Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ
reporter

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ (UDF) പിന്തുണയ്ക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചു. മുഴുവന്‍ സീറ്റുകളിലും യുഡിഎഫിനെ പിന്തുണക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകും.

ജില്ല അടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേരുന്നുവെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ പ്രഖ്യാപിക്കാനിരിക്കുന്നതെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി 18 സീറ്റുകളില്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഇത്തവണ മത്സരത്തിനിറങ്ങാതെ യുഡിഎഫിനെ പൂര്‍ണമായി പിന്തുണക്കാനാണ് തീരുമാനം.

കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായി ധാരണയിലെത്തി മത്സരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കുന്നു

 
Other News in this category

 
 




 
Close Window