Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യയിലെ കോണ്ടം നിര്‍മ്മാണ വ്യവസായം പ്രതിസന്ധിയില്‍
reporter

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യയിലെ കോണ്ടം നിര്‍മ്മാണ വ്യവസായത്തെയും ബാധിച്ചിരിക്കുകയാണ്. പാചകവാതക ക്ഷാമത്തിന് പിന്നാലെ, 86 കോടി ഡോളര്‍ മൂല്യമുള്ള കോണ്ടം വ്യവസായം അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമവും ഉല്‍പ്പാദനച്ചെലവിന്റെ കുതിച്ചുയരലും നേരിടുന്നു. പ്രതിവര്‍ഷം 400 കോടിയിലധികം കോണ്ടം ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യയിലെ പ്രധാന കമ്പനികളായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ്, മാന്‍കൈന്‍ഡ് ഫാര്‍മ, ക്യുപിഡ് ലിമിറ്റഡ് എന്നിവയെല്ലാം വിതരണ ശൃംഖലയിലെ തടസ്സം ബാധിച്ചിരിക്കുകയാണ്. കോണ്ടം നിര്‍മ്മാണത്തിന് നിര്‍ണായകമായ സിലിക്കണ്‍ ഓയിലും അമോണിയയും ക്ഷാമം നേരിടുന്നു. അമോണിയയുടെ വില 40-50 ശതമാനം വരെ ഉയരുമെന്നാണ് വിലയിരുത്തല്‍. പാക്കേജിങ് വസ്തുക്കളുടെ വില വര്‍ദ്ധനയും ലോജിസ്റ്റിക് തടസ്സങ്ങളും ഉല്‍പ്പാദനത്തെയും ഓര്‍ഡര്‍ നിര്‍വഹണത്തെയും ബാധിക്കുന്നതായി വ്യവസായ പ്രതിനിധികള്‍ പറയുന്നു. വിലക്കയറ്റം കോണ്‍ഡം ഉപയോഗം കുറയ്ക്കാന്‍ ഇടയാക്കിയാല്‍ കുടുംബാസൂത്രണം, ജനസംഖ്യാനിയന്ത്രണം, ലൈംഗികരോഗവ്യാപനം തടയല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കു വലിയ വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

 
Other News in this category

 
 




 
Close Window