Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പി.കെ ശശി പുറത്തായതോടെ സ്ത്രീകള്‍ക്ക് ഭയമില്ലാതെ കടന്നുവരാം: ഏരിയാ സെക്രട്ടറി
Text By: UK Malayalam Pathram
പി കെ ശശി പുറത്തായതോടെ മണ്ണാര്‍ക്കാട് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ഇനി സ്ത്രീകള്‍ക്ക് ഭയമില്ലാതെയും ധൈര്യസമേതവും കടന്നുവരാമെന്ന് ഏരിയാ സെക്രട്ടറി എന്‍ കെ നാരായണന്‍കുട്ടി. മുന്‍കാലത്തെ മോശം അനുഭവങ്ങള്‍ കാരണവും പി കെ ശശി എന്ന വ്യക്തിയുടെ സാന്നിധ്യം ഉള്ളതുകൊണ്ടും മാന്യമായ കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ഈ ഓഫീസിലേക്ക് വരാന്‍ ഭയപ്പെട്ടിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ലോക്കല്‍ കമ്മിറ്റികളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വനിതകള്‍ പോലും മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി പരിപാടികള്‍ക്ക് പോകാന്‍ മടിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആ ഭയം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലയില്‍ പാര്‍ട്ടിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ലാളനയും പിന്തുണയും പ്രോത്സാഹനവും ലഭിച്ച നേതാക്കളില്‍ ഒരാളാണ് പി കെ ശശിയെന്ന് സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസും പ്രതികരിച്ചു. അമിതമായ ഈ പരിഗണന ലഭിച്ചതാകാം ഒരുപക്ഷേ അദ്ദേഹത്തെ പിന്നീട് പാര്‍ട്ടിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. പാര്‍ട്ടി സെക്രട്ടറിമാര്‍ മാറിയേക്കാമെങ്കിലും പാര്‍ട്ടിയുടെ അടിസ്ഥാന രീതികളും സമ്പ്രദായങ്ങളും മാറില്ലെന്നും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് അത് മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉള്ളില്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ബോധമുള്ള ഒരാള്‍ക്കും പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് മാറിനില്‍ക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയുടെ സമ്പ്രദായങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window