Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
സിനിമ
  Add your Comment comment
''യൂത്ത്'' ട്രെയ്ലര്‍ ഇറങ്ങി; കെന്‍ കരുണാസ് ആദ്യമായി സംവിധായകനാകുന്ന സിനിമ
Text By: UK Malayalam Pathram
തമിഴ് യുവതാരം കെന്‍ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ''യൂത്ത്'' ട്രെയ്ലര്‍ പുറത്ത്. കെന്‍ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെന്‍. മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛന്‍ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്.
Watch Trailer Video:


മലയാളി താരം അനിഷ്മ അനില്‍കുമാറാണ് ചിത്രത്തിലെ നായിക. മാര്‍ച്ച് 19ന് ചിത്രം തീയറ്ററിലെത്തും. ദേവദര്‍ശിനി ചേതന്‍, പ്രിയാന്‍ഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കെന്‍ കരുണാസ് തന്നെ രചനയും നിര്‍വഹിച്ച ഈ സ്‌കൂള്‍ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത് പാര്‍വത എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കറുപ്പയ സി റാം, സുലോചന കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

15 വയസുള്ള ടീനേജ് നായകന്‍, തന്റെ സ്‌കൂള്‍ ജീവിതം അവസാനിക്കുന്നതിനു മുന്‍പ് തന്നെ ജീവിതത്തിലെ യഥാര്‍ത്ഥ പ്രണയത്തെ കണ്ടെത്താന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 2 മണിക്കൂര്‍ 24 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം 10 കോടി രൂപ ബഡ്ജറ്റിലാണ് ഒരുക്കിയത്. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

ഛായാഗ്രഹണം- വിക്കി, എഡിറ്റര്‍- നാഷ്, മ്യൂസിക് ജി വി പ്രകാശ് കുമാര്‍, ആക്ഷന്‍- കലൈ കിങ്സണ്‍, കലാസംവിധായകന്‍- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനര്‍ - കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- വിജയ് എംപി, പ്രൊഡക്ഷന്‍ ഹെഡ്- ചെല്ലദുരൈ ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അരോകിയ വിക്ടോ പ്രിന്‍സ്. എം , തേജേഷ് സുരേഷ്, അഡ്മിനിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവ്- സുരേഷ് കുമാര്‍, വരികള്‍- വിഘ്‌നേഷ് ശ്രീകാന്ത്, കെന്‍ കെ, ഈശ്വര്‍ സന്താനലക്ഷ്മി, സൌണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൌണ്ട് മിക്‌സ്- അരവിന്ദ് മേനോന്‍, ഡിഐ- സുരേഷ് രവി (മാംഗോ പോസ്റ്റ്), പിആര്‍ഒ- ശബരി.
 
Other News in this category

 
 




 
Close Window