാ എന്നു വിളിച്ച് അണ്ണാമലയുടെ മറുപടി പ്രസംഗം
'ഗെറ്റ് ഔട്ട് മോദി' പ്രചാരണം ആരംഭിക്കുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ വെല്ലുവിളിച്ചതില്‍ രോഷാകുലനായി ഉദയനിധിയെ 'ഡാ' എന്ന് സംബോധന ചെയ്ത് തിരിച്ചും വെല്ലുവിളികളുമായി തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ആണാണെങ്കില്‍ ഗെറ്റ് ഔട്ട് മോദി എന്ന് പറഞ്ഞുനോക്കെടാ എന്നാണ് അണ്ണാമലൈയുടെ വെല്ലുവിളി. ഇതിനോട് പ്രതികരിച്ച് അതേ ചൂടില്‍ തന്നെ മറ്റൊരു വെല്ലുവിളിയായിരുന്നു ഉദയനിധിയുടെ മറുപടി. ധൈര്യമുണ്ടെങ്കില്‍ ഡിഎംകെ ആസ്ഥാനമാ അണ്ണ സാലയിലേക്ക് വാ എന്നായിരുന്നു ക്ഷണം. നേതാക്കളുടെ വെല്ലുവിളി ചൂടുപിടിക്കുന്നതിനിടെ എക്സില്‍ ഗെറ്റ് ഔട്ട് മോദി ഹാഷ്ടാഗ് ട്രെന്‍ഡിംഗാകുകയാണ്.

ദേശീയ വിദ്യാഭ്യാസ നയത്തില്‍ ത്രിഭാഷാ സംവിധാനം അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു
Full Story
  19-02-2025
ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ഗാന്ധി: വിവാദങ്ങള്‍ അവസാനിക്കുന്നതായി സൂചന
നിലപാടുകള്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നും ശശി തരൂര്‍ എംപി. വിവാദമുണ്ടാക്കാനല്ല ലേഖനമെഴുതിയതെന്ന് പറഞ്ഞ തരൂര്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവായിരുന്നുവെന്നും വ്യക്തമാക്കി. പല വിഷയങ്ങളും ചര്‍ച്ചയായെന്നും എന്നാല്‍ പുറത്തു പറയില്ലെന്നും തരൂര്‍ പറഞ്ഞു. ആരെക്കുറിച്ചും പരാതികളില്ല. അഭിപ്രായങ്ങള്‍ മാത്രമാണ് പറഞ്ഞത്. തന്നെ എതിര്‍ക്കാനെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചതില്‍ സന്തോഷമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

യുവാക്കള്‍ക്ക് ജോലി സാധ്യത കുറവാണ്. അതുകൊണ്ട് പുതിയ സംരംഭങ്ങള്‍ കൊണ്ടുവരണം. ഇത് ഞാന്‍ കുറെ വര്‍ഷങ്ങളായി പറയുന്നതാണ്. ഇതൊക്കെയാണ് ചര്‍ച്ച ചെയ്യേണ്ടത്. രാഷ്ട്രീയത്തില്‍ വെറും പാര്‍ട്ടി പൊളിറ്റിക്സുകള്‍ മാത്രമല്ല ചര്‍ച്ച
Full Story
[10][11][12][13][14]
 
-->




 
Close Window