Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വൃത്തികെട്ട മാധ്യമപ്രവര്‍ത്തനമാണ് കേരളത്തില്‍; ശക്തമായി പ്രതികരിച്ച് ആര്‍. ശ്രീലേഖ
Text By: UK Malayalam Pathram
തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. തനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നുവെന്നും ഇപ്പോഴുമില്ലെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. മഹത്തായ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനം മാത്രമെന്നും ശ്രീലേഖ കുറിച്ചു.
തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയത് കൗണ്‍സിലറാകാന്‍ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണെന്നും ആര്‍ ശ്രീലേഖ പറഞ്ഞതായാണ് രാവിലെ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ കേരളത്തില്‍ നടക്കുന്നത് വൃത്തികെട്ട മാധ്യമപ്രവര്‍ത്തനമാണെന്നും എഡിറ്റ് ചെയ്ത ഭാഗം മാത്രം കാണിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു.
ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പ്
വൃത്തികെട്ട മാധ്യമപ്രവര്‍ത്തനമാണ് കേരളത്തില്‍!
ഇന്ന് എന്നെ ഓഫീസില്‍ പ്രവേശിപ്പിക്കാതെ ശല്യം ചെയ്ത് പുറകെ നടന്നു ചോദ്യം ചോദിച്ച് harass ചെയ്ത മുഖ്യധാരാ മാധ്യമങ്ങള്‍ ചിലര്‍ edit ചെയ്ത ഭാഗങ്ങള്‍ മാത്രം കാണിച്ച് അവരുടെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു... വിവാദങ്ങള്‍ വെറുതെ വിറ്റ് 'കാശ്' (rating) ആക്കാന്‍! ഇതൊക്കെ കാണുന്ന പാവം മലയാളികള്‍ ചിലരെങ്കിലും അത് വിശ്വസിക്കുന്നു! ഹാ കഷ്ടം! ആവര്‍ത്തിച്ചു പറയുന്നു- മാപ്രകള്‍ എന്ത് കള്ളം പറഞ്ഞാലും, എനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു, ഇപ്പോഴും ഇല്ല. മഹത്തായ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനം മാത്രം! I am a proud party worker, a happy Ward Councillor & a dedicated public servant. My response to third-rate media persons who spread false stories- Go, climb a tree! Or for that matter, many trees!
ശ്രീലേഖ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. വിഷയത്തില്‍ ന്യൂസ് 18 കേരളയോട് ശ്രീലേഖ പ്രതികരിച്ചിരുന്നു. താന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് തൃപ്തയാണെന്നും മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തിയില്ലെന്നുമാണ് ശ്രീലേഖ വ്യക്തമാക്കിയിരിക്കുന്നത്. ചില മാധ്യമങ്ങള്‍ എഴുതുന്നത് മാത്രം വായിക്കാതെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത് എന്താണെന്ന് ശരിയായി കണ്ടു നോക്കാനും അവര്‍ പറയുന്നുണ്ട്.
 
Other News in this category

 
 




 
Close Window