Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
വാര്‍ത്തകള്‍
  26-03-2026
ഭരണ തീരുമാനങ്ങളില്‍ അന്ധവിശ്വാസങ്ങള്‍ക്ക് ഇടമില്ലെന്ന് സിദ്ധരാമയ്യ

ബംഗളൂരു: ഭരണ തീരുമാനങ്ങള്‍ ഒരിക്കലും അന്ധവിശ്വാസങ്ങള്‍ സ്വാധീനിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കര്‍ണാടക നിയമസഭയിലെ ബജറ്റ് ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് ആര്‍. അശോക ഉന്നയിച്ച 'രാഹുകാലത്തില്‍ ബജറ്റ് അവതരിപ്പിച്ചു' എന്ന പരാമര്‍ശത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ''രാഹുകാലം, ഗുളികകാലം, യമഗണ്ഡകാലം പോലുള്ള സമയങ്ങളില്‍ വിശ്വസിക്കുന്നില്ല. രാഹുകാലത്ത് തന്നെ നിരവധി ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്, ഭരണ തീരുമാനങ്ങള്‍ ഒരിക്കലും അന്ധവിശ്വാസത്താല്‍ നയിക്കപ്പെടരുത്'' - സിദ്ധരാമയ്യ പറഞ്ഞു. മതപരമായ ഭക്ഷണക്രമങ്ങള്‍ പിന്തുടരാറില്ലെന്നും, ശിവരാത്രി, ഉഗാദി പോലുള്ള

Full Story
  26-03-2026
ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ ക്രമക്കേട് കേസ് അവസാനിപ്പിച്ചു

കൊച്ചി: ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ ക്രമക്കേട് കേസില്‍ തുടര്‍നടപടികള്‍ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിജിലന്‍സ് സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ മതിയായ തെളിവുകളില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 412 ഗ്രാം സ്വര്‍ണമാണ് ഭക്തര്‍ സംഭാവനയായി നല്‍കിയതെന്നും, മുഴുവന്‍ സ്വര്‍ണവും വാജിവാഹനത്തിനും അഷ്ടദിക് പാലകരുടെ നിര്‍മ്മാണത്തിനും വിനിയോഗിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

സംഭാവന നല്‍കിയ നടന്‍മാര്‍ അടക്കം 23 പേരുടെ മൊഴി വിജിലന്‍സ്

Full Story
  25-03-2026
യാക്കോബായ സഭ: നിയമസഭ തെരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ടിന് ആഹ്വാനം

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് യാക്കോബായ സഭ. 'ഏതുകാലത്തും സഭയുടെ നിലപാട് അതുതന്നെയാണ്,' എന്ന് സഭാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ വ്യക്തമാക്കി. എല്ലാ പാര്‍ട്ടികളിലും സഭാ വിശ്വാസികളുണ്ടെന്നും, യാക്കോബായക്കാര്‍ എല്‍ഡിഎഫിലും യുഡിഎഫിലും എന്‍ഡിഎയിലും സ്ഥാനാര്‍ത്ഥികളായിരിക്കുന്നതിനാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് നല്ല അവബോധവും അക്ഷരജ്ഞാനവുമുണ്ടെന്നും, അവരുടെ സ്വാതന്ത്ര്യത്തില്‍ സഭ ഇടപെടില്ലെന്നും ബാവ വ്യക്തമാക്കി. 'സഭയ്ക്ക് ഗുണകരമെന്ന് തോന്നുന്ന ആളുകള്‍ക്ക് അംഗങ്ങള്‍ വോട്ട് ചെയ്യുന്നത് അവരുടെ

Full Story
  25-03-2026
ഇറാന്‍, യുഎസ് ചര്‍ച്ചാ അവകാശവാദം തള്ളി

 ടെഹ്റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച ചര്‍ച്ചാ അവകാശവാദത്തെ ഇറാന്‍ പരിഹസിച്ചു. യുഎസ് നിര്‍ദേശിച്ച 15 ഇന പദ്ധതിയെ ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫാഗാരി പ്രതികരിച്ചത്. പാകിസ്ഥാന്‍ ഇടനില നിന്നാണ് യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ക്കായി പദ്ധതി ഇറാനെ സമീപിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെ പ്രതികരണം. 'നിലവില്‍ ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ല. നിങ്ങളുടെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ സ്വയം ചര്‍ച്ച ചെയ്യേണ്ട ഘട്ടത്തിലെത്തിയിട്ടുണ്ടോ?' എന്നായിരുന്നു സോള്‍ഫാഗാരിയുടെ ചോദ്യം.

Full Story

  25-03-2026
രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് യാത്ര റദ്ദാക്കി

 കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കോഴിക്കോട് എത്താനിരുന്ന രാഹുല്‍ ഗാന്ധിയുടെ യാത്ര റദ്ദാക്കി. പകരം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണപരിപാടിയില്‍ പങ്കെടുക്കും. അമ്മ സോണിയാ ഗാന്ധി അനാരോഗ്യം മൂലം ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി കോഴിക്കോട് യാത്ര റദ്ദാക്കിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മക്കളായ പ്രിയങ്കയും രാഹുലും സോണിയക്കൊപ്പമുണ്ട്. രാഹുല്‍ ഗാന്ധി വൈകുന്നേരം നാലരയ്ക്ക് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പ്രചാരണ പരിപാടിയില്‍ സംബന്ധിക്കുമെന്നാണ് കോണ്‍ഗ്രസ്

Full Story
  24-03-2026
എലത്തൂര്‍ മണ്ഡലത്തിലെ നാമനിര്‍ദേശ സമര്‍പ്പണത്തില്‍ നാടകീയത

കോഴിക്കോട്: എലത്തൂര്‍ മണ്ഡലത്തിലെ നാമനിര്‍ദേശ സമര്‍പ്പണത്തില്‍ അപൂര്‍വമായ നാടകീയത നടന്നു. എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ഥി പികെ ശശീന്ദ്രന്റെ പത്രിക ആദ്യം വരാണാധികാരി സ്വീകരിച്ചെങ്കിലും, എകെ ശശീന്ദ്രന്‍ വിഭാഗം എതിര്‍പ്പ് ഉയര്‍ത്തിയതോടെ വീണ്ടും വിളിച്ചുവരുത്തി.

തുടര്‍ന്ന്, പികെ ശശീന്ദ്രന്റെ പത്രികയുടെ രസീത് അജ്ഞാതനായ ഒരാള്‍ കൈപ്പറ്റി സ്ഥലത്തുനിന്ന് ഓടിപ്പോയി. തങ്ങളുമായി ബന്ധമില്ലാത്തയാളാണ് രസീത് കൈപ്പറ്റിയതെന്ന് പികെ ശശീന്ദ്രന്‍ വിഭാഗം വ്യക്തമാക്കി.

പികെ ശശീന്ദ്രന്റെ അഭിഭാഷകന്‍ പറഞ്ഞു: ''പത്രികയുടെ സൂക്ഷ്മപരിശോധനയില്‍ അംഗീകരിച്ചു. എന്നാല്‍ രസീത് നല്‍കിയത്

Full Story
  24-03-2026
പാലക്കാട്ട് രമേശ് പിഷാരടി സ്ഥാനാര്‍ഥിയായി; ടിനി ടോമിന്റെ പ്രതികരണം ശ്രദ്ധേയമായി

പാലക്കാട്: ഇത്തവണത്തെ സെലിബ്രിറ്റി സ്ഥാനാര്‍ഥിയായി യുഡിഎഫ് പാലക്കാട്ട് മത്സരിപ്പിക്കുന്നത് നടന്‍ രമേശ് പിഷാരടിയെയാണ്. സുഹൃത്തും നടനുമായ ടിനി ടോം, പിഷാരടി മത്സരിക്കുന്നതിനെക്കുറിച്ചുള്ള തന്റെ പ്രതികരണങ്ങളിലൂടെ ശ്രദ്ധ നേടുകയാണ്.

''ഓഫര്‍ വന്നാലും ഞാന്‍ മത്സരിക്കില്ല. പഞ്ചായത്ത് മെമ്പറുടെ ബുദ്ധിമുട്ട് എനിക്കറിയാം. കാലത്ത് വീടിന്റെ മുന്നില്‍ വന്ന് കക്കൂസ് ഇല്ലെന്ന് പറഞ്ഞാല്‍ അതിന് ഇറങ്ങിത്തിരിക്കണം,'' എന്ന് ടിനി പറഞ്ഞു.

പിഷാരടിക്ക് രാഷ്ട്രീയത്തില്‍ പൊരുത്തപ്പെടാനാകുമോ എന്ന ചോദ്യത്തിന് ''നോക്കാം'' എന്നാണ് ടിനിയുടെ മറുപടി. ''പിഷാരടി ഉദ്ഘാടനത്തിന് നല്ല കാശ് വാങ്ങിയിരുന്നതാണ്. ഇനി

Full Story
  24-03-2026
വിഡി സതീശന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെയും നാമനിര്‍ദേശ പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു. ഇരുവരുടെയും പത്രികയ്ക്കെതിരെ നല്‍കിയ പരാതികള്‍ കമ്മീഷന്‍ തള്ളിക്കളഞ്ഞു.

വിഡി സതീശന്‍ യഥാര്‍ത്ഥ വരുമാനം കാണിച്ചില്ലെന്നും ഔദ്യോഗിക വാഹനത്തിന്റെ പിഴ കുടിശികയും കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യവും രേഖപ്പെടുത്തിയില്ലെന്നും ആരോപിച്ച് എല്‍ഡിഎഫും എന്‍ഡിഎയും പരാതി നല്‍കിയിരുന്നു. സൂക്ഷ്മ പരിശോധനയ്ക്കൊടുവിലാണ് അദ്ദേഹത്തിന്റെ പത്രിക അംഗീകരിച്ചത്.

അതേസമയം, നേമത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലെ

Full Story
[1][2][3][4][5]
 
-->




 
Close Window