Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
രാഷ്ട്രീയ വിചാരം
  15-02-2024
പാര്‍ട്ടിക്കുള്ളില്‍ മാനസിക പീഡനമെന്ന് ആരോപിച്ച് മിമി ചക്രവര്‍ത്തി രാജിവച്ചു

നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുമായ മിമി ചക്രവര്‍ത്തി സ്ഥാനം രാജിവെച്ചു. 2019ല്‍ ജാദവ്പുരില്‍ നിന്നാണ് മിമി ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചത്. പാര്‍ട്ടിക്കുള്ളിലെ മാനസീക പീഡനമാണ് രാജിക്ക് പിന്നിലെന്ന് മിമി വ്യക്തമാക്കി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിക്കാണ് അവര്‍ രാജിക്കത്ത് കൈമാറിയത്. എന്നാല്‍, ലോക്സഭാ സ്പീക്കര്‍ക്ക് രാജി കൈമാറിയിട്ടില്ല. മമതയുടെ നിര്‍ദേശത്തിനനുസരിച്ച് മുന്നോട്ടുപോകുമെന്ന് അവര്‍ വ്യക്തമാക്കി. രാഷ്ട്രീയം തനിക്ക് പറ്റിയ മേഖലയല്ലെന്നും മിമി ചക്രവര്‍ത്തി രാജിക്കത്ത് കൈമാറിയ ശേഷം പ്രതികരിച്ചു. 'രാഷ്ട്രീയം എിക്കുള്ളതല്ല. ഞാന്‍ ഒരു അഭിനേതാവ് കൂടിയാണ്. രണ്ട് മേഖലയിലും എനിക്ക് ഉത്തരവാദിത്വമുണ്ട്.

Full Story
  09-02-2024
ഇന്ത്യയില്‍ ആകെ വോട്ടവകാശം ഉള്ളവരുടെ എണ്ണം 96.88 കോടി: ഇതു ലോകത്ത് ഏറ്റവും വലിയ തിരഞ്ഞെടുപ്പ്
രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. 96.88 കോടി വോട്ടര്‍മാരാണ് ഇത്തവണ വോട്ട് ചെയ്യുക. തെരഞ്ഞെടുപ്പ് പ്രഖ്യാപന നടപടിയുടെ ഭാ?ഗമായാണ് കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ തവണത്തേക്കാള്‍ 7.2 കോടി വോട്ടര്‍മാരുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് പറഞ്ഞു. 49.71 കോടി പുരുഷ വോട്ടര്‍മാരും 47.15 കോടി സ്ത്രീ വോട്ടര്‍മാരുമാണ് ഇത്തവണ വോട്ട് ചെയ്യുക. 48,000 പേര്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ നിന്നുണ്ട്.

18-19 വയസിനിടിയുള്ളവരായി 1.84 കോടി വോട്ടര്‍മാരും 20-29 ഇടയിലുള്ളവരായി 19.74 കോടി വോട്ടര്‍മാരും 80 കഴിഞ്ഞവരില്‍ 1.85 കോടി പൗരന്മാരും
Full Story
  08-02-2024
മാലിദ്വീപിലെ ഇന്ത്യന്‍ സൈനികരെ പൂര്‍ണമായി ഒഴിപ്പിക്കും; സൈനികര്‍ക്ക് പകരം സാങ്കേതിക വിദഗ്ധര്‍
മാലിദ്വീപിലെ ഇന്ത്യന്‍ സൈനികരെ പൂര്‍ണമായി ഒഴിപ്പിക്കാന്‍ ധാരണ. മാര്‍ച്ച് 10നകം മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദ്വീപില്‍ സൈനികര്‍ക്ക് പകരം സാങ്കേതിക വിദഗ്ധരെ നിയമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ അറിയിച്ചു.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് മാനുഷിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമായി വിന്യസിച്ച സൈനികരെ ഒഴിപ്പിച്ച് പകരം സാങ്കേതിക വിദഗ്ധരെ മാലിദ്വീപില്‍ വിന്യസിക്കാനാണ് ധാരണയായിരിക്കുന്നത്. മാര്‍ച്ച 15ന് മുന്‍പായി ഇന്ത്യന്‍ സൈനികരെ ദ്വീപില്‍ നിന്ന് നീക്കം ചെയ്യണമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സു മുന്‍പ് ഇന്ത്യയോട്
Full Story
  07-02-2024
രാഹുല്‍ഗാന്ധിയെ രാജ്യസഭയില്‍ പരിഹസിച്ച് പ്രധാനമന്ത്രി;ഇനിയും സ്റ്റാര്‍ട്ടാകാത്ത സ്റ്റാര്‍ട്ടപ്പാണ് രാഹുലെന്ന് നരേന്ദ്രമോദി
കോണ്‍ഗ്രസിനെതിരെ രാജ്യസഭയിലും വിമര്‍ശനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭീകരതയെ കണ്ടില്ലെന്ന് നടിച്ചു. വടക്കേ ഇന്ത്യയെയും ദക്ഷിണേന്ത്യയെയും ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. ഭാരതരത്‌ന സ്വന്തം നേതാക്കള്‍ക്ക് നല്‍കി. അംബേദ്കര്‍ക്ക് പോലും ഭാരതരത്‌ന നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്നും മോദി കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധി ഇനിയും സ്റ്റാര്‍ട്ടാകാത്ത സ്റ്റാര്‍ട്ടപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു സംവരണത്തെ എതിര്‍ത്ത് മുഖ്യമന്ത്രിമാര്‍ക്ക് കത്തയിച്ചിരുന്നു എന്നും പ്രധാനമന്ത്രി ആരോപിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം രാജ്യസഭയില്‍ നടത്തിയ നന്ദി പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ
Full Story
  06-02-2024
മീശയും താടിയും വടിച്ച് രാഷ്ട്രീയ പ്രവേശനത്തില്‍ വിജയ് പുതിയ വേഷം

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി ആരാധകരെ നേരില്‍ കണ്ട് വിജയ്. പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് താരം ആ?രാധകരെ കണ്ടത്. ആയിരക്കണക്കിന് പേര്‍ താരത്തെകാണാന്‍ എത്തിയിരുന്നു. പുതുച്ചേരിയിലെ പാഞ്ചാലയില്‍ ദി ഗ്രേറ്റസ്?റ്റ് ഓഫ് ഓള്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വന്ന ആരാധകരെ വിജയ് വാനിന്റെ മുകളില്‍ കയറിയാണ് കണ്ടത്. പുഷ്?പ വൃഷ്?ടിയോടെയും ഹാരമെറിഞ്ഞുമാണ് ആരാധകര്‍ വിജയ്?യെ സ്വീകരിച്ചത്. ആരാധകര്‍ എറിഞ്ഞുകൊടുത്ത ഹാരവും വിജയ് എടുത്തണിഞ്ഞു. ആരാധകരെ കൈ വീശി കാണിച്ച വിജയ് അവര്‍ക്കൊപ്പം ഒരു സെല്‍ഫി വിഡിയോയും എടുത്തു. ആരാധകര്‍ തടിച്ചുകൂടിയതോടെ പുതുച്ചേരി- കടലൂര്‍ റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു വിജയ് ആരാധകരെ കാണാന്‍ നേരില്‍

Full Story
  01-02-2024
കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് കേന്ദ്രബജറ്റ്: കേന്ദ്ര ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് കേന്ദ്രബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരിഹാസം. രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ച് കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ് നിര്‍മ്മല സിതാരാമന്‍ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ്. കേരളത്തെ സംബന്ധിച്ചടുത്തോളവും ബജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാന്‍ തയാറാകാത്തത് ജനങ്ങളോടുള്ള ബി.ജെ.പി സര്‍ക്കാരിന്റെ വെല്ലുവിളിയാണ്. 'നാരി ശക്തി' എന്ന് പ്രധാനമന്ത്രി അടിക്കടി പറയുന്നുണ്ടെങ്കിലും പാചകവാതക വില കുറയ്ക്കാന്‍ തയാറായിട്ടില്ല.
Full Story
  31-01-2024
അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസ്: കോണ്‍ഗ്രസ് നേതാവും തൃപ്പൂണിത്തുറ എംഎല്‍എയുമായ കെ.ബാബുവിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും തൃപ്പൂണിത്തുറ എംഎല്‍എയുമായ കെ.ബാബുവിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 25. 82 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മന്ത്രിയായിരുന്ന കാലയളവില്‍ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന പരാതിയിലാണ് നടപടി. ഇ ഡി നടപടിയുടെ വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം പ്രതികരിക്കാം എന്നായിരുന്നു ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളോട് കെ ബാബുവിന്റെ മറുപടി. ഇതേ സംഭവത്തില്‍ വിജിലന്‍സും ബാബുവിനെതിരെ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെ കൊച്ചിയിലെ ഓഫിസില്‍ വിളിച്ചുവരുത്തി കെ.ബാബുവിനെ ഇഡി ചോദ്യംചെയ്തിരുന്നു.
Full Story
  29-01-2024
56 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഫെബ്രുവരി 27 നാണ് ഇലക്ഷന്‍
രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളില്‍ ഒഴിവു വന്ന 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ്. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ഉത്തര്‍പ്രദേശ് (10), മഹാരാഷ്ട്ര (6), ബിഹാര്‍ (6), പശ്ചിമ ബംഗാള്‍ (5), മധ്യപ്രദേശ് (5), ഗുജറാത്ത് (4), കര്‍ണാടക (4), ആന്ധ്രാപ്രദേശ് (3), തെലങ്കാന (3), രാജസ്ഥാന്‍ (3), ഒഡീഷ (3), ഉത്തരാഖണ്ഡ് (1), ഛത്തീസ്ഗഡ് (1), ഹരിയാന (1), ഹിമാചല്‍ പ്രദേശ് (1) എന്നീ സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

13 സംസ്ഥാനങ്ങളില്‍ നിന്നുള്ള 50 രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രില്‍ 2 നാണ് അവസാനിക്കുന്നത് രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബാക്കിയുള്ള ആറ്
Full Story
[2][3][4][5][6]
 
-->




 
Close Window