Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എന്‍ഡിഎ-ബിജെപി സര്‍ക്കാര്‍ വികസന കേരളം സൃഷ്ടിക്കും: ഇത് മോദി ഗ്യാരണ്ടി: പ്രധാനമന്ത്രി
Text By: UK Malayalam Pathram
കേരളത്തിന്റെ വിശ്വാസം ബിജെപിയോടും എന്‍ഡിഎയോടുമാണ്. കേരളത്തില്‍ എന്‍ഡിഎ-ബിജെപി സര്‍ക്കാര്‍ വികസന കേരളം സൃഷ്ടിക്കും. ഇത് മോദി ഗ്യാരണ്ടിയാണ്. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും മാറി മാറി ഭരിക്കുന്നു. ഒന്ന് അഴിമതിക്കാര്‍, മറ്റൊന്ന് വര്‍ഗീയവാദികളാണ് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വെറും 11 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രചാരണരംഗത്തെ ആവേശം ഉച്ചസ്ഥായിയിലെത്തിച്ച് പ്രധാനമന്ത്രി പാലക്കാടും തൃശൂരിലും എത്തുന്നുണ്ട്.
ഡീല്‍ ആരോപണം ഉള്‍പ്പടെ പരാമര്‍ശിച്ച് എല്‍ഡിഎഫിനെയും യുഡിഎഫിനെയും മോദി വിമര്‍ശിച്ചു. രണ്ടു സര്‍ക്കാരും ഉന്നം വയ്ക്കുന്നത് എന്‍ജിയെയാണ്.കോണ്‍ഗ്രസ് ആരോപിക്കുന്നു സിപിഐഎം ബിജെപിയുടെ ബി ടീം ആണെന്ന്. സിപിഐഎം ആരോപിക്കുന്നു കോണ്‍ഗ്രസിന്റെ ബി ടീം ആണ് ബിജെപി എന്ന്. രണ്ടു പെരും ഒന്ന് സമ്മതിച്ചിട്ടുണ്ട് കേരളത്തില്‍ എ ടീം ബിജെപി ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഉന്നം വെക്കുന്നത് ബിജെപിയെയാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സകല അഴിമതിയിലും അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് തൃശൂര്‍ നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതില്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window