Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
യുകെയില്‍ ചര്‍ച്ചയാകുന്നതു തവള വിഷം: പരാതിയുമായി മുന്നോട്ടു നീങ്ങാനാണ് തീരുമാനമെന്ന് യുകെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്
Text By: UK Malayalam Pathram
റഷ്യന്‍ പ്രതിപക്ഷ നേതാവായ അലക്‌സി നവല്‍നിയുടെ ശരീരത്തില്‍ ഡാര്‍ട്ട് ഫ്രോഗില്‍ നിന്നുള്ള എപ്പിബാറ്റിഡിന്‍ എന്ന വിഷം കണ്ടെത്തിയതായി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍, നെതര്‍ലണ്ട്‌സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. 2024 ഫെബ്രുവരി 16നാണ് നവല്‍നിയെ മരിച്ച നിലയില്‍ ജയിലില്‍ കണ്ടെത്തിയത്. കൂടാതെ റഷ്യയെ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിറ്റേഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും യുകെ മുന്നറിയിപ്പ് നല്‍കി
വിഷപ്രയോഗത്തിലൂടെയാണ് നവല്‍നിയെ റഷ്യ വധിച്ചതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ജയിലില്‍ കൊല്ലപ്പെട്ടത് വിഷത്തവളയില്‍ നിന്നും വികസിപ്പിച്ചെടുത്ത വിഷം ഉപയോഗിച്ചാണെന്നാണു കണ്ടെത്തല്‍.
പുടിന്റെ ശക്തനായ വിമര്‍ശകനായ നവല്‍നിയുടെ മരണത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ മള്‍ട്ടി ഇന്റലിജന്‍സ് ഏജന്‍സിയില്‍ അമേരിക്ക ഉള്‍പ്പെട്ടിട്ടില്ല. 19 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥാപിച്ച ജയിലില്‍ വച്ചാണ് നവല്‍നിയുടെ മരണം സംഭവിക്കുന്നത്. കൊടും വിഷപ്രയോഗം നടത്തി ഒരു മനുഷ്യനെ ഇല്ലാതാക്കിയ ഈ പ്രവര്‍ത്തി മൃഗീയമാണെന്ന് യുകെ അന്വേഷണ റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു.
 
Other News in this category

 
 




 
Close Window