കേരളത്തിലെ പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ മാര്‍ച്ച് 9ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പെന്തക്കോസ്ത് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ (SCCC) നേരിടുന്ന വിവിധ വിഷയങ്ങള്‍ പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ മൂന്നംഗ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമിതിയെ ചുമതലപ്പെടുത്തി. ബിശ്വനാഥ് സിന്‍ഹ, ടി.വി. അനുപമ, ജെറോമിക് ജോര്‍ജ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
പെന്തക്കോസ്ത് സഭാംഗങ്ങളെ ഒരു കമ്മ്യൂണിറ്റിയായി അംഗീകരിക്കണമെന്നും നിലവിലുള്ള സെമിത്തേരികള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പെന്തക്കോസ്ത് ലീഡേഴ്‌സ് കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നിവേദനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ്
ഒരു നിയോ കേരള മോഡല്‍ ഉണ്ടാക്കും അതാണ് യുഡിഎഫ് ജനങ്ങള്‍ക്ക് നല്‍കുന്ന വാക്കെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരും. ഈ സര്‍ക്കാര്‍ എവിടെയെല്ലാം പരാജയപ്പെട്ടോ അവിടെയെല്ലാം നമ്മള്‍ കേരളത്തെ കൈപിടിച്ചുയര്‍ത്തും. ഇന്ത്യയില്‍ ഒരു പ്രസ്ഥാനവും ചെയ്യാത്ത തയ്യാറെടുപ്പിലൂടെയാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. കേരളത്തിന് ഒരു മാറ്റം ഉണ്ടാകണം. വരാനിരിക്കുന്ന തലമുറകള്‍ക്ക് കൂടി അനുയോജ്യമാകുന്ന തരത്തില്‍ കേരളത്തെ രാജ്യത്തിന്റെ നെറുകൈയ്യില്‍ എത്തിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിനിടെ വി ഡി സതീശന്‍ പറഞ്ഞു.
വിദ്യാഭ്യാസ - ആരോഗ്യ മേഖലകളില്‍ മാറ്റം ഉണ്ടാകുന്ന പദ്ധതികളാണ് യുഡിഎഫിനുള്ളത്. അത് നടപ്പാക്കും.
പി കെ ശശി പുറത്തായതോടെ മണ്ണാര്‍ക്കാട് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ഇനി സ്ത്രീകള്‍ക്ക് ഭയമില്ലാതെയും ധൈര്യസമേതവും കടന്നുവരാമെന്ന് ഏരിയാ സെക്രട്ടറി എന്‍ കെ നാരായണന്‍കുട്ടി. മുന്‍കാലത്തെ മോശം അനുഭവങ്ങള്‍ കാരണവും പി കെ ശശി എന്ന വ്യക്തിയുടെ സാന്നിധ്യം ഉള്ളതുകൊണ്ടും മാന്യമായ കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ഈ ഓഫീസിലേക്ക് വരാന്‍ ഭയപ്പെട്ടിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ലോക്കല്‍ കമ്മിറ്റികളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വനിതകള്‍ പോലും മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി പരിപാടികള്‍ക്ക് പോകാന്‍ മടിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആ ഭയം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലയില്‍ പാര്‍ട്ടിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ലാളനയും പിന്തുണയും പ്രോത്സാഹനവും ലഭിച്ച
മോഹന്‍ലാലുമായുള്ള അഭിമുഖത്തില്‍ സ്വന്തം ജീവിതം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്മയുടെ വേര്‍പാട് തനിക്കുണ്ടാക്കിയ ആഘാതത്തെക്കുറിച്ചും മുഖ്യമന്ത്രി തുറന്നു പറഞ്ഞു. അമ്മയാണ് തണലായി തന്റെ കൂടെയുണ്ടായിരുന്ന ആളെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാതാപിതാക്കള്‍ വലിയ ഈശ്വരവിശ്വാസികളായിരുന്നു. ഏറെ കരുതലോടെയാണ് തന്റെ അമ്മ തന്നെ വളര്‍ത്തിയതെന്നും വിദ്യാഭ്യാസം തന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. Watch Video: അച്ഛനേക്കാള്‍ കൂടുതല്‍ അമ്മയായിരുന്നു ഇത്തരം കാര്യങ്ങളില്‍ വിശ്വാസം കൊണ്ടുനടന്നതെന്നും, അദ്ദേഹം പറഞ്ഞുവെച്ചു. അമ്മ ജീവിതത്തില്‍ വലിയ സ്വാധീനം
കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയ്യിലും പരുക്കേറ്റിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതില്‍ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കി. കണ്ണൂരില്‍ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്.
തന്റെ കഴുത്തിന് പരുക്കേറ്റതായി മന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം അതെ ട്രെയിനില്‍ തന്നെ യാത്രചെയ്യാനെത്തിയ സ്പീക്കര്‍ എ എന്‍ ഷംസീറും ഇക്കാര്യമാണ് സ്ഥിരീകരിച്ചു. റെയില്‍വേസ്റ്റേഷനില്‍ വെച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം
കേരളത്തിലെ പുരോഗമന മുന്നേറ്റങ്ങള്‍ക്ക് തുടര്‍ച്ച ആവശ്യമാണെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓര്‍മ ലിറ്ററേച്ചര്‍ ഫെസ്റ്റ് 2026-ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഊഴം വെച്ചു മാറേണ്ട ഒന്നാണ് ഭരണ സംവിധാനമെന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് യോഗത്തില്‍ മുഖ്യാതിഥിയായിരുന്ന കരിവള്ളൂര്‍ മുരളി ചൂണ്ടിക്കാട്ടി. അത് ജനങ്ങളുടെ പരമാധികാരത്തോടും ജനാധിപത്യാവകാശത്തോടുള്ള നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.
ഹാംപ്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വേദിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ പി എന്‍
റഷ്യന്‍ പ്രതിപക്ഷ നേതാവായ അലക്‌സി നവല്‍നിയുടെ ശരീരത്തില്‍ ഡാര്‍ട്ട് ഫ്രോഗില്‍ നിന്നുള്ള എപ്പിബാറ്റിഡിന്‍ എന്ന വിഷം കണ്ടെത്തിയതായി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍, നെതര്‍ലണ്ട്‌സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. 2024 ഫെബ്രുവരി 16നാണ് നവല്‍നിയെ മരിച്ച നിലയില്‍ ജയിലില്‍ കണ്ടെത്തിയത്. കൂടാതെ റഷ്യയെ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിറ്റേഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും യുകെ മുന്നറിയിപ്പ് നല്‍കി
വിഷപ്രയോഗത്തിലൂടെയാണ് നവല്‍നിയെ റഷ്യ വധിച്ചതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ജയിലില്‍ കൊല്ലപ്പെട്ടത് വിഷത്തവളയില്‍ നിന്നും വികസിപ്പിച്ചെടുത്ത വിഷം ഉപയോഗിച്ചാണെന്നാണു കണ്ടെത്തല്‍.
പുടിന്റെ ശക്തനായ വിമര്‍ശകനായ
കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തതിലൂടെ കേന്ദ്രസര്‍ക്കാര്‍ മന്ത്രി സുരേഷ് ഗോപിയെ തുടര്‍ച്ചയായി അപമാനിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. വാഗ്ദാനങ്ങള്‍ പാലിക്കാത്തത് കേരളത്തോടുള്ള അവഗണനയാണെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. കേരളത്തിന് എയിംസ് അനുവദിക്കാത്തതിലൂടെ എന്റെ സുഹൃത്തായ സുരേഷ് ഗോപിയെ സര്‍ക്കാര്‍ നിരന്തരം അപമാനിക്കുകയാണ്. എയിംസ് വരുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും 24 മണിക്കൂറും 36 മണിക്കൂറും പിന്നിട്ടിട്ടും അത് എവിടെയാണെന്ന് ബ്രിട്ടാസ് പരിഹാസരൂപേണ ചോദിച്ചു.
സുരേഷ് ഗോപിയെ ആദരിക്കണമെന്ന് താന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നതായും എന്നാല്‍ അദ്ദേഹം വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണെന്നും ബ്രിട്ടാസ് പറയുന്നു. മന്ത്രിയുടെ അന്തസ്സ്