Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
വാര്‍ത്തകള്‍
  23-03-2026
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ (UDF) പിന്തുണയ്ക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചു. മുഴുവന്‍ സീറ്റുകളിലും യുഡിഎഫിനെ പിന്തുണക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകും.

ജില്ല അടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേരുന്നുവെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ പ്രഖ്യാപിക്കാനിരിക്കുന്നതെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി 18 സീറ്റുകളില്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഇത്തവണ മത്സരത്തിനിറങ്ങാതെ യുഡിഎഫിനെ പൂര്‍ണമായി പിന്തുണക്കാനാണ് തീരുമാനം.

കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍

Full Story
  23-03-2026
അഫ്ഗാന്‍ വിദ്യാര്‍ത്ഥിയുടെ നന്ദി വിഡിയോ വൈറല്‍

കോട്ടയം: കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തിന് ഹൃദയം തൊട്ട് നന്ദി പറയുന്ന അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ത്ഥി മസൂദ് മോസ്ലംയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കോട്ടയം മെഡിക്കല്‍ കോളജില്‍ പട്ടിയുടെ കടിയേറ്റ് ചികിത്സ തേടിയെത്തിയ മസൂദ്, സൗജന്യമായി ലഭിച്ച പരിചരണത്തിനും മരുന്നിനും നന്ദി രേഖപ്പെടുത്തിയാണ് വിഡിയോ ചിത്രീകരിച്ചത്.

''റിയാലിറ്റി ഓഫ് കേരള'' എന്ന തലക്കെട്ടില്‍ കോട്ടയം മെഡിക്കല്‍ കോളജിന് മുന്നില്‍ നിന്നാണ് വിഡിയോ ചിത്രീകരിച്ചത്. ''പട്ടിയുടെ കടിയേറ്റ് ഇന്ന് രാത്രി മെഡിക്കല്‍ കോളജില്‍ എത്തേണ്ടി വന്നു. കുത്തിവയ്പ്പ് അടക്കം എല്ലാ ചികിത്സയും സൗജന്യമായിരുന്നു. ഒരു രൂപ പോലും നല്‍കേണ്ടി വന്നില്ല. മരുന്നും

Full Story
  23-03-2026
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ട്രാന്‍സിറ്റ് ഫീസ്

ടെഹ്റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്ക് കപ്പലുകളില്‍ നിന്ന് 2 മില്യണ്‍ ഡോളര്‍ (ഏകദേശം 18.76 കോടി രൂപ) ട്രാന്‍സിറ്റ് ഫീസ് ഈടാക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാഡിന്‍ ബോറോജെര്‍ഡിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍.

ട്രാന്‍സിറ്റ് ഫീസ് ഇറാന്റെ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമാണെന്ന് ബോറോജെര്‍ഡി പ്രതികരിച്ചു. എന്നാല്‍ ഈ നീക്കം മേഖലയില്‍ കപ്പല്‍ ഗതാഗതത്തിന് പുതിയ വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ഇറാനിയന്‍ സ്ഥാപനങ്ങളുമായുള്ള നേരിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ അന്താരാഷ്ട്ര

Full Story
  22-03-2026
'ലവ് ജിഹാദ്' ആരോപണങ്ങളെക്കുറിച്ച് ജസ്റ്റിസ് ജെ.ബി. കോശി

കൊച്ചി: കേരളത്തിലെ 'ലവ് ജിഹാദ്' ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ലെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജെ.ബി. കോശി അഭിപ്രായപ്പെട്ടു. ''ഈ ആശങ്കകള്‍ക്ക് ചില അടിസ്ഥാനങ്ങളുണ്ട്. പെണ്‍കുട്ടികളെ മതംമാറ്റി മുസ്ലിംകളാക്കുന്ന പരിപാടികള്‍ നടക്കുന്നു. പഠിക്കുന്ന സമയത്ത് തന്നെ വീടുകളിലെത്തിച്ച് പഠിപ്പിക്കുന്ന സംഭവങ്ങള്‍ എന്റെ മുമ്പില്‍ വന്നിട്ടുണ്ട്,'' - അദ്ദേഹം പറഞ്ഞു.

ജഡ്ജിയായിരിക്കുമ്പോള്‍ ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ മുസ്ലിം പുരുഷന്മാര്‍ ഇസ്ലാമിലേക്ക് മതം മാറ്റാന്‍ പ്രലോഭിപ്പിച്ചതായി ആരോപിക്കപ്പെട്ട നിരവധി കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും, പലപ്പോഴും ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളായി

Full Story
  22-03-2026
'പിണറായിയുടെ അഭിപ്രായം എനിക്ക് പ്രോത്സാഹനം''

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണം നേടാനുള്ള സാഹചര്യമുണ്ടെങ്കിലും ചില നേതാക്കളുടെ നിലപാട് അത് തകര്‍ക്കുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു. ''പാര്‍ട്ടിക്ക് അതീതനാണെന്ന് പറഞ്ഞ പിണറായിയുടെ അഭിപ്രായം ഞാന്‍ നെഞ്ചേറ്റുന്നു. പിണറായി വിജയന്‍ പറഞ്ഞതുകൊണ്ട് എതിര്‍ക്കേണ്ട കാര്യമില്ലല്ലോ. അത് എനിക്ക് പ്രോത്സാഹനമാണ്'' - സുധാകരന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ ചിലരുടെ പരാതിയാണ് തടസ്സമായതെന്നും, പരാതി നല്‍കിയവരെ അറിയാമെന്നും, ഇപ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''ജനങ്ങളുമായി നേരിട്ട്

Full Story
  22-03-2026
മഹിളാ കോണ്‍ഗ്രസ് നേതാവ് ജയലക്ഷ്മി ബിജെപിയില്‍

പാലക്കാട്: മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി ബിജെപിയില്‍ ചേര്‍ന്നു. ഷൊര്‍ണൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഷൊര്‍ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ശങ്കു ടി. ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചത്.

കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത് മോശം അനുഭവങ്ങളാണെന്ന് ജയലക്ഷ്മി പ്രതികരിച്ചു. ''സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ചെറിയൊരു കുറിയിട്ടതിന്റെ പേരില്‍ പോലും മോശമായി

Full Story
  21-03-2026
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക: കെ.സി. വേണുഗോപാല്‍ വിഭാഗത്തിന് മേല്‍ക്കൈ

കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ കെ.സി. വേണുഗോപാല്‍ വിഭാഗത്തിന് നേട്ടം. മത്സരിക്കുന്നവരില്‍ ഭൂരിഭാഗവും വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരാണ്. ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ കോണ്‍ഗ്രസിലെ അധികാര സമവാക്യം മാറിയതോടെ എ വിഭാഗം നേതാക്കളുടെ ഭൂരിഭാഗവും കെസിയ്ക്കൊപ്പമാണ്. പഴയ ഐ ഗ്രൂപ്പുകാരും വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരാണ്.

സ്ഥാനാര്‍ഥികളുടെ അംഗബലത്തില്‍ രണ്ടാം സ്ഥാനത്ത് എ ഗ്രൂപ്പാണ്. 21 പേരാണ് എ ഗ്രൂപ്പില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍. ചെന്നിത്തല അനുയായികളായ 16 പേരും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശ്വസ്തരായ എട്ടുപേരും പട്ടികയില്‍ ഇടംപിടിച്ചു. തൃശൂര്‍

Full Story
  21-03-2026
നിയമസഭാ തിരഞ്ഞെടുപ്പ്: ഉറച്ച സീറ്റുകളുടെ കണക്കുകള്‍ ഇരുമുന്നണികള്‍ക്കും നിര്‍ണായകം

തിരുവനന്തപുരം ന്മ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ മുന്‍തൂക്കമാര്‍ക്കെന്ന് പ്രവചിക്കുക അസാധ്യമാണ്. ഇരുമുന്നണികളും തുല്യ പ്രതീക്ഷയില്‍ തുടരുമ്പോള്‍, കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളുടെ പാറ്റേണ്‍ പരിശോധിച്ചാല്‍ സിപിഎമ്മിനോടാണ് കൂടുതല്‍ മണ്ഡലങ്ങള്‍ ചേര്‍ന്നു നിന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

140 സീറ്റുകളില്‍ 51 എണ്ണം എല്‍ഡിഎഫിനൊപ്പമാണ്. ഇതില്‍ 39 സിപിഎം, 12 സിപിഐ സീറ്റുകളാണ്. യുഡിഎഫിന് 26 സീറ്റുകളാണ് ഉറച്ചത്. മുസ്ലീം ലീഗിന് 14, കോണ്‍ഗ്രസിന് 12 സീറ്റുകളാണ്.

സിപിഎമ്മിന്റെ ഉറച്ച സീറ്റുകളില്‍ ഉദുമ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, തലശേരി, കൊയിലാണ്ടി, ബാലുശേരി,

Full Story
[2][3][4][5][6]
 
-->




 
Close Window