|
|
|
|
'നന്ദിയാല്‍ പാടുന്നു ദൈവമേ' : സുരേഷ്ഗോപി ആലപിച്ച ക്രൈസ്തവ ഭക്തിഗാനം ശ്രദ്ധയാകര്‍ഷിച്ചു |
നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി പാടിയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. ദുഃഖ വെള്ളിയില്‍ ക്രിസ്തുദേവന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ടുള്ളതാണ് ഗാനം. 'നന്ദിയാല്‍ പാടുന്നു ദൈവമേ' എന്ന ക്രിസ്തീയ ഭക്തിഗാനമാണ് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ വിശ്വാസികള്‍ പങ്കുവെക്കുന്നത്.
ദുഃഖവെള്ളിയുമായി ബന്ധപ്പെട്ട് ക്രിസ്തു ദേവന്റെ ത്യാഗത്തെ ഓര്‍മിപ്പിക്കുന്നതാണ് ഗാനത്തിലെ വരികള്‍. ദൈവപുത്രന് മൂന്നാം നാളില്‍ ഉയിര്ത്തെഴുന്നേല്ക്കുമ്പോള് പാപമായ അന്ധകാരം മറഞ്ഞകന്നതും ആ ത്യാഗമനോഭാവത്തിനുമുന്നില്‍ നമിക്കുന്നതുമാണ് ഗാനത്തിന്റെ അവസാന വരികള്‍. ഫാദര്‍ ഡോ. ജോയല്‍ പണ്ടാരപ്പറമ്പിലിന്റെ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
<iframe width="560" height="315" |
Full Story
|
|
|
|
|
|
|
തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായെന്ന് റിപ്പോര്‍ട്ട് |
ഏറെ കാലത്തെ രഹസ്യ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന ഇരുവരും ഒരുമിച്ച പല വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.
വിവാഹം കഴിഞ്ഞെങ്കിലും ദമ്പതികളുടെ വിവാഹച്ചിത്രം ഇതുവരെയും പുറത്തുവന്നിട്ടില്ല. നിരവധി പേരാണ് സോഷ്യല്‍ മിഡിയയില്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തുന്നത്. 2021ല്‍ പുറത്തിറങ്ങിയ തമിഴ് തെലുങ്ക് ദ്വിഭാഷ ചിത്രമായ മഹാസമുദ്രത്തിലാണ് ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതേസമയം നിരവധി സിനിമാ പരിപാടികളിലും ചടങ്ങുകളിലും ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്. ചിത്തയാണ് സിദ്ധാര്‍ത്ഥ് അവസാനമായി അഭിനയിച്ച |
Full Story
|
|
|
|
|
|
|
സവര്‍ക്കറായി അഭിനയിക്കാന്‍ നടന് രണ്‍ദീപ് ഹൂഡയുടെ പരിശ്രമങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍ |
തന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ സ്വാതന്ത്ര്യ വീര്‍ സവര്‍ക്കറിന്റെ പ്രമോഷന് ക്യാമ്പയിനുമായി ബന്ധപ്പെട്ട തിരക്കിലാണ് രണ്‍ദീപ് ഹൂഡ. റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സിനിമയുടെ സെറ്റുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ചിത്രം പങ്കുവെച്ചുകൊണ്ട് രണ്‍ദീപ് കുറിച്ചു. എന്‍ ഡി ടി വി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.
''കാല പാനി''. രണ്‍ദീപ് സെല്ലുലാര്‍ ജയില്‍ (കാലപാനി) രംഗം ചിത്രീകരിക്കുന്ന സമയത്താണ് ചിത്രമെടുത്തതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു. 'സ്വാതന്ത്ര വീര്‍ സവര്‍ക്കര്‍'' എന്ന ചിത്രം സംവിധാനം ചെയ്യുന്നതും നടന് തന്നെയാണ്.
ദിവസങ്ങള്‍ക്ക് മുന്‍പ് സവര്‍ക്കറുടെ ചെറുമകന് രഞ്ജിത്ത് സവര്‍ക്കര്‍ റണ്‍ദീപ് |
Full Story
|
|
|
|
|
|
|
തിരുവനന്തപുരത്ത് തരംഗമായി നടന് വിജയ്; മലയാളത്തില്‍ പ്രസംഗിച്ച് ആരാധകരെ ആവേശത്തിലാക്കി തമിഴ് സൂപ്പര്‍സ്റ്റാര്‍ |
ദ ഗോട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ നടന് വിജയുടെ പുറകെയാണ് കേരളത്തിലെ ആരാധകര്‍. ഹയാത്ത് റസിഡന്‍സില്‍ താമസിക്കുന്ന താരത്തെ കാണാന്‍ പുറത്ത് ആരാധകരുടെ തിക്കും തിരക്കാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോഴിതാ കേരളത്തില്‍ എത്തിയ ശേഷം ആദ്യമായി മലയാളത്തില്‍ തന്റെ ആരാധകരെ അഭിസംബോധന ചെയ്തിരിക്കുകയാണ് വിജയ്.
പതിവ് പോലെ ബസിന് മുകളില്‍ കയറി നിന്നായിരുന്നു വിജയുടെ ചെറുപ്രസംഗം. ''എന്‍ അനിയത്തി, അനിയന്, ചേച്ചി, ചേട്ടന്മാര്, എന്റെ അമ്മ അപ്പന്മാര്.. നിങ്ങളെ എല്ലാവരെയും കാണുന്നതില്‍ ഒരുപാട് ഒരുപാട് സന്തോഷമുണ്ട്. മഹാബലി വരുന്ന ഓണം ആഘോഷത്തില്‍ നിങ്ങള്‍ എത്രത്തോളം സന്തോഷത്തോടെ ഇരിക്കുമോ അതുപോലത്തെ സന്തോഷമാണ് നിങ്ങളെ എല്ലാവരെയും |
Full Story
|
|
|
|
|
|
|
തമിഴ് സൂപ്പര്‍ താരം വിജയ് തിരുവനന്തപുരത്ത്: വന്‍ സ്വീകരണവും വരവേല്‍പ്പും നല്കി ആരാധകര്‍ |
തലസ്ഥാന നഗരത്തെ ഇളക്കി മറിച്ചാണ് വിജയ് വിമാനമിറങ്ങിയത്. ഉച്ചയ്ക്ക് മുന്‍പേ തന്നെ വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനല്‍ വിജയ്യെ കാത്ത് ആരാധകരാല്‍ നിറഞ്ഞുകവിഞ്ഞു. ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസ് സംഘം ഏറെ പാടുപെട്ടു.
വന്‍ പൊലീസ് സംഘടമാണ് വിമാനത്താവളത്തിനുപുറത്ത് ആരാധകരെ നിയന്ത്രിക്കാനെത്തിയത്. ഇതേതുടര്‍ന്ന് എയര്‍പോര്‍ട്ട് റോഡില്‍ വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു. ബാനറുകളും ഫ്ലെക്സ് ബോര്‍ഡുകളുമായി ആരാധകസംഘം ഉച്ചമുതല്‍ തന്നെ വിമാനത്താവളത്തില്‍ കൂടിയിരുന്നു. ചെന്നൈയില്‍നിന്ന് പുറപ്പെട്ട ചാര്‍ട്ടേര്‍ഡ് വിമാനം വൈകിട്ട് അഞ്ചിനാണ് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തത്. ആഭ്യന്തര ടെര്‍മിനലിലെത്തിയ വിജയ്?യെ കാത്ത് ജനസാഗരമായിരുന്നു വിമാനത്താവളത്തില്‍ |
Full Story
|
|
|
|
|
|
|
മോഹന്‍ലാല്‍ അഭിനയിക്കുന്ന 360ാം സിനിമ; എല്‍ 360; സംവിധാനം തരുണ്‍ മൂര്‍ത്തി |
പുതിയ സംവിധായകനൊപ്പം കൈകോര്‍ക്കാന്‍ ഒരുങ്ങി മോഹന്‍ലാല്‍. ലാലേട്ടന്റെ കരിയറിലെ 360-ാം ചിത്രം യുവ സംവിധായകന് തരുണ്‍ മൂര്‍ത്തിയാണ് ഒരുക്കുന്നത്. ഓപ്പറേഷന് ജാവ,സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് L360. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.
പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിന്റെ പ്രീക്വല്‍ എമ്പുരാന്റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്യുന്ന റമ്പാന് എന്ന ചിത്രവും മോഹന്‍ലാലിന്റെതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാലിന്റെ ആദ്യസംവിധാന സംരംഭമായ ബറോസും |
Full Story
|
|
|
|
|
|
|
എന്നെ കണ്ടു പിടിക്കാമോ? ഹണി റോസ് പഴയ ഫോട്ടോ പങ്കുവച്ച് ആരാധകരോട് അഭ്യര്‍ഥിക്കുന്നു |
സഹപാഠികള്‍ക്കൊപ്പം നില്ക്കുന്ന ഗ്രൂപ്പ് ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് നടി ഹണി റോസ്. ''ഈ ചിത്രത്തില്‍ എന്നെ കണ്ടുപിടിക്കാമോ?'' എന്ന അടിക്കുറിപ്പോടെയാണ് ഹണി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരേപോലുള്ള യൂണിഫോമും ഹെയര്‍സ്റ്റൈലുമായി നില്ക്കുന്ന ഓമനത്തമുള്ള കുരുന്നുകള്‍ക്കിടയില്‍ നിന്ന് ആരാധകരുടെ മനസ്സില്‍ പതിഞ്ഞുപോയ പ്രിയ താരത്തെ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടില്ല എന്നാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്. ഹണി റോസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. |
Full Story
|
|
|
|
|
|
|
മഞ്ഞുമ്മല്‍ ബോയ്സ് സിനിമ കണ്ട് കൊടൈക്കനാലിലെ ഗുണ ഗുഹയില്‍ ഇറങ്ങിയ 3 യുവാക്കളെ അറസ്റ്റ് ചെയ്തു |
മഞ്ഞുമ്മല്‍ ബോയ്സ് കണ്ട ആവേശത്തില്‍ ഗുണാ കേവില്‍ ഇറങ്ങിയ മൂന്ന് യുവാക്കളെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. റാണിപേട്ട് സ്വദേശികളായ എസ്.വിജയ്, പി.ഭരത്, പി.രഞ്ജിത്ത്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ക്കും 24 വയസ്സാണ് പ്രായം.
വിവരം ലഭിച്ചയുടന്‍ ഫോറസ്?റ്റ് ഉദ്യോഗസ്ഥരെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുണാ കേവില്‍ സഞ്ചാരികള്‍ക്ക് പ്രവേശം ഉണ്ടെങ്കിലും ഒരിടം കഴിഞ്ഞാല്‍ നിരോധിത മേഖലയാണ്. ഇവിടേക്കാണ് മൂന്ന് യുവാക്കള്‍ ഇറങ്ങിയത്.
മഞ്ഞുമ്മല്‍ ബോയ്സിന്റെ വിജയത്തിന് ശേഷം കൊടൈക്കനാലിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുന്നതായി വനംവകുപ്പിന്റെ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് റേഞ്ച് ഓഫീസര്‍ ആര് സെന്തില്‍ പറയുന്നു.
ഫെബ്രുവരിയില്‍ |
Full Story
|
|
|
|
|