Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മൊണാലിസയും മുഹമ്മദ് ഫര്‍മാനും കേരളത്തില്‍ അഭയം തേടി: ജനാവലിയുടെ പിന്തുണയോടെ തിരുവനന്തപുരത്ത് വിവാഹം
Text By: UK Malayalam Pathram
കുംഭമേളയിലെ തിരക്കിനിടയില്‍ മാല വില്‍ക്കാനെത്തി ക്യാമറകളില്‍ ഇടംപിടിച്ച് ദേശീയ ശ്രദ്ധനേടിയ മൊണാലിസ വിവാഹിതയായി. കാമുകന്‍ ഫര്‍മാന്‍ ഖാനൊപ്പം തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി സംരക്ഷണം തേടിയ ഇരുവര്‍ക്കും, വൈകുന്നേരം അരുമാനൂര്‍ നയിനാര്‍ മഹാദേവ ക്ഷേത്രത്തില്‍ വിവാഹം നടത്തി. മൊണാലിസയുടെ വീട്ടുകാര്‍ക്ക് അവരുടെ തന്നെ ഒരു ബന്ധുവിനെക്കൊണ്ട് മകളെ വിവാഹം ചെയ്യിക്കാനായിരുന്നു ആഗ്രഹം. പക്ഷെ മൊണാലിസയ്ക്ക് പ്രണയം ഫര്‍മാനോട് മാത്രം. മലയാളം, തമിഴ് സിനിമാ മേഖലകളിലെ നടനും, മോഡലുമാണ് ഇദ്ദേഹം. ഇന്‍ഡോര്‍ സ്വദേശിയാണ് മൊണാലിസ. ഫര്‍മാന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളയാളാണ്. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതായിരുന്നു 18 കാരിയായ മൊണാലിസയുടെ പ്രശ്‌നം. പിതാവിനെതിരെ അവര്‍ പരാതിയും നല്‍കി. തിരുവനന്തപുരം പൂവാറില്‍ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് മൊണാലിസയും കാമുകന്‍ ഫര്‍മാന്‍ ഖാനും സംരക്ഷണം തേടി തമ്പാനൂര്‍ പോലീസില്‍ എത്തുകയായിരുന്നു. ഇവരുവരും രണ്ടു മതവിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.
 
Other News in this category

 
 




 
Close Window