Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
ഇന്ത്യ/ കേരളം
  06-10-2025
കാസര്‍ഗോഡ് സ്വദേശി അഭിഭാഷകയുടെ മരണം: പത്തനംതിട്ടയിലെ അഭിഭാഷകന്‍ അറസ്റ്റില്‍
കാസര്‍ഗോഡ് കുമ്പളയിലെ യുവ അഭിഭാഷക രഞ്ജിതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രേരണാകുറ്റത്തിനു അഭിഭാഷക സുഹൃത്ത് അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി അനില്‍ കുമാറിനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. രഞ്ജിതയുടെ കുറിപ്പും മൊബൈല്‍ ഫോണും പരിശോധിച്ചതില്‍ നിന്ന് നിര്‍ണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.
അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പുറമുറ്റം മുണ്ടലം ശാന്ത ഭവനിലെ അനില്‍ കുമാറി (45)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ജിജീഷിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ കെ ശ്രീജേഷും സംഘവും തിരുവനന്തപുരത്ത് വച്ച് അറസ്റ്റ് ചെയ്തത്. പ്രേരണാ കുറ്റത്തിനാണ് അറസ്റ്റ്.
വര്‍ഷങ്ങളായി രഞ്ജിതയുടെ സുഹൃത്താണ് ഇയാള്‍. സെപ്തംബര്‍
Full Story
  06-10-2025
ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: എല്ലായിടത്തും വെബ്കാസ്റ്റ് ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് 2 ഘട്ടങ്ങളായി നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. വോട്ടെടുപ്പ് നവംബര്‍ 6നും 11നും വോട്ടെണ്ണല്‍ നവംബര്‍ 14നും നടക്കും. ആകെ 7.43 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 3.92 കോടി പുരുഷന്‍മാരും 3.5 കോടി സ്ത്രീകളുമാണുള്ളത്. 14 ലക്ഷം പുതിയ വോട്ടര്‍മാരാണുള്ളത്. ആകെയുള്ള 90,712 പോളിങ് സ്റ്റേഷനുകളില്‍ 1044 എണ്ണം സ്ത്രീകള്‍ കൈകാര്യം ചെയ്യും. എല്ലായിടത്തും വെബ്കാസ്റ്റ് ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
ഇത്തവണ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ തിരഞ്ഞെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നത് എങ്ങനെയാണെന്ന് രാജ്യത്തെ മറ്റുള്ളവര്‍ക്ക് ബിഹാര്‍
Full Story
  04-10-2025
നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക്
കെയര്‍ സ്റ്റാര്‍മറുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഒക്ടോബര്‍ 8 , 9 തിയതികളില്‍ ഇന്ത്യയിലെത്തുമെന്നാണ് വിവരം,

വിഷന്‍ 2035ന്റെ ഭാഗമായി ഇന്ത്യ - യുകെ സമഗ്ര പങ്കാളിത്തത്തെ കുറിച്ച് ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ച ചെയ്യും. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നൂതനത, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ കേന്ദ്രീകൃതവും സമയബന്ധിതവുമായ 10 വര്‍ഷത്തെ പരിപാടികളുടെ രൂപരേഖയാണ് വിഷന്‍ 2035.

ഇന്ത്യ - യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ നല്‍കുന്ന അവസരങ്ങളെ കുറിച്ച് ബിസിനസ്, വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ഇരുവരും സംസാരിക്കും. പ്രാദേശിക -ആഗോളവുമായ പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇരുനേതാക്കളും പങ്കുവെക്കും.
Full Story
  01-10-2025
ഇന്നു മഹാനവമി പൂജ: നാളെ വിജയദശമി; ക്ഷേത്രങ്ങള്‍ സരസ്വതീദേവിയുടെ കീര്‍ത്തനങ്ങളാല്‍ ഭക്തിസാന്ദ്രം
മഹാനവമി പൂജയും ആഘോഷവും ഇന്ന് നടക്കും. നാളെ പൂജയെടുപ്പും തുടര്‍ന്ന് കുട്ടികള്‍ക്കുള്ള വിദ്യാരംഭവുമായി വിജയദശമി ആഘോഷിക്കും. ദുര്‍ഗയായി അവതരിച്ച പാര്‍വതി ദേവി 9 ദിവസം യുദ്ധം ചെയ്ത് ഒടുവില്‍ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് വിശ്വാസം. ആദിപരാശക്തി സരസ്വതിദേവിയായി മാറുന്ന വിജയദശമി നാളിലാണ് കുട്ടികള്‍ വിദ്യാരംഭം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്.

കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു. രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി
Full Story
  01-10-2025
അമേരിക്ക ഷട്ട് ഡൗണിലേക്ക് നീങ്ങുമെന്ന് ട്രംപ്: അവധി എടുക്കുന്ന ജോലിക്കാരെ പിരിച്ചു വിടുമെന്ന് മുന്നറിയിപ്പ്
യു എസ് ഗവണ്‍മെന്റ് ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ തന്റെ സര്‍ക്കാരിന് തിരിച്ചുപോക്കില്ലാത്ത മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. 'ഒരു അടച്ചുപൂട്ടല്‍ ഉണ്ടായേക്കാം' എന്നാണ് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചത്. സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് പോയാല്‍ അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ ധനബില്‍ യുഎസ് കോണ്‍ഗ്രസില്‍ പാസാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുഎസ് ഷട്ട്ഡൗണിലേക്ക് നീങ്ങുന്നത്.
5 ലക്ഷത്തോളം ജീവനക്കാര്‍ അവധിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അവധിയെടുത്താല്‍ ഇവരെ പിരിച്ചുവിടുമെന്നാണ്
Full Story
  01-10-2025
ബലാത്സംഗ കേസ്: വേടനെതിരേ തെളിവുണ്ടെന്ന് അന്വേഷണ സംഘം: കുറ്റപത്രം സമര്‍പ്പിച്ചു
റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസിലും പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമര്‍പ്പിച്ചു. വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് തെളിവുകള്‍ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും തെളിവുണ്ട്. ജൂലൈ 31നാണ് യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസ് കേസെടുത്തത്. കേസില്‍ വേടന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
2021 നും 23നും ഇടയിലായി അഞ്ചുതവണ വേടന്‍ ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. മുപ്പതിനായിരം രൂപയും യുവതിയില്‍ നിന്ന് കൈക്കലാക്കിയതായും പരാതിയുണ്ട്.
അതേസമയം വേടനെതിരെ കഞ്ചാവ് കേസില്‍ ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തൃപ്പൂണിത്തുറ കോടതി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Full Story
  26-09-2025
രണ്ടാം വിവാഹം നടത്തുന്നവരുടെ ആദ്യവിവാഹത്തിലെ മക്കള്‍ക്ക് സുരക്ഷയ്ക്ക് 'സുരക്ഷാ മിത്ര' പദ്ധതി
പുനര്‍വിവാഹിതരുടെ കുട്ടികള്‍ക്ക് കരുതലും സുരക്ഷയും ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'സുരക്ഷാ മിത്ര'. പുനര്‍വിവാഹിതരായ മാതാപിതാക്കളുടെ ആദ്യവിവാഹത്തിലെ കുട്ടികളില്‍ പലരും നേരിടുന്ന അവഗണനയും അതിക്രമങ്ങളും തടയുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇങ്ങനെയുള്ള കുട്ടികളുടെ പട്ടിക സ്‌കൂളുകളില്‍ തയാറാക്കുകയും ഇവരുടെ വീട്ടില്‍ മാസത്തിലൊരിക്കല്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.
ഏതെങ്കിലും കുട്ടി അവഗണനയോ അതിക്രമമോ നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവരെ വിവരമറിയിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കുട്ടികള്‍ക്ക് നേരിട്ടും പരാതി സമര്‍പ്പിക്കാം. എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി
Full Story
  26-09-2025
13 മലയാളി നഴ്‌സുമാര്‍ ലോണെടുത്ത് മുങ്ങി: 10.33 കോടി രൂപ തിരിച്ചടയ്ക്കാനുണ്ട്: കേസുമായി കുവൈറ്റിലെ അല്‍ അഹ്ലി ബാങ്ക്
ഗള്‍ഫില്‍ ജോലി ചെയ്യുന്നതിനിടെ കുവൈറ്റിലെ അല്‍ അഹ്ലി ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ 13 മലയാളി നഴ്സുമാര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ബാങ്കിന്റെ പ്രതിനിധികള്‍ അറിയിച്ചു. ഈ 13 നഴ്സുമാര്‍ തിരിച്ചടയ്ക്കാനുള്ള വായ്പാ തുക 10.33 കോടി രൂപയാണെന്ന് അല്‍ അഹ്ലി ബാങ്കിന് വേണ്ടി ഹാജരാകുന്ന ജെയിംസ് ആന്‍ഡ് തോമസ് അസോസിയേറ്റ്‌സിലെ തോമസ് ജെ അനക്കല്ലുങ്കല്‍ പറയുന്നു. നേരത്തെ, മറ്റൊരു ധനകാര്യ സ്ഥാപനമായ ഗള്‍ഫ് ബാങ്ക് കേരള പോലീസിനെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് 2024 ഡിസംബറില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
2019 നും 2021 നും ഇടയില്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന സമയത്താണ് നഴ്‌സുമാര്‍ വായ്പയെടുത്തത്. ''തൊഴില്‍ കരാര്‍ അവസാനിച്ച ശേഷം ഈ
Full Story
[24][25][26][27][28]
 
-->




 
Close Window