കുഞ്ചാക്കോ ബോബന് നായകനാകുന്ന ''ഒരു ദുരൂഹ സാഹചര്യത്തില്‍'' ട്രെയിലര്‍ പുറത്തിറങ്ങി
Text By: UK Malayalam Pathram
രതീഷ് ബാലകൃഷ്ണന് പൊതുവാള് രചനയും സംവിധാനവും നിര്‍വഹിച്ച് കുഞ്ചാക്കോ ബോബന് നായകനാകുന്ന ''ഒരു ദുരൂഹ സാഹചര്യത്തില്‍'' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വയനാട് ജില്ലയിലെ വിവിധ ലൊക്കേഷനുകളിലായി ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ഈ ചിത്രം ഏപ്രില്‍ 15-ന് തിയേറ്ററുകളില്‍ എത്തും. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും റേഡിയോയുടെ സ്ഥിരം ശ്രോതാവുമായ 'സേതു' എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന് ഈ ചിത്രത്തില്‍ എത്തുന്നത്.
Watch Trailer Video: -
പ്രേമവും ആക്ഷനും ഇടിയും വെടിയും പുകയും എല്ലാം ഉള്‍പ്പെടുന്ന ഒരു 'ഫുള്‍ പാക്ക്ഡ്' ചിത്രമായിരിക്കും ഇതെന്നാണ് മാസ് ഓഡിയന്‍സിനെ ആകര്‍ഷിക്കുന്ന രീതിയിലുള്ള ട്രെയിലര്‍ നല്കുന്ന സൂചന. ചിത്രത്തിന്റെ പേരുപോലെ തന്നെ ട്രെയിലറിലും ദുരൂഹത നിലനിര്‍ത്തുന്നുണ്ട്; കൂടാതെ വിപ്ലവകാരികളെക്കുറിച്ചുള്ള സേതുവിന്റെ സംഭാഷണവും മിലിട്ടറി രംഗങ്ങളും ട്രെയിലറിന്റെ മാറ്റുകൂട്ടുന്നു. റേഡിയോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്.
കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്, സജിന്‍ ഗോപു, ചിദംബരം, ജാഫര്‍ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രന്, പൂജ മോഹന്‍രാജ്, രാജേഷ് മാധവന്, ഷാഹി കബീര്‍, പി.പി. കുഞ്ഞികൃഷ്ണന് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമയിലെ രണ്ട് കാലഘട്ടങ്ങളിലെ വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനികളായ മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന വലിയ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സന്തോഷ് കൃഷ്ണന്, നവീന്‍ പി. തോമസ്. ലൈന്‍ പ്രൊഡ്യൂസര്‍: അഖില്‍ യശോധരന്. ക്യാമറ: അര്ജുന് സേതു. എഡിറ്റര്‍: മനോജ് കണ്ണോത്ത്. സംഗീതം: ഡോണ്‍ വിന്‍സന്റ്. ആര്‍ട്ട്: ഇന്ദുലാല്‍ കാവീട്. സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്. സൗണ്ട് മിക്സിങ്: വിപിന്‍ നായര്‍. മേക്കപ്പ്: റോണെക്സ് സേവ്യര്‍. കോസ്റ്റ്യൂം: മെല്‍വി ജെ. അഡ്മിനിസ്ട്രേഷന് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ബബിന്‍ ബാബു. പ്രൊഡക്ഷന്‍ കണ്ട്രോളര്: ദീപക് പരമേശ്വരന്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അജിത്ത് വേലായുധന്. സ്റ്റണ്ട്സ്: വിക്കി നന്ദഗോപാല്‍. ഡി.ഐ.: സപ്ത വിഷന്‍. കളറിസ്റ്റ്: ജോയ്നര്‍ തോമസ്. കാസ്റ്റിങ് ഡയറക്ടര്‍മാര്‍: തോമസ് ജോര്‍ജ്, നൗഫല്‍ വി.എം., വൈശാഖ് മനോഹരന്. കൊറിയോഗ്രഫി: ഡാന്‍സിങ് നിന്‍ജ. പി.ആര്.ഒ.: മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ്: പ്രേംലാല്‍ പട്ടാഴി. മാര്‍ക്കറ്റിങ്: സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, മാര്ട്ടിന് ജോര്‍ജ് ആറ്റവേലില്‍. അഡ്വര്‍ടൈസിങ്: ബ്രിങ് ഫോര്‍ത്ത്. ഡിസൈന്‍സ്: യെല്ലോ ടൂത്ത്സ്. വിതരണം: മാജിക് ഫ്രെയിംസ് റിലീസ്.