Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
രക്തസമ്മര്‍ദം ഉയര്‍ന്നു; സംവിധായകന്‍ രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Text By: UK Malayalam Pathram
അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി ജനറല്‍ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അറസ്റ്റ് നടപടികള്‍ക്ക് മുന്നോടിയായി നടത്തിയ വൈദ്യപരിശോധനയ്ക്കിടെ രക്തസമ്മര്‍ദ്ദം ഉയരുകയും ഇസിജിയില്‍ വ്യതിയാനം കണ്ടെത്തുകയും ചെയ്തതോടെയാണ് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാക്കിയത്.
സംവിധായകന്‍ സോഹന്‍ സീനുലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം. ബാദുഷ എന്നിവര്‍ ആശുപത്രിയിലെത്തി രഞ്ജിത്തിനെ സന്ദര്‍ശിച്ചു. വിദഗ്ധ പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ജനുവരി 9-ന് ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റില്‍ വച്ച് കാരവാനിനുള്ളില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം തൊടുപുഴയില്‍ വെച്ച് കാര്‍ തടഞ്ഞാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ബിഎന്‍എസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window