Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഫാഷന്‍
  Add your Comment comment
പോണ്‍ സൈറ്റ്, വിഡിയോ ചാറ്റ് - രണ്ടും സെര്‍വറില്‍ സേവ് ചെയ്യപ്പെടുന്നുണ്ട്
reporter
വെബ് സൈറ്റുകളില്‍ സ്വകാര്യ സംഭാഷണങ്ങളും അതിനപ്പുറമുള്ള സല്ലാപങ്ങളുമൊക്കെ നടത്തുന്നവര്‍ ശ്രദ്ധിക്കുക. ഇതെല്ലാം ഒരു വിഭാഗം കൃത്യമായി കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്. പോണ്‍ സൈറ്റുകള്‍ കാണാന്‍ അല്ലെങ്കില്‍ മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനുമായി സ്വകാര്യ ബ്രൗസിങ് സംവിധാനങ്ങള്‍ ഉപയോഗിച്ചാല്‍ പോലും ഇന്റര്‍നെറ്റ് സേവനം നല്‍കുന്നവരും ഡേറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോഗിക്കുന്ന ബ്രൗസറും എന്തിന് ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം വരെ എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുന്നുണ്ട്. ഇതെല്ലാം വേണ്ട സമയത്ത് സാങ്കേതിക വിദഗ്ധര്‍ക്ക് ചോര്‍ത്താനും സാധിക്കും. പുതിയ ബ്രൗസറുകളിലെ 'ഇന്‍കോഗ്‌നീറ്റോ' സംവിധാനം പോലും സുരക്ഷിതമല്ലെന്നാണ് അറിയുന്നത്.

സ്വന്തം വീട്ടിലിരുന്ന് പോണോഗ്രാഫി കാണുന്നവര്‍ അവരറിയാതെ തന്നെ ഹാക്കര്‍മാര്‍ അവരുടെ വെബ്കാം കൈയ്യടക്കിയേക്കാം. അശ്ലീല വിഡിയോ കാണുന്നവരുടെ ദൃശ്യങ്ങള്‍ ഇതുവഴി പകര്‍ത്തും. പിന്നീട് അവ ഇന്റര്‍നെറ്റില്‍ വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതും പതിവാണ്. ഇത്തരത്തിലുളള നടപടിയെ റാറ്റ് (റിമോര്‍ട്ട് ആക്‌സസ് ട്രോജന്‍) എന്നാണ് വിശേഷിപ്പിക്കുന്നത്. അദൃശ്യമായി മറ്റൊരാളുടെ കംപ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തനങ്ങള്‍ കൈവശപ്പെടുത്തുന്ന പ്രത്യേകതരം വൈറസാണിത്. മാത്രമല്ല റാറ്റ് ഇപ്പോള്‍ വ്യാപകമായികൊണ്ടിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window