|
|
|
|
|
| തവനൂരില്‍ ലീഗ് നേതാവിനെതിരെ കേസ്; സൗജന്യ വിദേശയാത്ര വാഗ്ദാനം വിവാദത്തില്‍ |
മലപ്പുറം: തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കൂടുതല്‍ ലീഡ് നല്കുന്ന ബൂത്ത് ഭാരവാഹികള്‍ക്ക് സൗജന്യ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജിക്കെതിരെ കേസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തിയതിന് പിന്നാലെയാണ് തിരൂര്‍ പൊലീസ് നടപടി സ്വീകരിച്ചത്.
തവനൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് ബാവ ഹാജിയുടെ പ്രഖ്യാപനം നടന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എസ്. ജോയിക്ക് ലീഡ് നല്കുന്ന ബൂത്ത് ഭാരവാഹികള്‍ക്ക് 15 ദിവസത്തെ ഗള്‍ഫ് രാജ്യ പര്യടനമാണ് വാഗ്ദാനം ചെയ്തത്. തവനൂരില്‍ മുസ്ലിം ലീഗ് മത്സരിച്ചിരുന്നെങ്കില്‍ സ്ഥാനാര്‍ഥിയാകേണ്ടിയിരുന്ന ആളാണ് ബാവ ഹാജി.
|
|
Full Story
|
|
|
|
|
|
|
| ഏപ്രില്‍ ഒന്ന് മുതല്‍ മാലിന്യങ്ങള്‍ നാലായി തരംതിരിക്കണം |
തിരുവനന്തപുരം: വീടുകളിലും സ്ഥാപനങ്ങളിലും ഏപ്രില്‍ ഒന്ന് മുതല്‍ മാലിന്യങ്ങള്‍ നാലായി തരംതിരിച്ച് സംസ്കരിക്കണമെന്ന് ശുചിത്വമിഷന് നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്കരിച്ച ഖരമാലിന്യ സംസ്കരണ ചട്ടങ്ങളും ഫെബ്രുവരി 19 ലെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളും അടിസ്ഥാനമാക്കിയാണിത്.
തരംതിരിക്കേണ്ട വിഭാഗങ്ങള്‍
ജൈവ മാലിന്യം - ഭക്ഷണാവശിഷ്ടങ്ങള്‍, പച്ചക്കറി, പഴ അവശിഷ്ടങ്ങള്‍
അജൈവ മാലിന്യം - പ്ലാസ്റ്റിക്, ഡിസ്പോസബിള്‍ പ്ലേറ്റുകള്‍, കപ്പുകള്‍, കവറുകള്‍
സാനിറ്ററി മാലിന്യം - |
|
Full Story
|
|
|
|
|
|
|
| ബാലുശേരി മത്സരിച്ചത് തെറ്റായ തീരുമാനമെന്ന് ധര്മ്മജന് |
കൊച്ചി: ബാലുശേരിയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് തന്നെ ഒരു തെറ്റായ തീരുമാനമായിരുന്നുവെന്ന് ധര്മ്മജന് ബോള്‍ഗാട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് കെപിസിസിക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. മാതൃഭൂമിയോടാണ് ധര്മ്മജന് ഇക്കാര്യം വ്യക്തമാക്കിയത്.
''എന്റെ അടുത്ത് പത്ത് പന്ത്രണ്ട് പേജുള്ള അഴിമതിയുടെ വിവരങ്ങളുണ്ട്. വേണമെങ്കില്‍ പ്രതിപക്ഷ നേതാവിന് കൊടുക്കാമായിരുന്നു, പക്ഷേ ഞാന്‍ വേണ്ടെന്ന് വച്ചു. അവര്‍ ചെയ്ത തെറ്റ് അവരുടെ മനസ്സിലുണ്ടെങ്കില്‍ തിരുത്തട്ടെ,'' ധര്മ്മജന് പറഞ്ഞു.
Full Story
|
|
|
|
|
|
|
| എണ്ണവില കുതിക്കുന്നു; പശ്ചിമേഷ്യയിലെ സംഘര്‍ഷം പശ്ചാത്തലത്തില്‍ |
ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് 110 ഡോളര്‍ കടന്ന് 112.6 ഡോളറിലെത്തി. ഒരു ദിവസത്തിനിടെ ഏകദേശം 5 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നതാണ് വില ഉയരാന്‍ പ്രധാന കാരണം. യുദ്ധം അവസാനിപ്പിക്കുന്നതിനായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുമ്പോഴും, ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വന്‍ മിസൈല്‍ ആക്രമണം വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചു.
ഇസ്രയേലിന്റെ ആക്രമണം
|
|
Full Story
|
|
|
|
|
|
|
| ഇന്ധന പ്രതിസന്ധി: ലോക്ഡൗണ്‍ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ |
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്നുള്ള ഇന്ധന പ്രതിസന്ധി മറികടക്കാന്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഇത്തരം നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ ഇല്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന പ്രചാരണങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും സര്‍ക്കാര്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ആലോചിക്കുന്നില്ലെന്നും പുരി എക്സില്‍ പോസ്റ്റില്‍ പറഞ്ഞു. പരിഭ്രാന്തി പരത്തുന്ന വിധം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Full Story
|
|
|
|
|
|
|
| ഹൈസ്പീഡ് റെയില്‍ പദ്ധതികളില്‍ ഇ. ശ്രീധരന്റെ അവകാശവാദം തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍ |
ന്യൂഡല്‍ഹി: കേരളത്തിലെ ഹൈസ്പീഡ് റെയില്‍ പദ്ധതികളില്‍ തനിക്ക് പങ്കുണ്ടെന്ന ഇ. ശ്രീധരന്റെ അവകാശവാദം കേന്ദ്ര സര്‍ക്കാര്‍ തള്ളി. കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയമാണ് ശ്രീധരന്റെ പ്രസ്താവന നിഷേധിച്ചത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഔദ്യോഗിക രേഖകളും റെയില്‍വേ മന്ത്രാലയം നല്കിയ ആര്‍ടിഐ മറുപടികളും പ്രകാരം ശ്രീധരന്റെ അവകാശവാദം തെറ്റാണെന്ന് വ്യക്തമായതായി എംപി കൊടിക്കുന്നില്‍ സുരേഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കേരളത്തിലെ ഹൈസ്പീഡ് റെയില്‍ അല്ലെങ്കില്‍ ആര്‍ആര്‍ടിഎസ് (RRTS) പദ്ധതികളുമായി ബന്ധപ്പെട്ട് പ്രോപ്പോസല്‍ തയ്യാറാക്കുന്നതിനായി ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (DMRC)ക്കും ഇ. |
|
Full Story
|
|
|
|
|
|
|
| ഗുരുവായൂര്‍ വിവാദ പ്രസ്താവന: ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി |
കൊച്ചി: തെരഞ്ഞെടുപ്പില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ച നടപടികളെക്കുറിച്ച് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയ്ക്കെതിരായ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ചോദ്യം ഉയര്‍ത്തിയത്. ഗോപാലകൃഷ്ണന്റെ പരാമര്‍ശം ഗൗരവമേറിയതാണെന്ന് കോടതി നിരീക്ഷിച്ചു. പരാതികളില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചു. വിവാദ പ്രസ്താവനയെ തുടര്‍ന്ന് ഗോപാലകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തതായും കമ്മീഷന് അറിയിച്ചു.
|
|
Full Story
|
|
|
|
|
|
|
| എടയാര്‍ വ്യവസായ മേഖലയില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു |
കൊച്ചി: എടയാര്‍ വ്യവസായ മേഖലയില്‍ പാതാളം സി ജി ലൂബ്രിക്കന്റ്സ് ഓയില്‍ കമ്പനിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്. നിരവധി ജീവനക്കാര്‍ക്ക് പൊള്ളലേറ്റതായും വിവരം ലഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. മരിച്ചയാള്‍ ബിഹാര്‍ സ്വദേശിയാണെന്നാണ് സൂചന. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സമീപത്തെ സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിച്ചു.
കമ്പനിയില്‍ 30 പേര് ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓയില്‍ ടാങ്കിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. |
|
Full Story
|
|
|
|
| |