Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
ഇന്ത്യ/ കേരളം
  01-01-2025
ഇന്‍ഫോസിസ് ക്യാമ്പസില്‍ പുലിയിറങ്ങി: ജോലിക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു
മൈസൂരിലെ ഇന്‍ഫോസിസ് ക്യാമ്പസില്‍ പുലിയിറങ്ങി. ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമില്‍ പോകാന്‍ കമ്പനി നിര്‍ദേശിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിസിടിവി ദൃശ്യങ്ങളില്‍ പുലിയെ കണ്ടതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് 4 മണിയോടെ സ്ഥലത്ത് എത്തുകയും ഉടന്‍ തന്നെ പിടികൂടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പുലിക്കായി വനം വകുപ്പ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയാണ് ക്യാമ്പസില്‍ പുലിയെ കണ്ടത്. ഹെബ്ബാള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇന്‍ഫോസിസ് കാമ്പസ് റിസര്‍വ് ഫോറസ്റ്റിന് സമീപമാണ്.
Full Story
  31-12-2024
നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോര്‍ത്തു മുന്നോട്ടു പോകാം: മുഖ്യമന്ത്രിയുടെ പുതുവര്‍ഷ ദിനാശംസ
ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂര്‍ണ്ണമാക്കാനുള്ള ഊര്‍ജ്ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെയെന്നും നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോര്‍ത്തു മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമതവര്‍ഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവര്‍ഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ആശംസ

പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല. പുത്തന്‍ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണത്. ജാതിമതവര്‍ഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവര്‍ഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശവും. ഒരുമിച്ച്,
Full Story
[57][58][59][60][61]
 
-->




 
Close Window