Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
സിനിമ
  Add your Comment comment
നടന്‍ നിരഞ്ജ് മണിയന്‍പിള്ള രാജുവും സംഘവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
Text By: UK Malayalam Pathram
പുതിയ ചിത്രമായ 'മസ്തിഷ്‌ക മരണ'ത്തിന്റെ പ്രചാരണ പരിപാടികള്‍ക്കായി പോകുന്നതിനിടെ കൊടുങ്ങല്ലൂരില്‍ വെച്ചാണ് താരം അപകടത്തില്‍പ്പെട്ടത്.
സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി യാത്ര ചെയ്യവേ നിരഞ്ജും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. വളവ് തിരിയുന്നതിനിടെ ബസ് വന്ന് കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് നിരഞ്ജ് പറഞ്ഞു. ഭാഗ്യം കൊണ്ടാണ് താരവും സംഘവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വാഹനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും താന്‍ സുരക്ഷിതനാണെന്ന് സിനിമാ പ്രൊമോഷനിടെ നിരഞ്ജ് തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കി.
'ആവാസവ്യൂഹം', 'പുരുഷപ്രേതം', 'ഗഗനചാരി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൃഷാന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മസ്തിഷ്‌ക മരണം'. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ഈ ചിത്രം സയന്‍സ് ഫിക്ഷന്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. സിനിമയുടെ പ്രൊമോഷന്‍ തിരക്കുകള്‍ക്കിടയിലാണ് അപകടം നടന്നത്.
 
Other News in this category

 
 




 
Close Window