Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അമേരിക്കന്‍ കരസേനാ മേധാവിയെ പുറത്താക്കി
reporter

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കന്‍ കരസേനാ മേധാവി ജനറല്‍ റാന്‍ഡി ജോര്‍ജിനെ സ്ഥാനത്ത് നിന്ന് നീക്കി. ഉടന്‍ സ്ഥാനമൊഴിയണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, ഉപമേധാവി ജനറല്‍ ക്രിസ്റ്റഫല്‍ ലാനീവ് പുതിയ കരസേനാ മേധാവിയായി ചുമതലയേല്‍ക്കും.

41ാമത് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് രാജിവെച്ച റാന്‍ഡി ജോര്‍ജ് ഉടന്‍ വിരമിക്കുമെന്നും പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ അറിയിച്ചു. യുദ്ധകാലത്ത് ഒരു സൈനിക ജനറലിനെ പുറത്താക്കുന്നത് അമേരിക്കന്‍ ചരിത്രത്തില്‍ അപൂര്‍വമായ നടപടിയായി വിലയിരുത്തപ്പെടുന്നു.

കരസേനാ മേധാവി പദവിയില്‍ ജോര്‍ജിന് ഒരു വര്‍ഷത്തിലധികം കാലാവധി ശേഷിക്കുമ്പോഴാണ് പുറത്താക്കല്‍ നടന്നത്. പുറത്താക്കലിന്റെ കാരണം പെന്റഗണ്‍ വ്യക്തമാക്കിയിട്ടില്ല. സേനയുടെ ട്രാന്‍സ്ഫോര്‍മേഷന്‍ ആന്‍ഡ് ട്രെയിനിംഗ് കമാന്‍ഡ് മേധാവി ജനറല്‍ ഡേവിഡ് ഹോഡ്‌നെയും മറ്റൊരു മുതിര്‍ന്ന ജനറലിനെയും പുറത്താക്കിയതായി റിപ്പോര്‍ട്ടുണ്ട്.

 
Other News in this category

 
 




 
Close Window