Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇന്ധന പ്രതിസന്ധി: ലോക്ഡൗണ്‍ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍
reporter

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്നുള്ള ഇന്ധന പ്രതിസന്ധി മറികടക്കാന്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഇത്തരം നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ ഇല്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന പ്രചാരണങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും സര്‍ക്കാര്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ആലോചിക്കുന്നില്ലെന്നും പുരി എക്സില്‍ പോസ്റ്റില്‍ പറഞ്ഞു. പരിഭ്രാന്തി പരത്തുന്ന വിധം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍-ഇസ്രയേല്‍ യുദ്ധം അഞ്ചാം വാരത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ ആഗോള സാഹചര്യം അനിശ്ചിതത്വത്തിലാണ്. ഇന്ധനവും അവശ്യവസ്തുക്കളും സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷണം തുടരുകയാണെന്നും വിതരണം തടസ്സപ്പെടാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏതു വെല്ലുവിളിയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും, ആഗോളതലത്തില്‍ അനിശ്ചിതത്വം ഉണ്ടായപ്പോഴെല്ലാം ഇന്ത്യയ്ക്ക് ബാധിക്കാത്ത വിധത്തില്‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പുരി പറഞ്ഞു. ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തുകയായിരുന്നു.

 
Other News in this category

 
 




 
Close Window